ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു

ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net

ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു →

ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു

ഫ്രാന്‍സിലെ ടെലികോം ഭീമനായ ഓറഞ്ച്(Orange) ഇസ്രായേലിലെ കമ്പനിയായ Partner Communications മായുള്ള ബന്ധം നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈജിപ്റ്റില്‍ ഓറഞ്ചിന്റെ ഉടമസ്ഥതയിലുള്ള Mobinil നെതിരെ വലിയ ബഹിഷ്കരണ സമരത്താലും ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളുമായി Partner കമ്പനിയുയെടെ ആഴത്തിലുള്ള ബന്ധം ഫ്രാന്‍സിലെ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനാലും Partner മായുള്ള ബന്ധം ഉപേക്ഷിക്കും എന്ന് ജൂണ്‍ 2015 ന് ഓറഞ്ച് CEO വ്യക്തമാക്കിയിരുന്നു. — സ്രോതസ്സ് bdsmovement.net താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel Motorola Hewlett-Packard Amazon.com IBM അനീതിക്കെതിരെ … Continue reading ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു →

ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു

ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.

1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014

കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 - ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും … Continue reading 1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014 →

2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്

കഴിഞ്ഞ വേനല്‍കാലത്ത് ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്ത്യങ്ങളും മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളും ചെയ്തു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. "സാധാരണ ജനങ്ങളുടെമേല്‍ വിശ്രമമില്ലാതെ വലിയതോതിലുള്ള ബോംബാക്രമണം ... സാധാരണ ജീവിതത്തെ അവഗണിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്" എന്നായിരുന്നു ഗാസ നഗരമായ റാഫയില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ വിവരണം. ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ റിപ്പോര്‍ട്ടു് ഇസ്രായേലും പാലസ്തീനും 2,200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ പക്ഷത്ത് 73 പേര്‍ കൊല്ലപ്പെട്ടു. അതില്‍ … Continue reading 2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട് →

ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു

പടിഞ്ഞാറേക്കരയില്‍ (West Bank) പാലസ്തീന്‍ നിവാസികളും അന്തര്‍ദേശീയ സന്നദ്ധപ്രവര്‍ത്തകരും Susiya ഗ്രാമത്തെ ഇസ്രായേല്‍ ബുള്‍ഡോസറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ സമരം നടത്തി. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിനോട് ആസൂത്രണം ചെയ്ത നശീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ State Department വക്താവയ John Kirby വിഷമം പ്രകടിപ്പിച്ചു. നശീകരണം "ദോഷമുണ്ടാക്കുന്നതും പ്രകോപനപരവുമാണെന്ന്" Kirby പറഞ്ഞു. ദശാബ്ദങ്ങളായി Susiya യിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിലെ പുതിയ സംഭവമാണിത്. 1980കള്‍ മുതല്‍ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കല്‍ … Continue reading ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു →