ഹരിയാനയില്‍ നിയമവിരുദ്ധമായി Bt brinjal നിരന്തരം കൃഷിചെയ്തിട്ടും വിത്ത് വില്‍പ്പനക്കാര്‍ക്കെതിരെ Genetic Engineering Appraisal Committee (GEAC) ഒരു നടപടിയും എടുക്കുന്നില്ല എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. GEAC ആണ് നമ്മുടെ രാജ്യത്തെ അപകടകാരികളായ സൂഷ്മ ജീവികളുടേയും ജനിതകമാറ്റം വരുത്തിയ ജീവികളുടേയും നിര്‍മ്മാണം, ഉപയോഗം, ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവയെ നിയന്ത്രിക്കുന്ന ഏറ്റവും ഉന്നത സമിതി. 2010 ല്‍ ആണ് ഇന്‍ഡ്യ ബിറ്റി വഴുതനങ്ങ കൃഷിയെ നിരോധിച്ചത്. എന്നിരുന്നാലും നിയമവിരുദ്ധമായ വിത്ത് വിതരണക്കാരിലൂടെ ജനിതകമാറ്റം വരുത്തിയ വിള നമ്മുടെ … Continue reading നിയമവിരുദ്ധ ബിറ്റി വഴുതനങ്ങ കൃഷിക്കെതിരെ നടപടിയെടുക്കാത്തതിന് അധികാരികളെ സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു
ടാഗ്: ജനിതകമാറ്റം വരുത്തിയ ജീവി
ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്
2010 ല്‍ ഇന്‍ഡ്യ Bt വഴുതനങ്ങ നിരോധിച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിള ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഹരിയാനയിലെ Fatehabad ലെ ഒരു കര്ഷകന് വര്‍ഷങ്ങളായി ഈ വിള കൃഷിചെയ്യുന്നതിനെ അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് Coalition for a GM-Free India യുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാധാരണ വഴുതനങ്ങ പോലെ ആണ് കമ്പോളത്തില്‍ Bt വഴുതനങ്ങ ഇപ്പോള്‍ വില്‍ക്കുന്നത്. സാധാരണ വിത്തിനേക്കാള്‍ (Rs … Continue reading ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്
സ്വര്‍ണ്ണ അരിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധ ജാഥ നടന്നു
ഫെബ്രുവരി 13, 2019 ന് Bangladesh Krishok Federation, Bangladesh Bhumiheen Samity, Labour Resource Center, Bangladesh Kishani Sabha, Bangladesh Adivasi Samity എന്നിവരുടെ നേതൃത്വത്തില്‍ "GM സ്വര്‍ണ്ണ അരിക്കെതിരെ പ്രതിഷേധിക്കുക! വിത്തുകളുടെ പ്രാദേശിക തരങ്ങള്‍ സംരക്ഷിക്കുക!" എന്ന മുദ്രാവാക്യവുമായി National Press Club ന് മുമ്പില്‍ ജാഥയും മനുഷ്യചങ്ങലയും നടത്തി. — സ്രോതസ്സ് masipag.org | 13 Feb 2019
GMO ആഹാരങ്ങള്‍ക്ക് മുദ്രയടിക്കാന്‍ കണെക്റ്റിക്കട്ട് അംഗീകരിച്ചു
ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് അത് വ്യക്തമാക്കുന്ന മുദ്രയടിക്കാന്‍ തീരുമാനിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി Connecticut. കുറഞ്ഞത് നാല് മറ്റ് സംസ്ഥാനങ്ങളും അത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യം മൊത്തം സമാനമായ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതാണ് ഇക്കാര്യം എന്ന് Center for Food Safety പറഞ്ഞു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കഴിക്കുന്ന ആഹാരം എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള അടിസ്ഥന അവകാശം GE മുദ്രഅടിക്കല്‍ നിയങ്ങള്‍ നല്‍കും. 2013
GMO അടങ്ങിയതിനാല്‍ അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ജപ്പാനും തെക്കന്‍ കൊറിയയും നിരോധിച്ചു
ജനിതകമാറ്റം വരുത്തിയ വിളകളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ജപ്പാനും തെക്കന്‍ കൊറിയയുടെ ഭാഗങ്ങളും അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി നിരോധിച്ചു. പരിശോധനയില്‍ നിന്നും GMO ഗോതമ്പ് കൃഷി ഭീമന് മൊണ്‍സാന്റോയില്‍ നിന്ന് വരുന്നതാണെന്ന് കണ്ടെത്തി. കളനാശിനി പ്രതിരോധമുള്ള ഇനം മുമ്പ് അവര്‍ പരീക്ഷണ കൃഷി നടത്തിയിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി പരിശോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളോട് അവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെ കാര്‍ഷിക വകുപ്പ് പറയുന്നത് ഈ ഗോതമ്പ് സുരക്ഷിതമാണെന്നാണ്. 2013
നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു
— സ്രോതസ്സ് downtoearth.org.in 27 July 2018
ആഹാരത്തിലെ GM ഘടകങ്ങള്‍
— സ്രോതസ്സ് downtoearth.org.in 28 July 2018
പാക്കറ്റ് ആഹാരത്തിലെ GM ഘടകങ്ങള്‍ പരീക്ഷിക്കുന്നു
— സ്രോതസ്സ് downtoearth.org.in 28 July 2018
ഇന്‍ഡ്യയിലെ പാക്കറ്റാഹാരങ്ങളില് GM
Good food needs certification, bad food just need self declaration — സ്രോതസ്സ് downtoearth.org.in