ക്ഷേത്രങ്ങളിലെ സ്വർണം വിറ്റ് കേരളത്തെ പുനർനിർമിക്കണമെന്ന് ബി.ജെ.പി. എം.പി.
എവിടെയും തമ്മിലടിപ്പിക്കുക ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ പണം തരണം. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന് കേന്ദ്രത്തിലേക്കുള്ള നികുതി ഇല്ലാതാക്കുകയോ ഇളവ് നല്‍കുകയോ ചെയ്യുക.
ഒരു രാഷ്ട്രീയ പ്രശ്നത്തില്‍ മതത്തെ കൂട്ടിച്ചേര്‍ക്കുക. പിന്നെ അതിന്റെ അടിസ്ഥാനത്തില്‍ വേണം, വേണ്ട, ഞങ്ങള്‍, നിങ്ങള്‍ തുടങ്ങി അഭിപ്രായക്കാരെ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുക.
അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ മറച്ച് വെക്കുക.
എത്ര മനോഹരമായ തന്ത്രം.
നാം കൊടുക്കുന്ന നികുതിയില്‍ നിന്നാണ് കേന്ദ്രത്തിന് പണം കിട്ടുന്നത്. അതില്‍ നിന്ന് കൂടുതല്‍ നമുക്ക് തരണം എന്ന് ആവശ്യപ്പെടേണ്ട സമയമാണിത്. തമ്മിലടിപ്പിക്കലുകാരുടെ തന്ത്രങ്ങളില്‍ നാം വീഴരുത്.
Sep 14, 2018