2018-01-09
കമ്പ്യൂട്ടർ സുരക്ഷിതത്വം
വീണ്ടും ഞെട്ടിക്കുന്ന വാർത്ത. intel ചിപ്പിന് രണ്ട് സുരക്ഷിത്വ വീഴ്ചകളുണ്ടെന്ന് (Meltdown ഉം Spectre ഉം) വ്യത്യസ്ഥരായ നാല് കൂട്ടം പ്രോഗ്രാമർമാർ സ്വതന്ത്രമായി കണ്ടെത്തി. തമാശ അതല്ല. ഇത് 20 വർഷത്തോളമായി ചിപ്പുകളിലുള്ളതാണ്. അതായത്, ഉന്നത ചാരൻമാർക്ക് ലോകത്തിലെ എല്ലാ കമ്പ്യൂട്ടറുകളുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ വളരെ എളുപ്പമാണെന്ന് സാരം. ഈ സ്വകാര്യ കമ്പനികളെ വിശ്വസിക്കുന്നവരെ എന്ത് വിളിക്കണം.
Intel inside Idiot outside, എത്ര ശരിയായ പ്രയോഗം!
പക്ഷേ നമ്മുടെ ആധാരം സുരക്ഷിതമാണ്. കാരണം അത് വെച്ചിരിക്കുന്ന സ്ഥലത്തിന് ചുറ്റും കാവൽ നിൽക്കാനായി ചുണക്കുട്ടൻമാരായ കമാൻഡോകളെ സർക്കാർ അയച്ചിരിക്കുകയാണ്.
UIDAI യെ അറസ്റ്റ് ചെയ്യുക
ആധാർ ചോർച്ച പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്ക് അവാർഡാണ് കൊടുക്കേണ്ടത്. കേസ് എടുക്കകയല്ല ചെയ്യേണ്ടത്. സർക്കാരിന് ശരിക്കും നീതിയെക്കുറിച്ച് വ്യാകുലതയുണ്ടെങ്കിൽ,
ശതകോടിയിലധികം ഇൻഡ്യാക്കാരുടെ സ്വകാര്യത ഇല്ലാതെയാക്കുന്ന നയം അവർ പരിഷ്കരിക്കുണം. ഉത്തരവാദപ്പെട്ട ആരേയെങ്കിലും അറസ്റ്റ് ചെയ്യണെന്നുണ്ടെങ്കിൽ അത് UIDAI യെ ആണ്.
– സ്നോഡൻ