വൈദ്യത വാഹനത്തെ 10 മിനിട്ടുകൊണ്ട് ചാര്‍ജ്ജ് ചെയ്യാന്‍

ഫാസ്റ്റ് ചാര്‍ജ്ജിഗ് സിസ്റ്റം നിര്‍മ്മാതാക്കളായ AV വൈദ്യപത വാഹനങ്ങള്‍ക്ക് വേണ്ടി പുതിയ ചാര്‍ജ്ജിഗ് സിസ്റ്റം നിര്‍മ്മിച്ചു. AV യുടെ PosiCharge™ കുറഞ്ഞ ഊര്‍ജ്ജം കൊണ്ട് വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. വ്യാവസായിക വൈദ്യത വാഹനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഭാവിയില്‍ യാത്രക്കാര്‍ക്കായുള്ള വൈദ്യത വാഹനത്തില്‍ ഇത് ഉപയോഗിക്കാനാവും. General Motors ന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിച്ചാണ് PosiCharge സാങ്കേതിക വിദ്യ തുടങ്ങിയത്. 1989 ല്‍ ആരംഭിച്ച GM Impact വൈദ്യത വാഹന രംഗത്ത് ഒരു മുന്നേറ്റം ആയിരുന്നു. സുരക്ഷിതമായ … Continue reading വൈദ്യത വാഹനത്തെ 10 മിനിട്ടുകൊണ്ട് ചാര്‍ജ്ജ് ചെയ്യാന്‍

Brammo യുടെ Enertia ക്ക് പുതിയ ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി

ഭാരം കുറഞ്ഞ വാഹനനിര്‍മ്മാതാക്കളായ Brammo, Inc. ക്ക് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി നല്‍കാന്‍ Valence Technology, Inc യുമായി ധാരണയായി. Brammo യുടെ എല്ലാ Enertia മോട്ടോര്‍ സൈക്കിളുകളിലും പുതിയ ബാറ്ററി സ്ഥാപിക്കും. 126 കിലോ ഭാരമുള്ള Enertia മോട്ടോര്‍ സൈക്കിള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്നതാണ്. മൂന്നു മണിക്കൂര്‍ കൊണ്ട് 72 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള വൈദ്യുതി ശേഖരിക്കും. കാറുകളേക്കാള്‍ പതിനഞ്ചിരട്ടി മലിനീകരണമാണ് സാധാരണ മോട്ടോര്‍ സൈക്കിളുകള്‍ നടത്തുന്നത്. എന്നാല്‍ വൈദ്യുത വാഹനമായ … Continue reading Brammo യുടെ Enertia ക്ക് പുതിയ ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി

വെട്രിക്സ് വൈദ്യുത സ്കൂട്ടറിനെ രക്ഷിക്കുക

വൈദ്യുത സ്കൂട്ടറുകള്‍ ചൈനയിലും, ഇന്‍ഡ്യയിലും വളര്‍ന്നുവരുന്ന വ്യവസായം ആണ്. ഏകദേശം 1.3 കോടി വണ്ടികളാണ് മൊത്തം വില്‍ക്കുന്നത്. കുറഞ്ഞ വേഗതയും ഉയര്‍ന്ന വിലയും കാരണം വികസിത രാജ്യങ്ങളില്‍ അവയുടെ താല്‍പ്പര്യം കുറവാണ്. Middletown, R.I. യിലെ പുത്തന്‍ സംരംഭമായ Vectrix ഈ പരിമിതി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന്റെ വിജയം performance ഉം affordability യുടേയും കൃത്യമാത തുലനത്തിലാണിരിക്കുന്നത്. അത് മനസിലാക്കുക വിഷമമമേറിയ സംഗതിയാണെന്ന് Vectrix ന്റെ ceo ആയ Mike Boyle പറയുന്നു. ലോക്ഹീഡ് മാര്‍ട്ടിനിലെ … Continue reading വെട്രിക്സ് വൈദ്യുത സ്കൂട്ടറിനെ രക്ഷിക്കുക

വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പ് ശൃംഖലക്ക് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. ഇത് പുനരുത്പാദിതോര്‍ജ്ജമായിരിക്കും ഉപയോഗിക്കുക. $67.6 കോടി ഡോളറിന്റെ പ്രൊജക്റ്റ് 20 ലക്ഷം റീചാര്‍ജ്ജ് പമ്പുകളായിരിക്കും സ്ഥാപിക്കുക. ബാറ്ററി മാറ്റി വെക്കാനുള്ള 500 സ്റ്റേഷനുകളും ഉണ്ടാവും ഇതില്‍. റീചാര്‍ജ്ജിന് പകരം പഴയ ബാറ്ററികള്‍ മാറ്റി പുതിയവ കാത്തു നില്‍ക്കാതെ വെക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാകും. ഇതിന് വേണ്ട് പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നത് AGL Energy ആണ്. Shai Agassi യുടെ Project Better … Continue reading വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

വൈദ്യുത റിക്ഷ

ഡല്‍ഹിയില്‍ ആരംഭിച്ച് Soleckshaw ബാറ്ററികൊണ്ടോ പെഡല്‍ ചവുട്ടിയോ ഓടിക്കാവുന്ന റിക്ഷയാണ്. 36 വോള്‍ട്ട് ബാറ്ററി അതില്‍ ഉപയോഗിക്കുന്നു. ആറ് മണിക്കൂറ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 72 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. മൂന്നു സീറ്റും, വൈദ്യുത വിളക്കുകളും, FM റേഡിയോയും, മൊബൈല്‍ ചാര്‍ജ്ജറും ഉള്ള ഇതിന് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണുള്ളത്. കയറ്റം കേറാനും കഴിയും. 80 ലക്ഷം വരുന്ന റിക്ഷാവലിക്കാര്‍ക്ക് ആശ്വാസമാണ് പുതിയ റിക്ഷ. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഈ പ്രൊജക്റ്റ് മലിനീകരണവും രാജ്യത്തിന്റെ ഫോസിലിന്ധന ആശ്രയവും കുറക്കും. … Continue reading വൈദ്യുത റിക്ഷ

നൂറാം വര്‍ഷം ആഘോഷിച്ച ഹൈബ്രിഡ് കാറിന്റെ പേറ്റന്റ്

2009 മാര്‍ച്ച് 2 “Mixed Drive for Autovehicles” എന്ന പേരില്‍ Henri Pieper ന് അമേരിക്കയില്‍ പേറ്റന്റ് ലഭിച്ചതിന്റെ നൂറാം വാര്‍ഷികമായിരുന്നു. ബല്‍ജിയത്തില്‍ നിന്നുള്ള Henri Pieper നവംബര്‍ 23, 1905 പേറ്റന്റിന് അപേക്ഷ കൊടുത്തു. 1909 മാര്‍ച്ച് 2 ന് അദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു. അദ്ദേഹമായിരുന്നില്ല ആദ്യമായി ഹൈബ്രിഡ് കാര്‍ നിര്‍മ്മിച്ചത്. 1898 ല്‍ 23 വയസുകാരനായ Ferdinand Porsche യാണ് ആദ്യം ഹൈബ്രിഡ് കാര്‍ നിര്‍മ്മിച്ചത്. Lohner Electric Chaise ആദ്യത്തെ front-wheel-drive … Continue reading നൂറാം വര്‍ഷം ആഘോഷിച്ച ഹൈബ്രിഡ് കാറിന്റെ പേറ്റന്റ്

ZAP ന്റെ വൈദ്യുത വാഹനങ്ങള്‍

വൈദ്യുത വാഹന നിര്‍മ്മാണത്തിലെ തുടക്കക്കാരായ ZAP ഉത്പാദനം കൂട്ടുന്നു. ഓഗസ്റ്റില്‍ $737,000 ഡോളറിന്റെ വില്‍പ്പന നടന്നു. അതിന് മുമ്പത്തേ വര്‍ഷം $392,000 ഡോളറിന്റെ വില്‍പ്പനയേ നടന്നുള്ളു.$345,000 ഡോളര്‍ അധിക വില്‍പ്പന, 88% വര്‍ദ്ധന. എണ്ണ വില വര്‍ദ്ധിച്ചതാണ് വൈദ്യുത വാഹനത്തിന്റെ വില്‍പ്പന കൂടാന്‍ കാരണം എന്ന് CEO Steve Schneider പറഞ്ഞു. സാധാരണ എണ്ണ വാഹനങ്ങളുടെ വില്‍പ്പനയില്‍ 15.5 % ഇടുവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇത് ആദ്യമായാണ് എണ്ണകുടിയന്‍മാരുടെ വില്‍പ്പന ഇത്ര കുറയുന്നത്. Associated … Continue reading ZAP ന്റെ വൈദ്യുത വാഹനങ്ങള്‍

ഐസ്‌ലന്റ് ഗതാഗതം കാര്‍ബണ്‍ വിമുക്ത ഭാവിക്ക് തയ്യാറാകുന്നു

മിത്സുബിഷിയുടെ ചെറിയ വൈദ്യുത വാഹനമായ i-MiEV ഉപയോഗിച്ച് “Driving Sustainability ’08” എന്ന പരിപാടി ഐസ്‌ലന്റ് നടത്തുന്നു. ലിഥിയം-അയോണ്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന i-MiEV ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്യും. i-MiEV ലഭിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഐസ്‌ലന്റ്. 2009 മുതല്‍ ജപ്പാനില്‍ ഈ വാഹനം വില്‍പ്പനക്ക് തയ്യാറായി കഴിഞ്ഞു. പ്രധാന സ്ഥലങ്ങളില്‍ വൈദ്യുത കാര്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 59 കിലോമീറ്റര്‍ വലിപ്പമുള്ള തലസ്ഥാന നഗരിയിലാണ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 75% ജീവിക്കുന്നത്. … Continue reading ഐസ്‌ലന്റ് ഗതാഗതം കാര്‍ബണ്‍ വിമുക്ത ഭാവിക്ക് തയ്യാറാകുന്നു

ഐഡില്‍ ചെയ്യുന്നതിന് പിഴ

ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വണ്ടികള്‍ ഐഡില്‍ ചെയ്താല്‍ 1,452/- രൂപാ (£20) പിഴ ഈടാക്കുന്നു. മലിനീകരണം കുറക്കാനുള്ള നടപടിയായാണിത്. West Sussex ലെ Shoreham-by-Sea യിലാണ് ആദ്യമായി ഈ നടപടി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഒരു മിനിറ്റില്‍ താഴെയുള്ള സമയത്തേക്ക് എഞ്ജിന്‍ നിര്‍ത്തിയിടുന്നത് ഐഡില്‍ ചെയ്യുന്നതിനേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഐഡില്‍ ചെയ്യുന്ന കാര്‍ എഞ്ജിന്‍ ഏറ്റവും ദക്ഷത കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കൂടുതല്‍ ഇന്ധനവും ശരിക്കും കത്താതെ പുറത്തുപോകുന്നു. കൂടാതെ catalytic converter ചൂടായിരിക്കുമ്പോഴേ ശരിക്ക് പ്രവര്‍ത്തിക്കൂ. ഐഡില്‍ … Continue reading ഐഡില്‍ ചെയ്യുന്നതിന് പിഴ

ടോസ്‌ലാ റോഡ്സ്റ്ററിന് പുതിയ Powertrain 1.5

ഇത് റോഡ്സ്റ്ററിന് മെച്ചപ്പെട്ട inverter (PEM) നല്‍കുകയും അത് മോട്ടറിലേക്ക് കൂടുതല്‍ കറന്റ് ഒഴുകാന്‍ സാഹായിക്കുകയും ചെയ്യും. പുതിമ മോട്ടോര്‍ കൂടിയ കറന്റ് സ്വീകരിച്ച് കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കുന്നു. പുതിയ ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സും ഇതിന്റെ ഭാഗമാണ്. കൂടാതെ വാഹനത്തിന്റെ firmware യും മോട്ടോര്‍-ഗിയര്‍ബോക്സ് കപ്ലിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്. പുതുക്കിയ Power Electronics Module (PEM) PEM ന് അകത്തുള്ള IGBT (Insulated Gate Bipolar Transistor) ആണ് ബാറ്ററിയില്‍ ഉള്ള വൈദ്യുതിയെ പരിവര്‍ത്തനം ചെയ്ത് മോട്ടറിന് ഉപയോഗിക്കാന്‍ … Continue reading ടോസ്‌ലാ റോഡ്സ്റ്ററിന് പുതിയ Powertrain 1.5