തിരക്കുള്ള റോഡിന് സമീപമാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ റോഡിലെ എഞ്ജിനുകളുടെ ഇരമ്പലും, ഹോൺ ശബ്ദവും, സൈറണുകളും നിങ്ങളുടെ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. JACC ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ഇത് ഉറപ്പിക്കുന്നു. റോഡിലെ ബഹളം രക്താതിസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് നടന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ശക്തമായ തെളിവുകൾ കുറവായിരുന്നു. റോഡിലെ ശബ്ദമാണോ വായൂമലിനീകരണമാണോ പ്രധാന പങ്ക് വഹിക്കുന്നത് എന്നതിൽ ഉറപ്പില്ലായിരുന്നു. റോഡിലെ ഗതാഗത ബഹളം കൊണ്ട് മാത്രം രക്താതിസമ്മർദ്ദം വർദ്ധിക്കാം എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്. … Continue reading റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും
ടാഗ്: ഗതാഗതം
ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു
റോഡിലെ ഗതാഗത ശബ്ദം നഗരങ്ങളിലെ ഒരു വലിയ പ്രശ്നമാണ്. അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കുറച്ച് മാത്രമേ മനസിലാക്കപ്പെട്ടിട്ടുള്ളു. primary വിദ്യാലയത്തിലെ കുട്ടികളുടെ working memory യുടേയും ശ്രദ്ധയുടേയും വികാസത്തെ ഗതാഗത ശബ്ദം മോശമായി ബാധിക്കുന്നു എന്ന് ബാഴ്സിലോണയിലെ 38 സ്കൂളുകളിൽ നടത്തിയ പഠനം പറയുന്നു. Barcelona Institute for Global Health (ISGlobal) ആണ് ഈ പഠനം നടത്തിയത്. PLoS Medicine ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ഉയർന്ന ഗതാഗത ശബ്ദമുള്ള സ്ഥലത്തെ … Continue reading ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു
വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ … Continue reading അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു
ബോധവൽക്കരണ പരിപാടിയായി മരണസംഖ്യ എഴുതിയ സന്ദേശ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ University of Toronto ഉം University of Minnesota ഉം നടത്തിയ പുതിയ പഠനം അനുസരിച്ച് ഇവ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ടെക്സാസിലാണ് അവർ പഠനം നടത്തിയത്. അവിടെ സന്ദേശങ്ങൾ മാസത്തിൽ ഏതെങ്കിലും ഒരാഴ്ച മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിന്നീട് സ്ഥാപിച്ചിരിക്കുമ്പോഴും (Jan. 2010 -- July 2012) അല്ലാത്തപ്പോഴുമുള്ള (Aug. 2012 -- Dec. 2017) അപകടത്തിന്റെ … Continue reading ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു
സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
അന്റാര്‍ക്ടിക്കയിലെ മഞ്ഞിന് മുകളില്‍ നിര്‍മ്മിച്ച 10,000ft ന്റെ വലിയ റണ്‍വേയില്‍ ആദ്യത്തെ Airbus A340 ഇറങ്ങി. 380 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തതാണ്. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ശകരുടെ എണ്ണം അന്റാര്‍ക്ടിക്കയിലെ ഈ ദുര്‍ബല പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നു. യാത്രക്കാര്‍ അറിയാതെ അവരുടെ വസ്ത്രങ്ങളിലും ഉപകരണങ്ങളിലുമായി കൊണ്ടുവരുന്ന വിദേശ വിത്തുകളും, spores, സൂഷ്മജീവികളും പോലുള്ള invasive സ്പീഷീസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും aggressive invader ല്‍ ഒന്നായ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുള്ള annual … Continue reading അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു