ടാഗ്: കല്‍ക്കരി
ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു. Bagerhat ജില്ലയിലെ Rampalല്‍ … Continue reading ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
രണ്ട് വര്‍ഷത്തെ സമരത്തിന് ശേഷം തുറന്ന കല്‍ക്കരി ഖനി അടച്ചുപൂട്ടി
പടിഞ്ഞാറെ വെര്‍ജീനിയയില്‍ കാടിന് സമീപമുള്ള ഒരു കല്‍ക്കരി ഖനി അടച്ചുപൂട്ടിച്ചതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. West Virginia Department of Environmental Protection ഖനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ Kanawha Forest Coalition ന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി നടന്നുവരുന്ന സമരത്തിന്റെ സമാപ്തിയായി. ഈ ഖനി കാരണം ജലമലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും അവിടുത്തെ ജനം അനുഭവിച്ചിരുന്നു. — സ്രോതസ്സ് democracynow.org
ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു
തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]
115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി
വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി
അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു
സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന, ശതകോടീശ്വരന്‍ വില്യം കോക്കിന്റെ(William Koch) ഒരു കല്‍ക്കരി കമ്പനി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ $1.4 കോടി ഡോളര്‍ കമ്പനിക്ക് നല്‍കാന്‍ പോകുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കല്‍ക്കരിയുടെ ഉത്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനായി ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഇത്. കോക്കിന്റെ Oxbow Carbon LLC എന്ന കമ്പനിയുടെ ഭാഗമാണ് Oxbow Mining. പടിഞ്ഞാറെ കൊളറാഡോയിലെ Elk Creekല്‍ ആണ് ഈ ഖനി. രണ്ട് വര്‍ഷം മുമ്പ് തീപിടുത്തവും ഇടിഞ്ഞ് പോകലും സംഭവിച്ചതിനാല്‍ … Continue reading അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു
നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു
രാജ്യത്തിന്റെ sovereign wealth fund കല്‍ക്കരി വ്യവസായത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മെയ് 27 ന് നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെ തീരുമാനമെടുത്തു. Norwegian Government Pension Fund Global ലോകത്തെ ഏറ്റവും വലിയ sovereign wealth fund ആണെന്ന് മാത്രവുമല്ല അവരാണാണ് ആഗോള കല്‍ക്കരി വ്യവസായത്തിലെ ഏറ്റവും വലിയ പത്ത് നിക്ഷേപകരില്‍ ഒന്ന്. 30% ല്‍ അധികം വരുമാനമോ ഊര്‍ജ്ജോത്പാദനമോ കല്‍ക്കരിയില്‍ നിന്ന് നേടുന്ന കമ്പനികളെ ഒഴുവാക്കാന്‍ സര്‍ക്കാരിനോട് കമ്മറ്റി ആവശ്യപ്പെട്ടു. ജൂണ്‍ 5 ന് ഈ നയം … Continue reading നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു
അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി
കല്‍ക്കരി കത്തിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ വിഷ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള Environmental Protection Agency യുടെ ശ്രമത്തെ കോടതി തടഞ്ഞു. 28 സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള sulfur dioxide ഉം nitrogen oxide ഉം കുത്തനെ കുറക്കാനുള്ള, EPA യുടെ Cross-State Air Pollution Rule ആണ് D.C. Circuit ന് വേണ്ടി U.S. Court of Appeals റദ്ദാക്കിയത്. പ്രതിവര്‍ഷം 34,000 പേരുടെ ജീവന്‍ ഈ നിയമത്താല്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന് EPA … Continue reading അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി
നോര്‍വ്വേ കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു
കാലാവസ്ഥാ മാറ്റ പേടി കാരണം കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. തങ്ങളുടെ $90,000 കോടി ഡോളറിന്റെ sovereign wealth fund, കല്‍ക്കരിയില്‍ നിന്ന് 30% ല്‍ അധികം വരുമാനം കിട്ടുന്ന കമ്പനികളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന തീരുമാനം നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെയാണ് എടുത്തത്. ആ നിക്ഷേപം ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. എണ്ണയുടെ ലാഭത്തില്‍ നിന്ന് രൂപീകൃതമായതാണ് ഈ ഫണ്ട്. ജൂണ്‍ 5 ന് പാര്‍ലമെന്റ് പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കും.
