2018-01-09
കമ്പ്യൂട്ടർ സുരക്ഷിതത്വം
വീണ്ടും ഞെട്ടിക്കുന്ന വാർത്ത. intel ചിപ്പിന് രണ്ട് സുരക്ഷിത്വ വീഴ്ചകളുണ്ടെന്ന് (Meltdown ഉം Spectre ഉം) വ്യത്യസ്ഥരായ നാല് കൂട്ടം പ്രോഗ്രാമർമാർ സ്വതന്ത്രമായി കണ്ടെത്തി. തമാശ അതല്ല. ഇത് 20 വർഷത്തോളമായി ചിപ്പുകളിലുള്ളതാണ്. അതായത്, ഉന്നത ചാരൻമാർക്ക് ലോകത്തിലെ എല്ലാ കമ്പ്യൂട്ടറുകളുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ വളരെ എളുപ്പമാണെന്ന് സാരം. ഈ സ്വകാര്യ കമ്പനികളെ വിശ്വസിക്കുന്നവരെ എന്ത് വിളിക്കണം.
Intel inside Idiot outside, എത്ര ശരിയായ പ്രയോഗം!
പക്ഷേ നമ്മുടെ ആധാരം സുരക്ഷിതമാണ്. കാരണം അത് വെച്ചിരിക്കുന്ന സ്ഥലത്തിന് ചുറ്റും കാവൽ നിൽക്കാനായി ചുണക്കുട്ടൻമാരായ കമാൻഡോകളെ സർക്കാർ അയച്ചിരിക്കുകയാണ്.
സിനിമാക്കാർ രാഷ്ട്രീയത്തിൽ ഇടപെടേണ്ട
സമരം ചെയ്യുന്ന ശ്രീജിത്തിന് പിൻതുണ നൽകാനെത്തിയവരെ സിനിമ നടൻ അപമാനിച്ചു.
മനുഷ്യന്റെ സ്വകാര്യജീവിതം ഒളിഞ്ഞ് നോക്കി ഫിലിമിലാക്കി, പകർപ്പവകാശ കത്തികാണിച്ച് പാവം ജനത്തിന്റെ കൈയ്യിൽ നിന്ന് പണം അടിച്ച് മാറ്റി കോടീശ്വരൻമാരാകുന്ന ഇവറ്റകൾ, യഥാർത്ഥപ്രശ്നം ജനത്തിൽ നിന്ന് മറച്ച് വെക്കുന്നതിൽ മൂലധനശക്തികളെ സഹായിക്കുന്ന സാമൂഹ്യദ്രോഹികളാണ്. അടുത്തകാലത്തായി ഇവറ്റകൾ ആൾദൈവങ്ങളെ പോലെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ ഇടപെടുന്നു.
നേതൃത്വശേഷിയില്ലാതായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ അടവ് നയത്തിന്റെ പേരിൽ ജനപ്രതിനിധി സ്ഥാനങ്ങൾ വരെ ഇവർക്ക് കൊടുക്കുന്നു. അവരുടെ സെലിബ്രിട്ടിത്തരം കൊണ്ട് വോട്ട് പണിയെടുക്കാതെ കിട്ടുമല്ലോ. ഇത് കേരളത്തെ തമഴ് രാഷ്ട്രീയം പോലെയുള്ള അവസ്ഥയിലേക്ക് കൊണ്ടുപോകുകയാണ്. ഇവരെ നിലക്ക് നിർത്തിയില്ലെങ്കിൽ കേരളത്തിന് വലിയ ദോഷമാകും ഉണ്ടാകാൻ പോകുക.
2018-01-17