ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

University of Barcelona യിലെ Faculty of Biology ഉം Institute for Research on Biodiversity (IRBio) ഉം ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അന്റാര്‍ക്ടിക്കയുടെ കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന Odontaster validus എന്ന നക്ഷത്രമല്‍സ്യത്തിന് ഒരു രോഗം ബാധിക്കുന്നു എന്ന് കണ്ടെത്തി. അന്റാര്‍ക്ടിക്കയിലെ സമുദ്രജീവികളിലെ ഒരു echinoderm ല്‍ ആദ്യമായാണ് ഇത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീഷീസിലെ 10% ത്തെ അത് ബാധിച്ചിരിക്കുന്നു. Deception Island ലേയും അന്റാര്‍ക്ടിക്ക് അക്ഷാംശത്തിലേയും പ്രധാനപ്പെട്ട ഒരു … Continue reading അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

ആര്‍ക്ടിക് ചക്രത്തിനകത്ത് കാട്ടുതീയുടെ രൗദ്രത, സ്വീഡന്‍ സഹായത്തിന് വിളിക്കുന്നു

ചൂടുള്ള വരണ്ട വേനല്‍കാലം അസാധാരണമായി യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്നതിനനുസരിച്ച് ആര്‍ക്ടിക് ചക്രത്തിനകത്ത് കുറഞ്ഞത് 11 കാട്ടുതീയെങ്കിലും ഉണ്ടായി. അത് ഏറ്റവും മോശമായി ബാധിച്ച രാജ്യം സ്വീഡനാണ്. തീ അണക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ സഹ രാജ്യങ്ങളോട് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വലിയ സ്ഥലങ്ങളിലേക്ക് ആണ് തീ വ്യാപിച്ചിരിക്കുന്നത്. അതിനാല്‍ നാല് സമൂഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു. — സ്രോതസ്സ് theguardian.com

പൈപ്പ് ലൈന് എതിരെ ആയിരങ്ങള്‍ വൈറ്റ്‌ഹൌസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി

പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി

ധാര്‍മ്മിക പാമോയില്‍ ഉത്പാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടം ആഹാര, ജല ഭീമനായ Nestlé യെ മാറ്റിനിര്‍ത്തി. ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമാണെന്ന് കാണിക്കാനായി ഇവരുടെ മുദ്ര ഇനി മുതല്‍ നെസ്റ്റ്‌ലെക്ക് പ്രദര്‍ശിപ്പിക്കാനാവില്ല. അംഗങ്ങള്‍ക്ക് സുസ്ഥിരതാ നിയമങ്ങള്‍ ലംഘിക്കാനുള്ള അവസരം നല്‍കുന്നു എന്നത് Roundtable on Sustainable Palm Oil (RSPO) നെതിരെ സ്ഥിരമായി കേള്‍ക്കുന്ന വിമര്‍ശനം ആണ്. എന്നാല്‍ “RSPO പദവിയും അംഗങ്ങളുടെ സ്വഭാവവും ലംഘിച്ചതിന്” അവര്‍ നെസ്റ്റ്‌ലെയെ മാറ്റിനിര്‍ത്തി. നെസ്റ്റ്‌ലെ 2016 ലെ പുരോഗമന റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. … Continue reading പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി

Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്

“ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തോതില്‍” പവിഴപ്പുറ്റുകളില്‍ വലിയ കുറവാണ് Great Barrier Reef ല്‍ കാണുന്നത് എന്ന് Australian Institute of Marine Science ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിന്റെ സ്ഥിതിയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഗവേഷകര്‍ Queensland തീരത്തുള്ള ഓരോ പുറ്റിലും സന്ദര്‍ശിച്ച് ഇവര്‍ പവിഴപ്പുറ്റ് ആവരണത്തിന്റെ കണക്കെടുപ്പ് നടത്തുന്നു. 2016 ലും 2017 ലും നടന്ന വെളുപ്പിക്കല്‍ (bleaching) പ്രക്രിയ എങ്ങനെ … Continue reading Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്