ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. "ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല," എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും … Continue reading ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

അമേരിക്കയിലെ മൂന്നാമത്തെ ബാങ്കായ Wells Fargo യിലെ ജോലിക്കാർ Committee for Better Banks എന്ന ശ്രമവുമായി ചേർന്ന് ബാങ്കിൽ Wells Fargo Workers United എന്ന പേരിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം ബാങ്കിങ് വ്യവസായത്തിലെ അത്തരത്തിലെ ശ്രമം Beneficial Bank ൽ ആദ്യ യൂണിയൻ കരാർ 2021 ൽ നേടുന്നതിൽ വിജയം കണ്ടു. 2016 ലെ വ്യാജ അകൗണ്ട് വിവാദം മുതൽ വാഹന വായ്പ പീഡനങ്ങൾ, ഉപഭോക്താക്കളറിയാതെ അവരുടെ അകൗണ്ടിന്റെ കൂടെ കൂടുതൽ … Continue reading വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ

1.6 കോടി ഉപഭോക്തൃ അകൗണ്ടുകളെ ദോഷമായി ബാധിച്ച ധാരാളം വർഷങ്ങളായുള്ള “വ്യാപകമായ പിടിപ്പുകേടി”ന്റെ പേരിൽ ഫെഡറൽ നിയന്ത്രണാധികാരികൾ Wells Fargo ക്ക് $170 കോടി ഡോളറിന്റെ റിക്കോഡ് പിഴ ചുമത്തി. വായ്പ അടവ് തെറ്റായി പലപ്രാവശ്യം ആവശ്യപ്പെടുക, വീടുകൾ തെറ്റായി ജപ്തിചെയ്യുക, നിയമവിരുദ്ധമായി വാഹനങ്ങൾ തിരികെ എടുക്കുക, ഫീസും പലിശയും തെറ്റായി കണക്കാക്കുക, ഞെട്ടിക്കുന്ന overdraft ഫീസ് ഈടാക്കുക തുടങ്ങിയവ Wells Fargo യുടെ നിയമവിരുദ്ധപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്ന് Consumer Financial Protection Bureau പറഞ്ഞു. $170 … Continue reading നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ

കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു

2021 ൽ ഇൻഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം 14-വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 383 കോടി സ്വിസ് ഫ്രാങ്കായി. (അതായത് Rs 30,500 കോടി രൂപക്ക് മേലെ). securities ഉം സമാനമായ ഉപകരണങ്ങളും നിക്ഷേപങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വിറ്റ്സർലാന്റിലെ കേന്ദ്ര ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ ഇൻഡ്യക്കാരുടെ നിക്ഷേപം 255 കോടി സ്വിസ് ഫ്രാങ്കായിരുന്നു (Rs 20,700 കോടി രൂപ). തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. … Continue reading സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു

ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി