ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു

പരിസ്ഥിതിയിലൂടെ കാർബണിനെ ചംക്രമണം ചെയ്യുന്നത് ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഭാഗമാണ്. കാർബണിന്റെ വിവിധ സ്രോതസ്സുകൾ സംഭരണികളെന്നിവയെ മനസിലാക്കുക എന്നത് ഭൗമശാസ്ത്ര ഗവേഷണത്തിലെ ഒരു പ്രധാന ഘടകമാണ്. സസ്യങ്ങളും, മൃഗങ്ങളും കോശങ്ങളുടെ വളർച്ചക്ക് ഈ മൂലകത്തെ ഉപയോഗിക്കുന്നു. അത് കല്ലുകളിലും, ധാതുക്കളിലും സമുദ്രത്തിലും അടങ്ങിയിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ് രൂപത്തിലെ കാർബൺ അന്തരീക്ഷത്തിലേക്ക് നീങ്ങാൻ കഴിവുള്ളതാണ്. അവിടെ അത് ഭൂമിയുടെ ചൂടാകലിന് സഹായിക്കുന്നു. ആർക്ടിക് സമുദ്രത്തിലേക്ക് ഒഴുകിവരുന്ന particulate ജൈവ വസ്തുക്കളുടെ പകുതിയിലധികത്തിന്റെ ഉത്തരവാദികൾ ആർക്ടിക്കിലെ നദികളിലെ സസ്യങ്ങളും … Continue reading ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു

നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു

ജർമ്മനിയുടെ 14 Leopard 2 ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കും എന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യക്കെതിരായ യുദ്ധത്തൽ മറ്റ് നേറ്റോ സഖ്യകക്ഷികൾ കൂടുതൽ ജർമ്മൻ ടാങ്കുകൾ കീവിലേക്ക് അയക്കുന്നതിനെ ഇത് അനുവദിക്കും. അമേരിക്ക 30 M1 Abrams ടാങ്കുഖൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജർമ്മനി ഈ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്ൻ യുദ്ധത്തെ വലുതാക്കും എന്ന ജർമ്മനിയുടെ വ്യാകുലതയുണ്ടായിട്ടും ടാങ്കുകൾ അയച്ചുകൊടുക്കുന്നത് സമ്മതിക്കണമെന്ന വലിയ സമ്മർദ്ദമായിരുന്നു ജർമ്മൻ ചാൻസലറായ Olaf Scholz ന് മേലെ പോളണ്ട്, അമേരിക്ക, മറ്റ് … Continue reading നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു

വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്

പുതിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വ്യവസ്ഥയിലെ അസമത്വം വളരുകയാണെന്ന് കാണാം. അതിനെതിരെ Positive Money പരിപാടികൾ നടത്തുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത കുറയുകയും അവരുടെ വീടുകളിലെ അമിതതിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2001 ന് ശേഷം ദേശീയ ശരാശരിയെക്കാൾ നാലിലൊന്ന് കുറവാണ് വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത. ഈ സമയത്ത് ദേശീയ വീടുടമസ്ഥത തോത് 6.3% കുറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങളിൽ അത് 8.5% ഉം വെള്ളക്കാരിൽ അത് 3.1% ഉം ആയിരുന്നു. — സ്രോതസ്സ് positivemoney.org | 21 … Continue reading വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്

സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു

പണ്ടുമുതൽക്കേ വലിച്ചെറിയാനോ പുനചംക്രമണം ചെയ്യാനോ വേണ്ടി അതി സമ്പന്ന രാജ്യങ്ങള്‍ അവരടെ മാലിന്യങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഒരു കൂട്ടം സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ ഇരട്ടി മാലിന്യങ്ങളാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ആഗോള മാലിന്യ വാണിജ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഡാറ്റ തുണികൾ, മലിനപ്പെട്ട കടലാസ് bales, മറ്റ് വിഭാഗങ്ങൾ എന്നിവയിലെ മറക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ കണക്കാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പുതിയ വിശകലനം പറയുന്നു. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് … Continue reading സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു

ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്

ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു. ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു. — സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017

ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ഈ സെപ്റ്റംബറില്‍ നടത്തുന്ന ഒരു ആരോഗ്യസേവന സമ്മേളനത്തിൽ Cantor Fitzgerald ന്റെ നിക്ഷേപകർക്കായി ബറാക്ക് ഒബാമ ഒരു പ്രസംഗം ചെയ്യും. അതിനായി ഒബാമക്ക് $400,000 ഡോളറാണ് ഫീസായി കൊടുക്കുന്നത് എന്ന് Fox Business News റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രസിഡന്റ് സ്ഥാനത്തെ പണമാക്കുന്നതില്‍ ഒബാമയെ വിമര്‍ശിക്കുന്നത് ഗര്‍ജ്ജിക്കുന്ന രീതിയിലാണ്. എന്നാല്‍ ആരുടെ പണമാണ് ഒബാമ സ്വീകരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കുന്നു. വാൾസ്ട്രീറ്റിലെ ഒരു വലിയ ബ്രോക്കർ സ്ഥാപനമാണ് Cantor Fitzgerald. സെപ്റ്റംബർ 11, 2001 ഭീകര ആക്രമണത്തില്‍ … Continue reading ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ന്യൂയോര്‍ക്കിലെ നഴ്സുമാര്‍ കൂടുതല്‍ ജോലിക്കാര്‍ക്കും ശമ്പളത്തിനും വേണ്ടി സമരം ചെയ്യുന്നു

നഗരത്തിലെ മൊത്തം ആശുപത്രികളുടെ നാലിലൊന്ന് വരുന്നു രണ്ട് പ്രധാന ആശുപത്രിയിലെ 7,000 നഴ്സുമാര്‍ സമരത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. Mount Sinai Hospital ഉം Montefiore Medical Center ഉം ആയി പുതിയ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അവര്‍ സമരം തുടങ്ങിയത്. കൂടുതലാളുകളെ ജോലിക്കെടുക്കണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യങ്ങള്‍. രണ്ട് ആശുപത്രികളിലും കൂടി 1,200 നഴ്സുമാരുടെ ഒഴിവുകളുണ്ട്. — സ്രോതസ്സ് democracynow.org | Jan 11, 2023

പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു

ഇടതുപക്ഷക്കാരനായ പ്രസിഡന്റ് Pedro Castillo നെ പുറത്താക്കി ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി തെക്കന്‍ പെറുവിലെ ചില ഭാഗങ്ങളില്‍ പെറുവിലെ അധികാരികള്‍ curfew പ്രഖ്യാപിച്ചു. Juliaca ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായി തിങ്കളാഴ്ച കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടുണ്ടാകും. രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആ പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തുടങ്ങിയ വലിയ പ്രതിഷേധ പ്രകടനങ്ങളില്‍ പെറുവില്‍ മൊത്തം 40 പേരിലധികം മരിച്ചു. … Continue reading പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു