ബാലറ്റ് പേപ്പര്‍ തീര്‍ച്ചയായും തിരികെ കൊണ്ടുവരണം
സര്‍ക്കാരിന്റെ കാലാവധി തീരുന്നത് വരെ പൌരന്‍മാരുടെ വോട്ട് ഭൌതികമായി തന്നെ നിലനില്‍ക്കണം. ലോകം മൊത്തം ഇലക്ട്രോണിക് വോട്ടിങ് തട്ടിപ്പാണ് ചെയ്യുന്നത്. പല വികസിത രാജ്യങ്ങളിലും അതുപേക്ഷിച്ച് പേപ്പര്‍ ബാലറ്റിലേക്ക് നീങ്ങുകയാണ്. 18-03-2018.
ആധാര്‍ ഇടക്കാല വിധി
ഇതില്‍ സന്തോഷിക്കാനൊന്നുമില്ല. ഈ തീരുമാനം പോലും ഒരു തട്ടിപ്പാണ്. സുപ്രീം കോടതിയുടെ പക്ഷപാതം വ്യക്തമാക്കുന്നതുമാണ്. എന്തുകൊണ്ട് റേഷന്‍കടയില്‍ ആധാര്‍ ഇപ്പോഴും നിര്‍ബന്ധമായി തുടരുന്നു.
സത്യത്തില്‍ ഇത് ഒരു കോടതി വിഷയമേ അല്ല. ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഇന്‍ഡ്യക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്തതിനാലാണ് അതൊരു കോടതി വിഷയമായത്. 14-03-2018.