ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

സുസ്ലോണ്‍ 4.2 MW പവനോര്‍ജ്ജ പ്രൊജക്റ്റ് സ്ഥാപിച്ചു

അഹ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി 4.20 MW ന്റെ പവനോര്‍ജ്ജ പ്രൊജക്റ്റ് കാറ്റാടി നിര്‍മ്മാതാക്കളായ Suzlon Group നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. സുസ്ലോണിന്റെ പുതിയ ഉല്‍പ്പന്നമായ S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ് Nakhatrana, Kutch ല്‍ സ്ഥാപിച്ചിരിക്കുന്ന ഈ നിലയം ഉപയോഗിക്കുന്നത്. 9,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ സഹായിക്കും. S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടി എന്നത് sub—optimal wind sites ല്‍ 12-15% അധികം ഊര്‍ജ്ജം ശേഖരിക്കുന്നത് ഉറപ്പ് നല്‍കുന്നതാണ് … Continue reading സുസ്ലോണ്‍ 4.2 MW പവനോര്‍ജ്ജ പ്രൊജക്റ്റ് സ്ഥാപിച്ചു

മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു

കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി കഴിഞ്ഞ മാസം ബ്രിട്ടണില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. മെയില്‍ പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവല്‍ക്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് U.K. യിലെ ഊര്‍ജ്ജ നിരീക്ഷണ സംഘമായ Carbon Brief പറഞ്ഞു. ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. മെയില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 1,336 gigawatt hours (GWh) ഗിഗായൂണിറ്റും കല്‍ക്കരിയില്‍ നിന്ന് 893GWh ഉം ആണ് ഉത്പാദിപ്പിച്ചത്. … Continue reading മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു

ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്

ചൈനയിലാണ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും നിലകൊള്ളുന്നത്. അവര്‍ മൊത്തം 30.5 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു എന്ന് GlobalData യുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഗവേഷണ, consulting സ്ഥാപനമായ GlobalData ഈ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ചൈനയുടെ പവനോര്‍ജ്ജ ശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 495 ഗിഗാവാട്ടാകും കഴിഞ്ഞ വര്‍ഷം വരെ അവരുടെ പവനോര്‍ജ്ജ ശേഷി 149 ഗിഗാവാട്ടായിരുന്നു. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ വര്‍ഷം 8.6 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. തൊട്ടു പിന്നില്‍ … Continue reading ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്

2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു

ജര്‍മ്മനിയുടേയും പോര്‍ട്ടുഗലിന്റേയും ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങളുടെ പിന്‍തുണയോടെ 2015 ല്‍ ലോകം മൊത്തം പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 81 ലക്ഷം കവിഞ്ഞു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. International Renewable Energy Agency's (IRENA) ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 5% വര്‍ദ്ധിച്ചു. ചൈനയാണ് ഒന്നാമന്‍. 35 ലക്ഷം പേര്‍ അവിടെ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് അമേരിക്കയും ആണ്. സോളാര്‍ photovoltaic (PV) രംഗം … Continue reading 2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു

എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു

2015 ല്‍ ലോകം മൊത്തം ഹരിത ഊര്‍ജ്ജം 5% വളര്‍ന്ന് 81 ലക്ഷം തൊഴില്‍ നല്‍കി. 2015 ശരല്‍ക്കാലത്ത് തുടങ്ങിയ എണ്ണ വിലയിലെ ഇടിവ് ലോകം മൊത്തം 3.5 തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സൌരോര്‍ജ്ജമാണ് ലോകം മൊത്തം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. 2014 നെക്കാള്‍ 2015 ല്‍ 11% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സൌരോര്‍ജ്ജം മൊത്തം 28 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും, ഏകദേശം 17 ലക്ഷം, ചൈനയിലാണ്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലായതിനാണ് ഇത്. … Continue reading എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു

പോര്‍ട്ടുഗല്‍ നാല് ദിവസം തുടര്‍ച്ചയായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി

കഴിഞ്ഞ ശനിയാഴ്ച 6.45am മുതല്‍ ബുധനാഴ്ച 5.45pm വരെ സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജലവൈദ്യുതി എന്നിവയില്‍ നിന്ന് മാത്രം 107 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് പോര്‍ട്ടുഗലില്‍ പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി. കഴിഞ്ഞ വര്‍ഷം പവനോര്‍ജ്ജം 22% വൈദ്യുതിയും എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളും കൂടി 48% വൈദ്യുതി പോര്‍ട്ടുഗലിന് നല്‍കി. 2015 ല്‍ കാറ്റാടികള്‍ ഡന്‍മാര്‍ക്കില്‍ 42% വും സ്പെയിനില്‍ 20% ജര്‍മ്മനിയില്‍ 13% ഉം UK യില്‍ 11% വും വൈദ്യുതി ഉത്പാദിപ്പിച്ചു. — സ്രോതസ്സ് theguardian.com

മദ്ധ്യപൂര്‍വ്വേഷ്യയില്‍ എണ്ണലാഭിച്ച് കയറ്റുമതി ചെയ്യാനായി 150 പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു

ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പകുതി വടക്കേ ആഫ്രിക്കയയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാണുള്ളത്. അബുദാബിയിലെ Clean Energy Business Council ന്റെ മാപ്പ് പ്രകാരം ഈ സ്ഥലത്ത് 150 ല്‍ അധികം പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 36%വും നല്‍കുന്നത് ഇവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 52% കൈവശമുണ്ട്. പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിച്ച് തങ്ങളുടെ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് bloomberg.com