കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഹര്‍ത്താല്‍ മൂലം ഒരു ഗുണവും കിട്ടില്ല. പകരം നെഗറ്റീവ് പബ്ലിസിറ്റിയാവും കിട്ടുക. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ മൊത്തം ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. എന്ന് കരുതി സ്ഥാപനം അടച്ചിട്ട് എന്ത് കാര്യം. അതിന് പകരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുയും വരുന്ന ജനങ്ങളോട് പ്രശ്നങ്ങള്‍ തുറന്ന് പറയുകയും ആണ് വേണ്ടത്. ഉദാഹരണത്തിന് ഈ കറന്‍സി പ്രശ്നം തുടങ്ങിയ അന്നു മുതല്‍ ഏഷ്യാനെറ്റ് എന്ന rss ചാനല്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങളും കള്ളത്തരങ്ങളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്തുകൊണ്ട് … Continue reading സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക