കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ. വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല. ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ … Continue reading സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം

ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org

മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തിനെതിരെ

അപടകരമായ ഹരിതഗ്രഹവാതക ഉദ്‌വമനം ഇല്ലാതാക്കാനും പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കുന്നതിലും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെന്ന് ലോകത്തെ 160 കോടി മുസ്ലീങ്ങളോട് ഒരു കൂട്ടം ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷം പാരീസില്‍ ഒത്തുചേരുന്ന ലോക നേതാക്കളോട് 100% ഉദ്‌വമനമില്ലാത്ത നയം സ്വീകരിക്കാനും ദാരിദ്ര്യവും അപകടകരമായ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുമായി വികേന്ദ്രീകൃതമായ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം നടത്താനും ഈ പ്രസ്താവന അപേക്ഷിക്കുന്നു. മുമ്പ് പോപ്പ് ഫ്രാന്‍സിസിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള encyclical ഉം കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കുനുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. encyclical പോലെ, … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തിനെതിരെ

പുതിയ രുചിയുമായി Ben And Jerry കാലാവസ്ഥാ മാറ്റത്തിനെതിരെ യുദ്ധത്തിന്

raspberry ice cream, marshmallow, raspberry swirls ആണ് ആ രുചി. അതിന്റെ dark and white fudge ice cream cones. എന്നാല്‍ Save Our Swirled നോടൊപ്പം ഒരു സന്ദേശവുമുണ്ട്. സന്ദേശം ലളിതമാണ്. ഐസ്ത്രീം ആയാലും നമ്മുടെ ലോകം ആയാലും ഉരുകിയാല്‍ അത് മോശമാകും. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോളത്തില്‍ ഈ രുചിയുടെ ഐസ്ത്രീം ഇറങ്ങി. — സ്രോതസ്സ് thinkprogress.org, benjerry.com

കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കാലിഫോര്‍ണിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച കാരണം സംസ്ഥാനത്തെ വനങ്ങള്‍ നാശത്തെ നേരിടുകയാണ്. വര്‍ഷങ്ങളായി വളരെ കുറവ് മഴമാത്രമാണ് അവിടെ കിട്ടുന്നത്. U.S. Forest Service നടത്തിയ പഠന പ്രകാരം ഈ വരള്‍ച്ചയില്‍ കുറഞ്ഞത് 1.25 കോടി കാട്ടിലെ മരങ്ങള്‍ കരിഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തി. വരണ്ട കാലാവസ്ഥയും കൂടിയായപ്പോള്‍ കാട്ടുതീയുടെ ഭീഷണിയും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം Forest Service നടത്തിയ ആകാശത്തില്‍ നിന്നുള്ള സര്‍വ്വേയിലാണ് ആ കണക്ക് കണ്ടുപിടിച്ചത്. digital aerial sketch-mapping … Continue reading കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു