രാജ്യത്തെ മൊത്തം കുടിവെള്ള വ്യവസ്ഥയിലെ ഈയ കുഴലുകൾ കണ്ടുപിടിക്കാനും അവ നീക്കം ചെയ്യാനും ഉള്ള അവസാന നിയമം ബൈഡൻ-ഹാരിസ് സർക്കാർ ഇറക്കി. 90 ലക്ഷം കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്നത് പഴയ ഈയ കുഴലുകളിലൂടെയാണെന്ന് EPA കണക്കാക്കിയിട്ടുണ്ട്. അതിൽ കൂടുതലും താഴ്ന്ന വരുമാനമുള്ളവരുടേയും കറുത്തവരുടേയും പ്രദേശങ്ങളിലാണ്. അത് ആനുപാതികമല്ലാത്ത ഈയ സമ്പർക്കത്തിന്റെ ഭാരം ഈ കുടുംബങ്ങളിലുണ്ടാക്കുന്നു. ചിക്കാഗോയിലെ 6 വയസിനും അതിന് താഴെയുള്ളതുമായ മൂന്നിൽ രണ്ട് കുട്ടികളിലും ഈയ മലിനീകരണമുള്ള ജലമാണ് കുടിക്കുന്നത് എന്ന് JAMA Pediatrics ൽ … Continue reading 10 വർഷങ്ങളിൽ ഈയ കുഴലുകൾ നീക്കം ചെയ്യണം എന്നതിന്റെ അവസാന നിയമം EPA ഇറക്കി
ടാഗ്: വിഷം
അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം
ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം
ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള 6 ബ്രാന്റ് വയനയെ കുറിച്ച് FDA മുന്നറീപ്പ് പ്രഖ്യാപിച്ചു
ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള cinnamon ന്റെ ആറ് ബ്രാന്റുകളെ കുറിച്ച് Food and Drug Administration മുന്നറീപ്പ് പ്രഖ്യാപിച്ചു. ground cinnamon ന്റെ La Fiesta, Marcum, MK, Swad, Supreme Tradition, El Chilar ബ്രാന്റുകൾ സാധാരണയായി മാർജിൻഫ്രീ കടകളിലാണ് വിൽക്കുന്നത്. ദശലക്ഷത്തിൽ 2.03 ഉം 3.4 ഉം അംശം ഈയത്തിന്റെ സാന്നിദ്ധ്യം അവയിലുണ്ടെന്ന് FDA പറയുന്നു. കഴിഞ്ഞ വർഷം പിൻവലിച്ച ആപ്പിൾ സോസിലുണ്ടായിരുന്നതിനേക്കാൾ കുറവ് തോതിലാണ് ഈയം ground cinnamon ഉൽപ്പന്നങ്ങളിൽ കണ്ടത്. ദീർഘകാലത്തെ … Continue reading ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള 6 ബ്രാന്റ് വയനയെ കുറിച്ച് FDA മുന്നറീപ്പ് പ്രഖ്യാപിച്ചു
94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ
വീട്ടിലുണ്ടാക്കിയതായാലും കടയിൽ നിന്ന് വാങ്ങിയതായാലും അമേരിക്കയിലെ രക്ഷകർത്താക്കൾ അവരുടെ കുട്ടികൾക്ക് കൊടുക്കുന്ന ശിശു ഭക്ഷണങ്ങളിൽ വിഷ ഘന ലോഹങ്ങൾ ഉണ്ട് എന്ന് പുതിയതായി പ്രസിദ്ധീകരിച്ച് ഗവേഷണത്തിൽ പറയുന്നു. വിഷ ഘന ലോഹങ്ങൾ തലച്ചോറിന്റെ വികാസത്തിന് ദോഷം ചെയ്യുന്നവയാണ്. Healthy Babies Bright Futures (HBBF) മുമ്പ് നടത്തിയ പഠനത്തിൽ 95% പാക്കറ്റിലെ ശിശു ഭക്ഷണങ്ങളിൽ lead, arsenic, cadmium, mercury തുടങ്ങിയ വിഷ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. വീട്ടിലെ ആഹാരം സുരക്ഷിതമാണെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്. [ആഹാരം … Continue reading 94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ
റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
Brooklyn ലെ നഴ്സറി സ്കൂളുകളിലെ കുട്ടികള്‍ കുടിക്കുന്ന വെള്ളം Flint, Mich. ലേതിനെക്കാള്‍ മലിനമാണ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഈയത്തിന്റെ അളവിനെക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ ഈയം അതില്‍ അടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 ന് നടത്തിയ ടെസ്റ്റ് പ്രകാരം, Crown Heights ലെ PS 289 George V. Brower ലെ Room 222 ലെ കുടിവെള്ള ടാപ്പില്‍ കണ്ട ഈയത്തിന്റെ സാന്ദ്രത 15,000 parts per billion ആണ് എന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ കാണിക്കുന്നു. ജല വിതരണക്കാരോട് … Continue reading ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്
വിഷമയമായ PFAS അഥവ “എക്കാലത്തേയും രാസവസ്തുക്കള്‍” ഉപയോഗിക്കുന്നത് വഴി ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന സാമൂഹിക വില പ്രതിവര്‍ഷം $17.5 ലക്ഷം കോടി ഡോളറാണ് എന്ന് പുതിയ വിശകലനം കണ്ടെത്തി. എന്നാല്‍ അതേ സമയത്ത് ഈ രാസവസ്തുക്കള്‍ ആപേക്ഷികമായി തുച്ഛമായ ലാഭമാണ് ലോകത്തെ ഏറ്റവും വലിയ PFAS നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്നത്. പ്രതിവര്‍ഷം $400 കോടി ഡോളര്‍ മാത്രം. വിഷമയമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനായി വ്യവസായവും നയനിര്‍മ്മാതാക്കളുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വീഡനിലെ സംഘടനയായ ChemSec ആണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. … Continue reading എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്
ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു
ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു
ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു