മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും സുന്ദര്‍ബന്‍ കാടുകള്‍ അതിവേഗത്തില്‍ നശിക്കുന്നു

500 കടുവകളുടെ വാസസ്ഥലമായ ഇന്‍ഡ്യയും ബംഗ്ലാദേശും പങ്കുവെക്കുന്ന വിശാലമായ കണ്ടല്‍കാട് അതിവേഗത്തില്‍ മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും കാരണം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് Zoological Society of London (ZSL) ഉം കൂട്ടരും നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉപഗ്രഹ പഠനത്തില്‍ നിന്ന് കാടുകളുള്ള തീരപ്രദേശത്തിന്റെ 71% പ്രതിവര്‍ഷം 200 മീറ്റര്‍ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലായി. ഈ രീതിയില്‍ മണ്ണൊലിപ്പ് തുടര്‍ന്നാല്‍ ഇപ്പോള്‍ കാട്ടില്‍ ജീവിക്കുന്ന ജീവികള്‍ക്ക് വളരെ അപകടകരമായിരിക്കും. 50 വര്‍ഷങ്ങളില്‍ ആ കണ്ടല്‍കാടുകള്‍ തന്നെ ഇല്ലാതാകും.

വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു

ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന നഗരത്തിലെ വായൂ മലിനീകരണത്തെ നിയന്ത്രിക്കാനായി ലണ്ടന്‍ നഗരം കാറില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ബ്രിട്ടണിലെ വിഷമയമായ വായൂകാരണമാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. പ്രതിവര്‍ഷം 40,000 പേരാണ് വായൂ മലിനീകരണം കാരണമായ രോഗങ്ങളാല്‍ മരിക്കുന്നത്. ലണ്ടനില്‍ മാത്രം വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 9,000 പേര്‍ മരിക്കുന്നുണ്ട്. — സ്രോതസ്സ് theguardian.com എന്ത് വിവരക്കേട്. കാറുണ്ടാക്കുന്നു. അതോടിക്കാന്‍ റോഡ് വികസിപ്പിക്കുന്നു. പിന്നീട് മലിനീകരണം തടയാന്‍ കാറ് റോഡില്‍ നിന്ന് നിരോധിക്കുന്നു. ഈ പൊട്ടത്തരം … Continue reading വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു

ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ലോകത്തെ പൌരന്‍മാരോട് ജെയിന്‍ ഗുഡ്ഡാള്‍ അഭ്യര്‍ത്ഥിച്ചു. കാരണം അല്ലെങ്കില്‍ ആഫ്രിക്കന്‍ ആനകള്‍ ഉന്‍മൂലനം ചെയ്യപ്പെടും. കഴിഞ്ഞ ആഴ്ച നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത 24 ടണ്‍ ആനക്കൊമ്പാണ് മലേഷ്യയില്‍ പിടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ടാന്‍സാനിയയിലെ പകുതി ആനകളും ഇല്ലാതായി. ചൈനക്കായി ആഭരണങ്ങളുണ്ടാക്കാനാണ് അവരുടെ ആനക്കൊമ്പ് ഉപയോഗിച്ചത്. റെബല്‍ സംഘങ്ങള്‍ യുദ്ധത്തിന് വേണ്ട് ധനശേഖരണത്തിന് നിയമവിരുദ്ധമായ ആനക്കൊമ്പ് വ്യവസായം നടത്തുന്നതായി World Wildlife Fund (WWF) റിപ്പോര്‍ട്ട് പറയുന്നു. — സ്രോതസ്സ് inhabitat.com

ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി

സമുദ്ര ജീവികള്‍ക്കും മനുഷ്യന്റേയും ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കുടുങ്ങിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മഞ്ഞിന്റെ സാമ്പിളെടുത്തതില്‍ ഓരോ ലിറ്റര്‍ കടല്‍ മഞ്ഞിലും മൈക്രോപ്ലാസ്റ്റിക്കിന്റെ 12,000 കഷ്ണങ്ങള്‍ ആണ് കണ്ടത്. മുമ്പ് ഇതുപോലെ നടത്തിയ പഠനത്തില്‍ കണ്ടതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ കാണുന്നത്. Alfred Wegener Institute, Helmholtz Centre for Polar and Marine Research (AWI) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനത്തില്‍ … Continue reading ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി