കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ … Continue reading കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

ഈ ആള്‍ക്കാര്‍ ആരെന്ന് ലോകത്തിന് മൊത്തം മനസിലായി

Fired Amazon Worker Chris Smalls Responds To Leaked Smear Campaign Plans ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.

അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. … Continue reading അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു

നമ്മുടെ ശരീരത്തെ ബാധിച്ച് COVID-19 ന് കാരണമാകുന്ന വൈറസിനെ ആക്രമിക്കുന്ന ഒരു കൂട്ടം ചെറു RNA പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുറയുന്നു. പ്രായമാവരും രോഗമുള്ളവരും എന്തുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങളാണെന്ന് പറയാന്‍ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന്റെ ജീന്‍ പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ MicroRNAs ന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ വൈറസ് ആക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് അതാണ്. വൈറസിന്റെ ജനിതക പദാര്‍ത്ഥമായ RNA യോട് ബന്ധമുണ്ടാക്കി അതിനെ മുറിക്കുന്നു. എന്നാല്‍ പ്രായവും ചില രോഗങ്ങളും microRNA … Continue reading കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു

ഓഹരിതിരികെ വാങ്ങുന്നതും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളും റെയ്ഗണ്‍ നിയമാനുസൃതമാക്കി

Noam Chomsky On COVID-19 And His New Book: Internationalism Or Extinction

മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി

മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി

ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു

മാര്‍ച്ചില്‍ നടപ്പാക്കിയ ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ അമേരിക്ക ഒരാഴ്ച മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ കൊറോണവൈറസ് മഹാമാരിയില്‍ ഏകദേശം 36,000 കുറവ് ആളുകളേ മരിക്കുമായിരുന്നുള്ളു എന്ന് Columbia Universityയിലെ ഗവേഷകര്‍ പറയുന്നു. രാജ്യം നഗരങ്ങളെ ലോക്ഡൌണ്‍ ചെയ്യുകയും ശാരീരിക അകലം പാലിക്കല്‍ മാര്‍ച്ച് 1, ആളുകള്‍ വീടുകളില്‍ തങ്ങുന്നത് രണ്ടാഴ്ച മുമ്പേ തുടങ്ങിയിരുന്നെങ്കില്‍, രാജ്യത്തെ മരണങ്ങളിലെ വലിയ ഒരു പങ്കും — ഏകദേശം 83% — ഒഴുവാക്കാനായേനേ എന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ ഏകദേശം 54,000 … Continue reading ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു