2017-11-28
കേരളം പിടിച്ചടക്കാനുള്ള സംഘപരിവാര്‍ തന്ത്രത്തിന് വിജയം.
അതിന് വലിയ അദ്ധ്വാനം ഒന്നും അവര്‍ക്ക് വേണ്ടി വന്നില്ല. വെറും ഒരു കുടുംബ പ്രശ്നം മാത്രം. മലയാളിക്ക് കുടുംബത്തെക്കുറിച്ചുള്ള വ്യാകുലതയാണ് ആ താക്കോല്‍. രണ്ട് വര്‍ഗ്ഗീയവാദികള്‍ക്കും ഇനി നല്ലകാലം. അതിന് വേണ്ട പ്രചരണം നല്‍കി വിജയിപ്പിച്ച എല്ല മാധ്യമങ്ങള്‍ക്കും പുരോഗമനക്കാര്‍ക്കും നന്ദി. നമുക്കൊരു ബീഫ് ഫെസ്റ്റും ചുംബന സമരവും നടത്തിയാലോ?
ഏത് യുദ്ധവും അത് നടത്തുന്നതിന് മുമ്പേ വിജയിയെ തീരുമാനിച്ചിരിക്കും.