1974 ലെ വിദ്യാർത്ഥികളുടെ കാണാതാകൽ കേസിൽ വിരമിച്ച 4 സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ കോടതി വിധിച്ചു

പനോഷെയുടെ ഏകാഥിപത്യത്തിൻ കീഴിൽ സാമൂഹ്യപ്രവർത്തകയും വിദ്യാർത്ഥിനിയുമായിരുന്ന María Angélica Andreoli Bravo നെ 1974 ൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ ചിലിയൽ ഒരു കോടതി വിധിച്ചു. തട്ടിക്കൊണ്ടു പോയതിന് ശേഷം വിദ്യാർത്ഥിനിയെ വിവിധ രഹസ്യ തടവറകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. നാല് സൈനിക ഉദ്യോഗസ്ഥരെ 10 മുതൽ 13 വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. — സ്രോതസ്സ് democracynow.org

സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1976 ഡിസംബറിലെ അറസ്റ്റിന് ശേഷം 29-വയസ് പ്രായമുള്ള 5 മാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയുടെ അപ്രത്യക്ഷമാകലിന്റെ പേരില്‍ മുമ്പത്തെ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ 35 ഏജന്റുമാരെ ചിലിയിലെ ഒരു ജഡ്ജി ശിക്ഷിച്ചു. ആ കൂട്ടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ശിക്ഷ 500 വര്‍ഷമായി ഉയര്‍ത്തി. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇര Reinalda Pereira Plaza, ഒരു ആരോഗ്യ സാങ്കേതികവിദഗ്ദ്ധയായിരുന്നു. സൈനിക ഏകാധിപത്യം ഭരണം പീഡിപ്പിച്ചവര്‍ക്ക് അവര്‍ അഭയം നല്‍കി. Court of Appeals of Santiago … Continue reading സ്ത്രീയുടെ മരണത്തിന്റെ പേരില്‍ പിനോഷെയുടെ രഹസ്യ പോലീസിനെ ശിക്ഷിച്ചു

1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ചിലിയില്‍ പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരുദ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ 1973 ല്‍ ക്യാന്‍സര്‍ വന്നല്ല മരിച്ചതെന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ പിന്‍തുണയുള്ള ജനറല്‍ അഗസ്റ്റോ പിനോഷേയുടെ കീഴില്‍ വിഷബാധയേറ്റാണ് മരിച്ചതെന്ന് വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍. ഡോക്റ്റര്‍മാര്‍ വിഷം കുത്തിവെച്ചാണ് നെരുദയെ കൊന്നതെന്നാണ് നെരുദയുടെ ഡ്രൈവര്‍ അവകാശപ്പെടുന്നത്. 1971 ല്‍ പാബ്ലോ നെരുദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയുടെ അടുത്ത … Continue reading 1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തിന്റെ 24 മുമ്പത്തെ ഏജന്റുമാരെ ശിക്ഷിച്ചു

രണ്ട് കേസില്‍ കുറ്റം തെളിഞ്ഞതോടെ Augusto Pinochet യുടെ ഏകാധിപത്യത്തിന്റെ മറ്റൊരു 24 മുമ്പത്തെ ഏജന്റുമാരെ കൂടി Court of Appeal of Santiago ശിക്ഷിച്ചു. Operation Colombo യില്‍ പങ്കെടുത്തവരാണ് ഈ ഏജന്റുമാര്‍. പിനോഷെയുടെ കുറ്റങ്ങള്‍ മറച്ച് വെക്കാനുള്ള ഒരു intelligence operation ആയിരുന്നു അത്. പ്രതിഷേധിച്ച ഒരാളെ ഇല്ലാതാക്കിയതും മറ്റൊരാളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമാണ് കേസിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-16