പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 … Continue reading ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു
ടാഗ്: അമേരിക്ക സാമ്രാജ്യം
പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു
50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.
കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി
അരിസോണ സെനറ്റര്‍മാരായ Jeff Flake ഉം John McCain ഉം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ NFL ഉം മറ്റ് സ്പോര്‍ട്സ് ലീഗുകള്‍ക്കും "paid-for patriotism" ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ടി ചിലവാക്കി എന്ന് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ സൈന്യവും സ്പോര്‍ട്സ് ലീഗുകളും തമ്മിലുള്ള $68 ലക്ഷം ഡോളറിന്റെ കരാറുകളുടെ വിവരം ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സൈന്യം സ്പോര്‍ട്സ് ടീമുകള്‍ക്കായി പരസ്യത്തിന് ചിലവാക്കിയ $5.3 കോടി ഡോളറിന്റെ ചെറിയ അംശമേ ഇത് വരുന്നുള്ളു … Continue reading അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി
തെരഞ്ഞെടുപ്പ് ചിലവ് 600 കോടിയില്‍ അധികം
2012 ലെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ബുക്കുകളിലായപ്പോള്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും മൊത്തം ചിലവ് $600 കോടി ഡോളറില്‍ അധികമാണെന്ന് കണ്ടെത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്വകാര്യ സംഭാവന കൊടുത്ത വ്യക്തി കാസിനോ ശതകോടീശ്വരന്‍ Sheldon Adelson ആണ്. Mitt Romney ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികള്‍ക്ക് അയാള്‍ $5.3 കോടി ഡോളര്‍ സംഭാവന കൊടുത്തു.
ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല
ബര്‍ണി സാന്‍ഡേഴ്സിന്റെ domestic policy plan ന് അടുത്ത 10 വര്‍ഷത്തേക്ക് $18 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് Wall Street Journal പറയുന്നു. ഇത് ശരിയാണോ? അത് നിങ്ങളുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒന്നാമതായി ജേണല്‍ പരിഗണിക്കുന്ന $3.4 ട്രില്യണ്‍ ഡോളര്‍ വരുന്ന ഒരു കൂട്ടം ചിലവുകളുണ്ട്. പോക്കറ്റ് മാറ്റമല്ല അത്. അത് ജബ് ബുഷിന്റെ നികുതിയിളവിന് തുല്യമായ സംഖ്യയാണ്. ജബിന്റെ നികുതിയിളവ് സമ്പന്നര്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ സാന്‍ഡേഴ്സിന്റെ പദ്ധതി ദരിദ്രരേയും ഇടത്തരക്കാരേയും സഹായിക്കും. ഇതാണ് … Continue reading ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല
മുസ്ലീമിന് എന്തും ഒരു ആയുധമാണ്
ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ
2001 ന്യൂയോര്‍ക്കിലെ World Trade Center Twin Towers നെ അല്‍ഖൈദ തകര്‍ത്തതിന്റെ വാര്‍ഷികമായ ദിനമാണ് സെപ്റ്റംബര്‍ 11. അത് 3,000 പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം യുദ്ധത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ 1973ല്‍ ജീവിച്ചിരുന്ന ലാറ്റിനമേരിക്കയിലെ ധാരാളം ആളുകള്‍ 9/11 നെ വേറൊരു കാരണത്താലാണ് ഓര്‍ക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വലതുപക്ഷ ഏകാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്ത് അധികാരത്തിലേക്ക് കയറി. സോഷ്യലിസത്തിന്റെ പ്രചാരകനായ അലന്റെ പിന്നീട് സംശയാസ്പദമായ … Continue reading ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ
ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു
അമേരിക്കയുടെ പുതിയ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ നൂറിലധികം മുതര്‍ന്ന പൌരന്‍മാരായ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് അമേരിക്ക പുതിയ സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സമ്മത രേഖകളിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പണി പുനരാരംഭിച്ചതിനാലാണ് പ്രതിഷേധ സമരം നടന്നത്. ഒകിനാവയുടെ ഗവര്‍ണര്‍ നിര്‍മ്മാണത്തിനുള്ള അനുമതി "നിയമപരമായ തെറ്റുകള്‍" കാരണം ഈ മാസം റദ്ദാക്കിയിരുന്നു. എന്നാല്‍ ടോക്യോയുടെ Transport Ministry ആ തടസത്തെ overrule ചെയ്തു. ഒകിനാവയിലെ കൂടുതല്‍ ജനങ്ങളും ആ കേന്ദ്രത്തിന് … Continue reading ഒകിനാവ നിവാസികള്‍ അമേരിക്കയുടെ സൈനിക കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു

