സൌദി അറേബ്യക്ക് $1125 കോടി ഡോളറിന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്ക വില്‍ക്കുന്നു

ഒബാമ സര്‍ക്കാര്‍ സൌദി അറേബ്യക്ക് $1125 കോടി ഡോളര്‍ വില വരുന്ന നാല് ആധുനിക ലോക്ക്ഹീഡ് മാര്‍ട്ടില്‍ യുദ്ധക്കപ്പലുകള്‍ വില്‍ക്കാനുള്ള കരാന് ഒപ്പുവെച്ചു. സൌദിക്ക് ആയുധങ്ങള്‍ കൈമാറരുത് എന്ന Amnesty International അഭ്യര്‍ത്ഥനക്ക് ശേഷമാണ് അമേരിക്ക ഇത് ചെയ്യുന്നത്. അമേരിക്കക്ക് വേണ്ടി യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൌദി യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്ന നടപടിയാണിത്.

ബ്രിട്ടണിലെ ആണവ Whistleblower നെ ജോലിയില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു

ബ്രിട്ടണിന്റെ ആണവ അന്തര്‍വാഹിനികളിലെ സുരക്ഷിതത്വമില്ലായ്മ തുറന്ന് കാട്ടിയ whistleblower നെ British Royal Navy യില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു. നിശാ ക്ലബ്ബുകളില്‍ കയറുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് സ്കോട്‌ലാന്റിലെ ആണവായുധ കേന്ദ്രത്തില്‍ കയറുന്നത്. അത്രക്കുണ്ട് സുരക്ഷിതത്വം. സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചുള്ള 18 പേജ് റിപ്പോര്‍ട്ടാണ് William McNeilly വിക്കീലീക്സിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ അദ്ദേഹം കഴിഞ്ഞ മാസം പോലീസിന് സ്വയം കീഴടങ്ങി. അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും "നേവിയുടെ public image നെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തില്‍ … Continue reading ബ്രിട്ടണിലെ ആണവ Whistleblower നെ ജോലിയില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു

ഇസ്രായേല്‍ ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ പരീക്ഷിച്ചു

"dirty bombs" എന്ന് വിളിക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ ഇസ്രായേല്‍ പരീക്ഷിച്ചു എന്ന് ഇസ്രായേല്‍ പത്രമായ Haaretz റിപ്പോര്‍ട്ട് ചെയ്തു. ആണവവികിരണത്തിന്റെ ഫലം അറിയാനാണ് ഈ പരീക്ഷണം നടത്തിയത്. Green Field എന്ന ഈ പ്രോജക്റ്റ് 20 ബോംബുകളുണ്ടായിരുന്നു. മിക്കതും മരുഭൂമിയിലാണ് പരീക്ഷിച്ചത്. 2014 ന്റെ അവസാനം പരീക്ഷണം അവസാനിച്ചു.

NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍

യുദ്ധത്തേയും അക്രമത്തേയും പ്രകീര്‍ത്തിക്കുന്ന "Stars Earn Stripes" എന്ന ടെലിവിഷന്‍ പരിപാടിയെ 9 നോബല്‍ സമ്മാന ജേതാക്കള്‍ അപലപിച്ചു. സെലിബ്രിറ്റികളെ സൈന്യത്തിലെ പഴയ അംഗങ്ങളുമായി കൂട്ടിച്ചേര്‍ത്ത ടീമുകള്‍ സൈനിക രീതിയിലുള്ള പരിശീലനമ, വെടിവെയ്പ്പ് ഒക്കെ നടത്തുന്നു. "യുദ്ധത്തേയും ആയുധ അക്രമത്തേയും മഹത്വവല്‍ക്കരിക്കുന്ന ഹീനമായ പാരമ്പര്യമാണിത്. യുദ്ധത്തിന് വേണ്ടി തയ്യാറാകുക എന്ന് ആസ്വാദ്യമോ സന്തോഷകരമോ ആയ ഒന്നല്ല" എന്ന് ആര്‍ച്ച്ബിഷപ്പ് ഡസ്മണ്ട് ടുടുഉം മറ്റ് നോബല്‍ സമ്മാന ജേതാക്കളും എഴുതി. ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ NBC ആസ്ഥാനത്തിന് മുമ്പില്‍ … Continue reading NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍

ഇറാന്‍ കത്തിന് പിറകിലുള്ള GOP സെനറ്റര്‍ക്ക് ഇസ്രായേല്‍ അനുകൂല സംഘവുമായും ആയുധവ്യവസായവുമായി ബന്ധം

Lobe Log എന്ന വെബ് സൈറ്റിന്റെ അഭിപ്രായത്തില്‍ കത്തെഴുതുന്നതിന് മുന്നില്‍ പ്രവര്‍ത്തിച്ച അര്‍ക്കന്‍സാസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണിന് (Tom Cotton) കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ $10 ലക്ഷം ഡോളര്‍ സംഭവാന neoconservative പണ്ഡിതനായ ബില്‍ക്രിസ്റ്റല്‍(Bill Kristol) നയിക്കുന്ന Emergency Committee for Israel നല്‍കി. കത്തയക്കുന്നതിന്റെ തൊട്ട് തലേ ദിവസം കോട്ടണ്‍ ആയുധ വില്‍പ്പന കരാറുകാരുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് Intercept റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍

+ ഇന്‍ഡോനേഷ്യന്‍ സൈന്യം 5 പത്രപ്രവര്‍ക്കരെ കൊന്ന കേസ് ആസ്ട്രേലിയന്‍ പോലീസ് ഉപേക്ഷിക്കുന്നു + സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശതകോടീശ്വരന്‍രാരുടെ എണ്ണം ഇരട്ടിയായി

സിനിമ: ഇന്നത്തെ തലക്കെട്ട് – ഗ്വാട്ടിമാല

Ixil ലെ "CIA Death Squad" നെക്കുറിച്ചുള്ള അലന്‍ നായര്‍ന്‍(Allan Nairn) ന്റെ സിനിമ. പയ്യന്‍ അലന്‍ നായര്‍ന്‍നേയും ചെറുപ്പക്കാരനായ ചോംസ്കിയേയും ഇതില്‍ കാണാം. - http://primavera-tirania.com/Deadline_Guatemala.php

ക്യാമറാമാന്‍

Sami al-Hajj, the only journalist held at Guantánamo. The U.S. military held him without charge in Afghanistan and at Guantánamo for more than six years. The Al Jazeera cameraman was arrested in Pakistan in December of 2001 while traveling to Afghanistan on a work assignment. He was then transferred to U.S. custody, first held at … Continue reading ക്യാമറാമാന്‍

വാര്‍ത്തകള്‍

ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട് 2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. … Continue reading വാര്‍ത്തകള്‍