വാഹനങ്ങള്‍ക്കതീതമായി സഞ്ചരിക്കുന്നതിനെക്കുറിച്ച്

ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ വേണ്ടി ഒരു ലിറ്റര്‍ പെട്രോള്‍ നാം കത്തിക്കരുത്. അമേരിക്കയിലെ യാത്രകളില്‍ പകുതി 20 മിനിട്ട് സൈക്കിളില്‍ എത്തിച്ചേരാവുന്നതാണ്. യാത്രകളില്‍ കാല്‍ഭാഗം 20 മിനിട്ട് കാല്‍നടയായി എത്താവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മാത്രം ന്യൂയോര്‍ക് 400 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 66% വളര്‍ച്ചയുണ്ടായി.

താങ്കള്‍ ട്രാഫിക്കില്‍ കുടുങ്ങിയോ

ഇല്ല. താങ്കള്‍ ട്രാഫിക്കില്‍ കുടുങ്ങിയിട്ടില്ല. കാരണം താങ്കള്‍ തന്നെയാണ് ട്രാഫിക്ക്. യാത്ര കുറക്കുക. പൊതു ഗതാഗതമാര്‍ഗ്ഗങ്ങളുപയോഗിക്കുക. പൊങ്ങച്ച കാര്‍ കൊലയാളി കാറാണ്.

തൊഴില്‍ സൃഷ്ടിക്കുന്നത്

പരിസ്ഥിതി സൗഹൃദം മുതല്‍ തിരക്കൊഴുവാക്കി നടക്കാവുന്ന നഗരം സൃഷ്ടിക്കുന്നതു വരെ ധാരാളം ഗുണങ്ങള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പറയാനുണ്ടാവും. അതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാനുണ്ട്: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുത്. Department of Transportation ന്റെ FastLane ബ്ലോഗില്‍ സെക്രട്ടറി Ray LaHood ഒരു പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് എഴുതിയിരുന്നു. കാല്‍നട, സൈക്കിള്‍, റോഡ് പ്രൊജക്റ്റുകളെന്നിവയുടെ തൊഴില്‍ സാധ്യതയാണ് റിപ്പോര്‍ട്ടില്‍. University of Massachusetts ലെ Heidi Garrett-Peltier ആണ് ബാള്‍ട്ടിമൂറില്‍ ഈ പഠനം നടത്തിയത്. റോഡ് പരിപാലനത്തിന് നഗരം … Continue reading തൊഴില്‍ സൃഷ്ടിക്കുന്നത്

Wuhan-Guangzhou അതിവേഗ തീവണ്ടിപാത തുറന്നു

Wuhan നും Guangzhou നും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ തീവണ്ടിപ്പാത ഡിസംബര്‍ 9 ഉദ്ഘാടനം ചെയ്തു. ശരാശരി 350 km/h വേഗതയില്‍ ഇതിലൂടെ തീവണ്ടികള്‍ക്ക് സഞ്ചരിക്കാനാവുന്നതിനാല്‍ യാത്രാസമയം പത്ത് മണിക്കൂറില്‍ നിന്ന് മൂന്നു മണിക്കൂറായി കുറക്കാം. First-class ടിക്കറ്റിന് US$114 ഡോളറാണ് വില. രണാം ക്ലാസിന് US$72 ഡോളറും. “ലോകത്തിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയാത്ര,” എന്നാണ് ചൈനയുടെ റയില്‍വേ മന്ത്രാലയം ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചത്. 394.2 km/h വേഗത്തില്‍ വരെ ഈ പാതയിലൂടെ സഞ്ചരിക്കാം. 1,000 കിലോമീറ്റര്‍ പാത … Continue reading Wuhan-Guangzhou അതിവേഗ തീവണ്ടിപാത തുറന്നു