വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
ടാഗ്: ജനസംഖ്യ
ജനസംഖ്യ offsets
ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ: കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ … Continue reading ജനസംഖ്യ offsets
ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു
ജനസംഖ്യാ വര്‍ദ്ധനവ് എന്ന ആശയം ഏറ്റവും അധികം ആധിപത്യം സ്ഥാപിച്ച ആളുകള്‍ സമ്പന്നരായ വെള്ളക്കാരായ പുരുഷന്‍മാരാണെന്നത് യാദൃശ്ഛികമല്ല. അതൊരു പരിസ്ഥിതി പ്രശ്നമാണ്,അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദാഹരണത്തിന് “ജനസംഖ്യാ വര്‍ദ്ധനവും കാലാവസ്ഥാമാറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ സത്യം മറച്ചുവെക്കുന്നവരോ ആയിരിക്കും ഈ രണ്ട് വലിയ പരിസ്ഥിതി പ്രശ്നങ്ങളും വേര്‍തിരിക്കാന്‍ പറ്റാത്തതാണ്. അതില്‍ ഒന്നിനേക്കുറിച്ച് സംസാരിക്കുകയും മറ്റേതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിരഹിതമാണ്” എന്ന് പ്രഗല്‍ഭനായ ഭൌമ ശാസ്ത്രജ്ഞനായ James Lovelock അവകാശപ്പെട്ടു.. … Continue reading ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു
ലോക ജനസംഖ്യ
സെപ്റ്റംബര്‍ 2007 ല്‍ ലോക ജനസംഖ്യ 6.6 ബില്ല്യണ്‍ കവിഞ്ഞു. 1. ചൈന : 1.32 ബില്ല്യണ്‍ (ഏകദേശം ലോക ജനസംഖ്യയുടെ 20% ) 2. ഇന്‍ഡ്യ : 1.12 ബില്ല്യണ്‍ (ഏകദേശം 17%) 3. അമേരിക്കന്‍ ഐക്ക്യ നാടുകള്‍ : 300 മില്ല്യണ്‍ (ഏകദേശം 4.6%)