ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു

വളരെ നല്ല കാര്യം. ആണവോര്‍ജ്ജ പുനരുധാരണം ഊതിപ്പെരുപ്പിച്ചതാണെന്നുള്ള ഊഹം പരക്കുന്നു. ബുധനാഴ്ച നടന്ന ഒരു audit ല്‍ ആണ് ഇങ്ങനെ കേട്ടത്. ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗ്രീന്‍സ് എന്ന യൂറോപ്പ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പാണ്. കാലാവധി കഴിയുന്നതിനാല്‍ 2030 തോടെ ധാരാളം റിയാക്റ്ററുകള്‍ അടച്ചുപൂട്ടും. അവക്കു പകരം 338 പുതിയ റിയാക്റ്ററുകള്‍ നിര്‍മ്മിക്കണം. "2002 നേക്കള്‍ 5 പുതിയ റിയാക്റ്ററുകളാണ് ഇപ്പോള്‍ ലോകത്തുള്ളത്." പാരീസ് ആസ്ഥാനമാക്കിയുള്ള ആണവ consultants മാരുടെ റിപ്പോര്‍ട്ടു പ്രകാരം ആണവ വ്യവസായം വളരെ പതുക്കെയാണ് … Continue reading ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു

അന്റാര്‍ട്ടിക്ക ഉരുകുന്നു

നാസയും, USGS യും, NSF യും ചേര്‍ന്ന് അന്റാര്‍ട്ടിക്കയുടെ ഒരു മാപ്പ് നിര്‍മ്മിച്ചു. ഇത് ഭൂമിശാസ്ത്രപരമായി കൃത്ത്യവും, യഥാര്‍ത്ഥ നിറത്തിലും, കൂടിയ resolution ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നേരത്തേയുള്ള മാപ്പുകളേക്കാള്‍ 10 മടങ്ങ് കൂടുതല്‍ വിശദാംശങ്ങളോടുകൂടിയതാണിത്. ലാന്‍ഡ് സാറ്റ് ഉപഗ്രഹം കഴിഞ്ഞ 3 വര്‍ഷമായി എടുത്ത ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മാപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് കാണാന്‍ താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക. Landsat Image Mosaic of America (LIMA)

2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആകെ ഹരിതഗ്രഹ വാതകത്തിന്റെ 2006 ലെ വിസര്‍ജ്ജനം 7,075.6 മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (MMTCO2e) ന് തുല്ല്യം എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് 2005 നേക്കാള്‍ 1.5% കുറവാണ്. ഗതാഗതത്തില്‍ നിന്നുള്ള വിസര്‍ജ്ജനം 2005 ലേ ക്കാള്‍ 0.5% കൂടുതലാണ് 2006 ല്‍. അത് 2,010.3 MMTCO2e വരെ എത്തി. എല്ലാ ഹരിതഗ്രഹ വാതകത്തിന്റെ അളവിന്റെ 93.75% CO2 ആണ്. ഏകദേശം 1,884.7 … Continue reading 2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

CO2 വിസര്‍ജ്ജനത്തിന്റെ ആഗോള ശരാശരി 5.03 ടണ്‍ ആണ്. ഇന്‍ഡ്യയില്‍ അത് 1.67 ടണ്‍ഉം. Rs 30000/- രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ള ഇന്‍ഡ്യയിലെ പണക്കാര്‍ 4.97ടണ്‍ CO2 പുറത്തുവിടുന്നു. Rs 3000/- രൂപയില്‍ കുറവ് മാസ വരുമാനമുള്ള ഇന്‍ഡ്യയിലേ പാവങ്ങള്‍ 1.11 ടണ്‍ CO2 പുറത്തുവിടുന്നു. അതായത്, ഇന്‍ഡ്യയിലേ പണക്കാര്‍ 4.5 മടങ്ങ് കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു. താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 … Continue reading ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്

അമേരിക്കന്‍ തെക്കുകിഴക്ക് കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. എന്നാല്‍ പാം ബീച്ച് (Palm Beach) ന് ഇത് ബാധകമല്ല. പാം ബീച്ച് കാരുടെ വലിയ ബംഗ്ലാവുകളുടെ പൂന്തോട്ടങ്ങള്‍ നനക്കാന്‍ അവര്‍ ഇപ്പോഴുള്ള നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിക്കുകയാണ്. ഉദാഹരണത്തിന് Nelson Peltz. അദ്ദേഹത്തിന്റെ Montsorrel എന്ന പേരിലുള്ള എസ്റ്റേറ്റ് ആണ് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളായി 13.8 ഏക്കര്‍ ഉള്ള ആ എസ്റ്റേറ്റ് 21 മില്യണ്‍ ഗാലണ്‍ ജലമാണ് ഉപയോഗിച്ചത്. അതായത് ദിവസം 57,000 ഗാലണ്‍. … Continue reading എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്

കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു

അര നൂറ്റാണ്ടിന്റെ പ്ലാനിങ്ങിനു ശേഷം കോപ്പന്‍ഹേഗന്‍ അവിശ്വസനീയമായ ഒരു സൈക്ക്ളിങ്ങ് ലക്ഷ്യം കൈവരിച്ചു. രാവിലെയുള്ള തിരക്കുസമയത്ത് സ്വകാര്യ കാറുകളേയും ബസ്സുകളേക്കാളും കൂടുതല്‍ സൈക്കിളുകളും മോപ്പഡ്കളും ഇപ്പോള്‍ നിരത്തില്‍ കാണുന്നു. മൂന്നിലെന്ന് ആള്‍ക്കാര്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ ഉപയോഗിക്കുന്നത് സൈക്കിള്‍ ആണ്. ശേഷിച്ചവര്‍ പൊതു ബസ്സുകളിലും കാറുകളിലും പോകുന്നു. എന്നാല്‍ വാര്‍ത്ത വീണ്ടും നല്ലതാകുകയാണ്. കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ ഗവര്‍ണ്‍മന്റ് കൂടുതല്‍ പണം സൈക്കിള്‍ വരികള്‍ക്കും പാതകള്‍ക്കും വേണ്ടി നീക്കിവെക്കുകയാണ്. ഈ സര്‍ വ്വേ പ്രകാരം കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം (അവിടെ … Continue reading കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു

അപകട സൂചന

ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന. വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല. വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം. — സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html

എങ്ങനെയാണ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

#apt-get install ttmkfdir #mkdir /usr/share/fonts/truetype/malayalam/ ഫോണ്ട് ഈ ഫോള്‍ഡറിലേക്ക് മാറ്റുക. #ttmkfdir > fonts.scale #mkfontscale #ttmkfdir > fonts.dir #mkfontdir #xset fp+ /usr/share/fonts/truetype/hindi/ #xset fp rehash #fc-cache -fv x server റീ സ്റ്റാര്‍ട്ട് ചെയ്യുക. (ctrl+alt+backspace) മലയാളം എങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ttf-malayalam-sm-fonts_0.5.1-1_all.deb ഉം patches-0.0607.tar.bz2 എന്ന ഫയലുകള്‍ http://smc.org.in/ ഇല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. # dpkg -i installation/gnu/language/ttf-malayalam-sm-fonts_0.5.1-1_all.deb # cd /usr/lib/pango/1.5.0/modules # mv pango-indic-fc.so … Continue reading എങ്ങനെയാണ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്