ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി

തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ (Seoul) 10,000 ല്‍ അധികം പ്രതിഷേധക്കാര്‍ ഒത്ത് ചേര്‍ന്ന് ട്രമ്പ് സര്‍ക്കാരിനോട് വടക്കന്‍ കൊറിയക്കെതിരായ ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് നിര്‍ത്താനും അമേരിക്ക തെക്കന്‍ കൊറിയയില്‍ സ്ഥാപിച്ചിരിക്കുന്ന THAAD മിസൈല്‍ വിരുദ്ധ സംവിധാനം നീക്കം ചെയ്യാനും ജനക്കൂട്ടം ആവശ്യപ്പെട്ടു. Act for Peace എന്ന സംഘടനയുടെ Han Chung-mok പറയുന്നു, "ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്ന് ഞങ്ങള്‍ മോചിതരായ ദിവസമാണ് ആഗസ്റ്റ് 15. അതിന് ശേഷം ഒരു രാജ്യമെന്ന് നിലയില്‍ ഞങ്ങള്‍ സമാധാനം … Continue reading ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി

ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി

ഹാരീ പോട്ടര്‍ പുസ്തകങ്ങളും സിനിമയും ഇന്‍ഡോനേഷ്യയില്‍ വളര്‍ത്തു പക്ഷിയായി മൂങ്ങയെ വില്‍ക്കുന്നതില്‍ വന്‍തോതിലുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്ന് പുതിയ പഠനം പറയുന്നു. മൂങ്ങയെ കത്തുകള്‍ അയക്കുന്നതിന് ഉപയോഗിക്കുന്നതായുള്ള ഹാരീ പോട്ടറലെ കല്‍പ്പിതകഥ ഈ പക്ഷിയുടെ നിയമവിരുദ്ധമായ വ്യാപാരം ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആ “ഹാരീ പോട്ടര്‍ പ്രഭാവം” ഇപ്പോള്‍ ഇന്‍ഡോനേഷ്യയിലും സംഭവിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷികള്‍ ഇന്‍ഡോനേഷ്യയിലെ പ്രധാനപ്പെട്ട വളര്‍ത്ത് ജീവികളാണ്. എന്നാല്‍ ഇവിടെ മൂങ്ങകള്‍ 1980കളിലോ, 1990കളിലോ 2000കളുടെ തുടക്കത്തിലോ ഒരിക്കലും പക്ഷി കമ്പോളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി

ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

ഖസാഖിസ്ഥാനിലെ നിയമ പ്രവര്‍ത്തിക്കായി കുറച്ച് മാസത്തേക്ക് Cherie Blair ന് ലക്ഷക്കണക്കിന് പൌണ്ട് പ്രതിഫലം നേടി. അവരുടെ ഭര്‍ത്താവിനെയാണ് അവിടുത്തെ ഏകാധിപതിയായ പ്രസിഡന്റ് ഔദ്യോഗിക ഉപദേശകനായി നിയോഗിച്ചിരിക്കുന്നത്. Mrs Blair ന്റെ നിയമ സ്ഥാപനമായ Omnia Strategy ഖസാഖിസ്ഥാനിലെ നിയമ വകുപ്പുമായി രാജ്യത്തിന്റെ “bilateral investment treaties” പരിശോധിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്ന് മാസം എടുത്ത ആദ്യത്തെ അവലോകനത്തിന് £120,000 വില ആയി എന്ന് The Sunday Telegraph നോട് ഒരു സ്രോതസ് പറഞ്ഞു. അടുത്ത മൂന്ന് … Continue reading ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി

ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org

വസ്ത്ര തൊഴിലാളികള്‍ വലിയ നിരാഹാര സമരം നടത്തി

നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു. — സ്രോതസ്സ് democracynow.org