തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു

കൂടിനകത്തെ താപനില ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നതിനുള്ള ശേഷിയുള്ളവരാണ് തേനീച്ചകൾ. എന്നാൽ ഈ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ overwhelm ആണ് വേനൽകാലത്തെ തീവൃ ചൂട് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. Ecological and Evolutionary Physiology ൽ പ്രസിദ്ധപ്പെടുത്തിയ ഈ പഠനത്തിൽ പറയുന്നതനുസരിച്ച് കൂട്ടിലെ താപനില നിയന്ത്രണം തകരാറിലാക്കുന്നതാണ് prolonged താപ തരംഗം. കോളനിയിയുടെ അംഗസംഖ്യയിൽ വലിയ കുറവുണ്ടാക്കുന്നതാണ് ഇത്. അരിസോണയിലെ ചൂടുള്ള വേനൽകാലത്ത് 9 തേനീച്ചക്കൂടുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് "Negative Effects of Excessive Heat on … Continue reading തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു

നഗരത്തിലെ വായുവിൽ ഞെട്ടിക്കുന്ന അളവിൽ പ്ലാസ്റ്റിക് ഒഴുകുന്നു

മൈക്രോ പ്ലാസ്റ്റിക്കും നാനോ പ്ലാസ്റ്റിക്കും വർദ്ധിച്ച് വരുന്ന പരിസ്ഥിതി മലിനീകരണം ആണെന്ന് കഴിഞ്ഞ 20 വർഷങ്ങളായി ശാസ്ത്രജ്ഞർ കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തരീക്ഷം, hydrosphere, lithosphere, biosphere ഉൾപ്പടെ ഭൂമിയുടെ വ്യവസ്ഥയിലെ എല്ലാ പ്രധാന ഭാഗങ്ങളിലും ഈ ചെറു പ്ലാസ്റ്റിക് കണികകൾ കാണപ്പെടുന്നു. Institute of Earth Environment of the Chinese Academy of Sciences (IEECAS), അന്തരീക്ഷത്തിലെ പ്ലാസ്റ്റിക് കണികകളെ അളക്കാനായ ഒരു semi automated microanalytical technique വികസിപ്പിച്ചു. total suspended particulates (TSP) … Continue reading നഗരത്തിലെ വായുവിൽ ഞെട്ടിക്കുന്ന അളവിൽ പ്ലാസ്റ്റിക് ഒഴുകുന്നു

കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു

ജലസംഭരണികളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ജലമാണ് നമ്മുടെ ജല ലഭ്യത ഉറപ്പാക്കുന്നത്. അതുകൊണ്ട് നല്ല ജല ഗുണമേന്മ പ്രധാനപ്പെട്ടതാണ്. എന്നാൽ അത് കാലാവസ്ഥാ മാറ്റം കാരണം അപകടത്തിലാകുന്നു. കാലാവസ്ഥാ മാറ്റം കാരണം അപ്രത്യക്ഷമാകുന്ന catchment പ്രദേശത്തെ കാടുകൾ, ജർമ്മനിയിലെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലത്തിന്റെ ഗുണമേന്മയെ ബാധിക്കും എന്ന് Harz പ്രദേശത്തെ Rappbode ജലസംഭരണിയിൽ Helmholtz Centre for Environmental Research (UFZ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടല്ലാത്ത ഇത്തരം പ്രശ്നം ഗൗരവകരമായി കണക്കാക്കപ്പെട്ടിട്ടില്ല എന്ന് … Continue reading കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു

ഉഷ്ണമേഖലയിലെ വനശീകരണത്തിന്റെ 90% കാരണവും കൃഷിയാണ്

ഉഷ്ണമേഖലയിലെ പ്രദേശത്തെ 90 - 99% വനനശീകരണത്തിനും കാരണം നേരിട്ടോ അല്ലാതെയോ കൃഷിയാണെന്ന് Science ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം കണ്ടെത്തി. എന്നിട്ടും ഈ വനനശീകരണം നടത്ത ഭൂമിയുടെ പകുതിയോ മൂന്നിൽ രണ്ടോ ഭാഗത്ത് മാത്രമേ സജീവ കാർഷിക ഉത്പാദനം നടക്കുന്നുള്ളു. ലോകത്തെ പ്രധാന വനശീകരണ വിദഗ്ദ്ധരുടെ ഒരു സംഘമാണ് ഈ ഗവേഷണം നടത്തിയത്. അത് കൃഷിയും വനനശീകരണവും തമ്മിലുള്ള സങ്കീർണ്ണ ബന്ധത്തെ വ്യക്തമാക്കുന്നു. വന നാശം കുറക്കാനുള്ള വഴികൾ കണ്ടെത്താൻ അത് സഹായിക്കും. — … Continue reading ഉഷ്ണമേഖലയിലെ വനശീകരണത്തിന്റെ 90% കാരണവും കൃഷിയാണ്

സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ

പരിസ്ഥിതി പ്രവർത്തകൻ Steven Donziger ന് മാപ്പ് കൊടുക്കണമെന്ന് പ്രസിഡന്റ് ബൈഡനെ Massachusetts ലെ ജനപ്രതിനിധി Jim McGovern വിളിച്ച് അഭ്യർത്ഥിച്ചു. എണ്ണ പ്രകൃതിവാത കമ്പനി ഷെവ്രോൺ വർഷങ്ങളായി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇക്വഡോറിലെ ആമസോണിലെ എണ്ണ ഖനനത്തിന്റെ ഫലമായി ആരോഗ്യം മോശമായ കൃഷിക്കാരുടേയും ആദിവാസികളുടേയും പേരിൽ Chevron ന് എതിരെ Donziger കേസ് കൊടുത്തു. “ഞാൻ ഇക്വഡോർ സന്ദർശിച്ചിട്ടുണ്ട്. Chevron എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടു. അത് ജുഗുപ്‌സാവഹവും അപഹാസ്യവുമാണ്. ശബ്ദമില്ലാത്ത ആ ആളുകൾക്കായി Donziger … Continue reading സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ

യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

ഫോസിലിന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവരുന്നതിനാൽ തങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ മൊണ്ടാന സംസ്ഥാനം ലംഘിക്കുകയാണെന്ന കേസിൽ ഒരു കൂട്ടം യുവജനങ്ങൾക്ക് അനുകൂലമായി മൊണ്ടാനയിലെ ഒരു ജഡ്ജി വിധിച്ചു. “ശുദ്ധവും ആരോഗ്യകരവുമായ പരിസ്ഥിതി ഉണ്ടാകാനുള്ള അടിസ്ഥാന ഭരണഘടനപരമായ അവകാശ പരാതിക്കാർക്കുണ്ടെന്നും അതിൽ കാലാവസ്ഥയും ഉൾപ്പെടും,” എന്നും മൊണ്ടാന ജഡ്ജി Kathy Seeley വിധിയിൽ എഴുതി. “മൊണ്ടാനയുടെ പരിസ്ഥിതിയിൽ കാലാവസ്ഥാ ആഘാതം ഉണ്ടാക്കുകയും ദോഷമുണ്ടാക്കുകയും injury ഉണ്ടാക്കുകയും ചെയ്യുന്നതിൽ മൊണ്ടാനയുടെ ഉദ്‍വമനവും കാലാവസ്ഥാ മാറ്റവും പ്രധാന ഘടകമാണ്”. 5 - … Continue reading യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

ആഹാര ഉത്പാദനം ഭൂമിയേയും അതിന്റെ പ്രകൃതി പ്രക്രിയകളേയും ബാധിക്കുന്നു

നമ്മുടെ ഭൂമിക്ക് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്നതിലൊന്ന് ആഹാരോത്പാദനമാണ്. എന്നാൽ ഭൂമിയുടെ വ്യവസ്ഥാ പ്രക്രിയകളുമായുള്ള ഇടപെടലൂടെ അത് കൂടുതൽ വെല്ലുവിളിയുണ്ടാക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഭൂമിയെ ആവസയോഗ്യവും ഉപകാരപ്രദമായ സ്ഥിതിയിൽ നിർത്തുന്നതുമായ പ്രകൃതിദത്തമായ പ്രവർത്തനങ്ങൾ ആണ് ഭൂമിയുടെ വ്യവസ്ഥ പ്രക്രിയകൾ. കാടുകളിലെ കാർബൺ sequestration, ശുദ്ധജല വ്യവസ്ഥകളിലെ പോഷക run off പോലുള്ള വ്യത്യസ്ഥ ജൈവമണ്ഡലങ്ങളിലെ പ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയകൾ തമ്മിലുള്ള ഇടപെടലുകൾ അവയുടെ അതിർത്തികളെ വെല്ലുവിളിക്കുകയും എത്ര ഭംഗിയായി അവ പ്രവർത്തിക്കുന്നു എന്നതിനെ … Continue reading ആഹാര ഉത്പാദനം ഭൂമിയേയും അതിന്റെ പ്രകൃതി പ്രക്രിയകളേയും ബാധിക്കുന്നു

അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

വായൂ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അമേരിക്കയിൽ അതിനാൽ വർഷം തോറും 50,000 പേരോളം മരിക്കുന്നുണ്ട്. എന്നാൽ എല്ലാ വായൂ മലിനീകരണവും ഒരേ ആഘാതമല്ല ഉണ്ടാക്കുന്നത്. "PM 2.5" മലിനീകരണത്തെ കുറിച്ച് ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ പിൻതുടരുന്നുണ്ട്. 2.5 microns ൽ താഴെ വ്യാസമുള്ള "particulate matter" ആണ് PM 2.5. എന്നാൽ അതിനേക്കാൾ കുറവ് വലിപ്പമുള്ള കണികകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഉണ്ടായിരുന്നില്ല. "submicron" എന്നോ "PM 1" particulate matter എന്നോ ആണ് അവയെ … Continue reading അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം