കാറ്റാടി ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം

ലേസര്‍ രശ്മികളുപയോഗിച്ച് കാറ്റാടിയുടെ ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം Virginiaയിലെ Catch the Wind കണ്ടെത്തി. കമ്പനിയുടെ fiber-optic laser system കാറ്റാടികള്‍ക്ക് കാറ്റിന്റെ ദിശമാറുന്നത് അഡ്ജസ്റ്റ് ചെയ്യാന്‍ 20 സെക്കന്റ് അധികം നല്‍കും. അത് ദക്ഷത 10% കൂടി വര്‍ദ്ധിപ്പിക്കും. LIDAR (light detecting and ranging) സിസ്റ്റം കാറ്റാടിയുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. മൂന്ന് അദൃശ്യ ലേസര്‍ രശ്മികള്‍ കാറ്റാടിക്ക് മുമ്പിലെ കാറ്റിന്റെ തിരശ്ഛീനവും ലംബവുമായ വേഗതയും ഗതിയും അളക്കുന്നു. ചെറുതും ഭാരം കുറഞ്ഞതുമാകയാല്‍ ഈ ഉപകരണം … Continue reading കാറ്റാടി ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം

ഗ്രാസ്ടെല്‍ സെല്‍

സൗരോര്‍ജ്ജ രംഗത്ത് പുതിയ ഉണര്‍വ്വുണ്ടാക്കുന്ന കണ്ടുപിടുത്തം ഗവേഷകര്‍ കണ്ടെത്തി. ദക്ഷതകൂടിയ ഈ സെല്ലുകള്‍ സോളാര്‍ സെല്ലുകളുടെ കൂടിയ ഉപയോഗത്തിന് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. dye-sensitized solar cells അല്ലെങ്കില്‍ Gräztel സെല്‍ എന്ന് വിളിക്കുന്ന സോളാര്‍ സെല്ലുകള്‍ വീടുകളിലേയും വ്യവസായശാലകളിലേയും സോളാര്‍ സെല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം. സിലിക്കണ്‍ സോളാര്‍ സെല്ലുകളേക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മാമെന്നതാണ് Gräztel സെല്ലുകളുടെ ഗുണം. എന്നാല്‍ അവക്ക് ഇതുവരെ വലിയൊരു പ്രശ്നമുണ്ടായിരുന്നു. അവക്ക് പ്രകാശത്തെ വൈദ്യുതിയാക്കുന്നതില്‍ വേണ്ടത്ര ദക്ഷത ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്നം. … Continue reading ഗ്രാസ്ടെല്‍ സെല്‍

ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

Los Angeles Community College District (LACCD) ന്റെ ഭാഗമായ L.A. Southwest College (LASC) 4 മെഗാവാട്ട് സൗരോര്‍ജ്ജ നിലയം കാമ്പസില്‍ സ്ഥാപിച്ചു. Chevron Energy Solutions ആണ് നിലയം രൂപകല്‍പ്പന ചെയ്തത്. കുട്ടികളില്‍ പുനരുത്പാദിതോര്‍ജ്ജത്തിനെക്കുറിച്ച് ബോധം വളര്‍ത്തുന്നതിനും അതിന്റെ നിര്‍മ്മാണം, രസതന്ത്രം, ഭൗതികശാസ്ത്രം ഇവയൊക്കെ പഠിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. നേരത്തെ Chevron Energy Solutions ജില്ലയില്‍ 1.2-MW നിലയം സ്ഥാപിച്ചിരുന്നു. ഹരിത സമ്പദ് വ്യവസ്ഥക്കും പച്ച കോളര്‍ തൊഴിലിനും വേണ്ടി കുട്ടികളെ തയ്യാറെടുപ്പിക്കുന്നതില്‍ രണ്ട് … Continue reading ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

ലോക പവനോര്‍ജ്ജ സമ്മേളനം

അതിവേഗം വളരുന്ന ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ ചൈനയാണ് 2009 ലെ ഏറ്റവും വലിയ ഉത്പാദകര്‍. ബീജിങ്ങില്‍ നടന്ന Global Wind Power conference ല്‍ Global Wind Energy Council ഉം ഗ്രീന്‍ പീസും ഒന്നിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. ഏറ്റവും വലിയ പവനോര്‍ജ്ജ നിര്‍മ്മാതാക്കള്‍ സ്പെയിനിലെ Iberdrola എന്ന വൈദ്യുത വിതരണ കമ്പനിയാണ്. അവര്‍ 8 ഗിഗാവാട്ടിന്റെ കാറ്റടികള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടുപുറകില്‍ അമേരിക്കയില്‍ നിന്നുള്ള 5.5 ഗിഗാവാട്ട് ശേഷിയുള്ള FPL Group ആണ്. മൂന്നാം … Continue reading ലോക പവനോര്‍ജ്ജ സമ്മേളനം

Duisburg സൗരോര്‍ജ്ജ നിലയം

ഒക്റ്റോബര്‍ മുതല്‍ ജര്‍മ്മനിയിലെ Duisburg ന് അടുത്തുള്ള Moers ല്‍ രാജ്യത്തെ ഏറ്റവും വലിയ നേര്‍ത്ത-പാളി (thin-film) മേല്‍ക്കൂര നിലയം വൈജ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പനിയായ First Solar നിര്‍മ്മിച്ച 11,000 Cadmium Telluride മൊഡ്യൂളുകള്‍ക്ക് മൊത്തം 837 കിലോ വാട്ടാണ് ശക്തി. നിലയത്തിന്റെ നിര്‍മ്മാണം നടത്തിയത് Riedel Recycling എന്ന കമ്പനിയാണ്. കല്‍ക്കരി കുഴക്കുന്ന പഴയ ഹാളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിന്റെ 9,500 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ … Continue reading Duisburg സൗരോര്‍ജ്ജ നിലയം

99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം

2,000 വര്‍ശം മുമ്പ് ആര്‍ക്കമഡീസ് കണ്ടുപിടിച്ച ഒരു ഉപകരണം 21 ആം നൂറ്റാണ്ടിലും ഉപയോഗത്തിലെത്തി - ഹരിത വൈദ്യുതി ഉത്പാദനം. Yorkshire Dales ലെ 99 വര്‍ഷം പഴക്കമുള്ള Archimedean screw അടിസ്ഥാനമായ വൈദ്യുത നിലയം പുതുക്കി ഉപയോഗിക്കാന്‍ English Heritage പദ്ധതിയിട്ടു. തിരിയുമ്പോള്‍ വെള്ളം മുകളിലേക്കെത്തിക്കാനാണ് ഈ സ്ക്രൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ Linton Falls ലെ ഈ നിലയം സിദ്ധാന്തത്തെ തലതിരിച്ച് ഉപയോഗിക്കുകയാണ്. Wharfe നദി രണ്ട് സ്ക്രൂകളിലൂടെ തൊഴോട്ടൊഴുകുന്നത് ഉണ്ടാക്കുന്നത് ടര്‍ബൈന്‍ തിരിച്ച് … Continue reading 99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം

വീട്ടിലെ കാറ്റാടി

ഇതളിന് 7 അടി വ്യാസമുള്ള Swift കാറ്റാടിയുടെ ശക്തി 1.5 കിലോവാട്ടാണ്. പ്രതിവര്‍ഷം അതിന് 2000 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഏറ്റവും കൂടിയ വേഗത്തിലും അത് 35 ഡസിബല്‍ ശബ്ദമേയുണ്ടാക്കൂ. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 20 വര്‍ഷം ഉപയോഗിക്കാനാവുന്ന ഈ കാറ്റാടിക്ക് 5 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നു. ഇതിന് $10,000-12,000 ഡോളര്‍ വില വരും. ഇപ്പോഴത്തെ ഊര്‍ജ്ജ വിലയും സര്‍ക്കാര്‍ incentive ഉം കണക്കാക്കിയാല്‍ മൂന്നു വര്‍ഷം കൊണ്ട് മുതലാവും. Michigan ലെ … Continue reading വീട്ടിലെ കാറ്റാടി

കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

5 മെഗാവാട്ടിന്റെ Kimberlina സൗര താപോര്‍ജ്ജ നിലയം Bakersfield ല്‍ ഒക്റ്റോബര്‍ 23, 2008 ന് കാലിഫോര്‍ണിയയിലെ Palo Alto യില്‍ പ്രവര്‍ത്തിക്കുന്ന Ausra പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. Ausra യുടെ Compact Linear Fresnel Reflector സൗരോര്‍ജ്ജ സംഭരണിയും നീരാവി സംവിധാനവും വടക്കേ അമേരിക്കയില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. നീരാവി സംവിധാനവും സൂര്യന്റെ ചൂടുപയോഗിച്ച് വെള്ളത്തെ നീരാവിയാക്കും. ഇവരുടെ സംവിധാനം ചിലവ് കുറഞ്ഞതും സ്ഥലം കുറച്ചുപയോഗിക്കുന്നതും പടിപടിയായി വലുതാക്കാവുന്നതുമാണ്. വെറും ഏഴ് മാസം കൊണ്ട് നിര്‍മ്മിച്ച ഈ നിലയം … Continue reading കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍

രണ്ടു വര്‍ഷത്തിനിടക്ക് ഇതാ രണ്ടാമതായി Materials Sciences Division ലെ Kin Man Yu ഉം Wladek Walukiewicz ഉം Berkeley Lab ലെ ഗവേഷകരും ദക്ഷതകൂടിയ സോളാര്‍ സെല്ലുകള്‍ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. indium gallium nitride (InGaN) കൂട്ടുലോഹത്തിലെ indium ന്റേയും gallium ന്റേയും അളവ് ക്രമീകരിച്ചാല്‍ അത് വ്യത്യസ്ഥ തരംഗ ദൈര്‍ഖ്യമുള്ള പ്രകാശവുമായി പ്രതികരിക്കുമെന്ന് 2002 ല്‍ കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തിന്റെ മുഴുവന്‍ വര്‍ണ്ണ രാജിയുമായി പ്രതികരിക്കുന്ന സോള്‍ സെല്ലുകള്‍ പോസിറ്റീവും നെഗറ്റീവും ആയ പാളികളായി … Continue reading ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍

ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്

Lincolnshire ലെ Skegness ഉള്‍ക്കടലില്‍ പണിത ഉള്‍ക്കടല്‍ കാറ്റാടി പാടത്തിന്റെ പണി പൂര്‍ത്തിയായതോടെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണാണ് ഒന്നാം സ്ഥാനത്ത്. Centrica എന്ന കമ്പനിയാണ് ഈ പാടം നിര്‍മ്മിച്ചിരിക്കുന്നത്. 130,000 വീടുകള്‍ക്കുള്ള വൈദ്യുതി അത് നല്‍കും. അങ്ങനെ ബ്രിട്ടണിന്റെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ ഉത്പാദനം 590 മെഗാവാട്ടായി. 300,000 വീടുകള്‍ ഉപയോഗിക്കുന്നത് പവനോര്‍ജ്ജ വൈദ്യുതിയാണ്. Lynn and Inner Dowsing ലെ 194MW പാടം പണിത് കഴിഞ്ഞപ്പോള്‍ ബ്രിട്ടണ്‍ ഡന്‍മാര്‍ക്കിനെ കവച്ചുവെച്ചിരുന്നു. ഡന്‍മാര്‍ക്കിന് 423MW ഉള്‍ക്കടല്‍ കാറ്റാടിപാടമാണുള്ളത്. … Continue reading ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്