സഹകരണ കാറ്റാടി നിലയം

Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.

1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

SunPower ഉം HP ഉം ചേര്‍ന്ന് San Diego യിലെ HP യുടെ പ്രിന്റര്‍ ഫാക്റ്ററിയുടെ മേല്‍ക്കൂരയില്‍ 1.1 MW സൗരോര്‍ജ്ജനിലയം സ്ഥാപിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാനുള്ള സാദ്ധ്യതക്ക് ഉദാഹരണമാണിത്. SunPower ന്റെ T10 Solar Roof Tiles ഉപയോഗിക്കുന്ന ഈ നിലയം 5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഉദ്‌വമനം ഒരു വര്‍ഷം തടയും. 200,000 ചതുരശ്ര അടി മേല്‍ക്കൂരയാണ് 180-190w ടൈല്‍ കൊണ്ട് മൂടിയിരിക്കുന്നത്. ഫാക്റ്ററിക്ക് വേണ്ട വൈദ്യുതിയുടെ 10% ഇതില്‍ … Continue reading 1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍

Enel North America Inc കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ കാറ്റാടി പാടം കന്‍സാസില്‍ (Kansas) പ്രവര്‍ത്തിക്കുന്നു. “Smoky Hills” എന്ന ഈ പ്രൊജക്റ്റിന് 85,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാവും. പ്രതിവര്‍ഷം 750,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ ഇതുമൂലം കഴിയും. 175,000 ടണ്‍ equivalent എണ്ണ ഉപഭോഗവും കുറക്കാനാവും. Smoky Hills പ്രൊജക്റ്റ് Enel ന്റെ ഉടമസ്ഥാവകാശത്തിലാണ്. TradeWind Energy LLC ആണ് ഇത് നിര്‍മ്മിച്ചത്. Salinas ന് 30 km പടിഞ്ഞാറ് Ellsworth, Lincoln … Continue reading Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍

ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്

അമേരിക്കയിലെ പവനോര്‍ജ്ജ നേതാവാണ് ടെക്സാസ്. ഈ രാവിലെ 6:37 a.m. ക്ക് അവര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. സംസ്ഥാനത്തെ ആവശ്യത്തിന്റെ 19% കാറ്റാടികള്‍ ഗ്രിഡ്ഡിലേക്ക് നല്‍കി. 6,272-megawatt peak — Panhandle ലെ കാറ്റാടികള്‍ ഇതിലുള്‍പ്പെടുന്നില്ല. കാരണം അവ വേറെ ഗ്രിഡ്ഡിലാണ്. കാറ്റാടിയില്‍ നിന്ന് ശരാശരി കിട്ടുന്ന ഊര്‍ജ്ജം ഈ spikes ല്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം ടെക്സാസ് 6.2% വൈദ്യുതിയാണ് കാറ്റാടിയില്‍ നിന്നുല്‍പ്പാദിപ്പിച്ചത്. അമേരിക്ക മൊത്തത്തില്‍ 2% ആണ് പവനോര്‍ജ്ജ സംഭാവന. ഗ്രിഡ്ഡിന് എത്രമാത്രം വൈദ്യുതി … Continue reading ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്

തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം

2008 ല്‍ അമേരിക്കയിലെ മൊത്തം തടവുകാരുടെ എണ്ണം 2,424,279 ആയിരുന്നു. ഒരു വ്യക്തിക്ക് സൈക്കിള്‍ ചവുട്ടി 150 വാട്ട് ഉത്പാദിപ്പിക്കാനാവും. തടവുകാരെല്ലാവരും കൂടി ചേര്‍ന്നാല്‍ 363,641.85 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വൈദ്യുതിയുടെ ശരാശരി വില അമേരിക്കയില്‍ യൂണിറ്റിന് 12¢ സെന്റ് ആണ്. എല്ലാ തടവുകാരേയും ദിവസം 2.5 മണിക്കൂര്‍ വ്യായാമം ചെയ്യിച്ചാല്‍ $109,092 ഡോളര്‍ ദിവസവും ലാഭിക്കാം. ഒരു വര്‍ഷമാകുമ്പോള്‍ $4 കോടി ഡോളര്‍! അരിസോണ ജയിലിലെ തടവുകാരുടെ തടി കൂടുന്നത് Sheriff Joe Arpaio വിഷമിപ്പിക്കുന്നു. … Continue reading തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം

നിശബ്ദ കാറ്റാടി

തങ്ങളുടെ വീടിന്റെ മുകളില്‍ ഒരു കാറ്റാടി ഘടിപ്പിച്ച് സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കണം എന്നാഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ കാറ്റാടിയില്‍ നിന്നുള്ള ശബ്ദമലിനീകണം കാരണം അത് അയല്‍ക്കാര്‍ സൌഹൃദമല്ല. ബ്രിട്ടണില്‍ നിന്നുള്ള Sweet-Escott എന്ന കമ്പനി നിശബ്ദവും കാഴ്ച്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നതുമായ ഒരു പുതിയ തരം കാറ്റാടിയുമായി ഇതിന് പരിഹാരം കണ്ടിരിക്കുന്നു. Secret Energy Turbine (SET) എന്ന് വിളിക്കുന്ന ഈ കാറ്റാടി സാധാരണ ചിമ്മിനി പോലേ തോന്നൂ. ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇതളുകള്‍ കാറ്റ് പിടിച്ച് തിരിയും. … Continue reading നിശബ്ദ കാറ്റാടി

കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

വീടിന്റെ ആദ്യ വൈദ്യതി ബില്‍ എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്‍! ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്. - മാതൃഭൂമി. 7000 വീടുകള്‍ക്ക് ഉപയോഗിക്കേണ്ട വൈദ്യുതി ഒരാള്‍ ഉപയോഗിക്കുക. ഇത് ധിക്കാരമാണ്. ഇത് കാട്ടാളത്തമാണ്. എന്തുകൊണ്ട് അംബാനിക്ക് ഇത് ചെയ്യാന്‍ കഴിയുന്നു? അയാള്‍ക്ക് പണം ഉള്ളതുകൊണ്ട്. ആരാണ് … Continue reading കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

കടം കിട്ടാന്‍ വിഷമമായിട്ടു കൂടി ആഗോള വ്യവസായം 6.4 ഗിഗാ വാട്ട് പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ മൊത്തം സൌരോര്‍ജ്ജം 20 ഗിഗാവാട്ടായി(GW) എന്ന് EPIA പറയുന്നു. സബ്സിഡിയും സൌരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന feed-in tariff എന്ന price premium ഉം ആണ് ഈ വളര്‍ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയായിരുന്നു ഏറ്റവും വലിയ കമ്പോളം. അവര്‍ 3 ഗിഗാവാട്ട് (GW) സ്ഥാപിച്ചു. പിന്നില്‍ യഥാക്രമം ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരുണ്ട്. 2010 ലും ജര്‍മ്മനിയായിരിക്കും വലിയ … Continue reading 2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം

അന്റാര്‍ക്ടിക്കയിലെ Ross Island Wind Farm പൂര്‍ണ്ണ ശക്തിയോടെ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 1 MW ശേഷിയുള്ള നിലയത്തിന് $74 ലക്ഷം ഡോളര്‍ ചിലവായി. ന്യൂസിലാന്റിന്റെ Scott Base നും അമേരിക്കയുടെ McMurdo Station ഉം ഇനിമുതല്‍ 120,000 gallons ഡീസല്‍ ലാഭിക്കാം. പ്രതിവര്‍ഷം 1,370 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം ഇതിനാല്‍ തടയാനാവും. ന്യൂസിലാന്റിന്റെ സര്‍ക്കാര്‍ വൈദ്യുതി കമ്പനിയായ Meridian Energy ആണ് ഈ പ്രോജക്റ്റ് ചെയ്തത്. 333-kW ന്റെ മൂന്ന് Enercon E33 … Continue reading ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം

സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലം

രണ്ട് സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലം