ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും

ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും … Continue reading ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും

പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല. അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. … Continue reading പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍

നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍