അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു

പുതിയ ഗവേഷണം അനുസരിച്ച് 1992 ന് ശേഷം അന്റാര്‍ക്ടിക്ക ആഗോള സമുദ്രനിരപ്പ് 7.6 മില്ലീമീറ്റര്‍ ഉയര്‍ത്തി. അതിന്റെ 40% വരുന്ന 3 മില്ലീമീറ്റര്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്. Ice Sheet Mass Balance Inter-comparison Exercise (IMBIE) എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയിലെ Nature ജേണലില്‍ പ്രസിദ്ധീകരിച്ചു. 2012 ന് മുമ്പ് അന്റാര്‍ക്ടിക്കക്ക് ഏകദേശം സ്ഥിരമായ തോതിലായിരുന്നു മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. പ്രതിവര്‍ഷം 7600 കോടി ടണ്‍ മഞ്ഞ് എന്ന … Continue reading അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു

ഇന്‍ഡ്യയിലെ ഭൂഗര്‍ഭ ജലത്തില്‍ വന്‍തോതില്‍ യുറേനിയം മലിനീകരണം

ഇന്‍ഡ്യയിലെ 16 സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ വന്‍തോതില്‍ യുറേനിയം മലിനീകരണം ഉണ്ടെന്ന് Duke University നേതൃത്വം കൊടുത്ത ഒരു പഠനത്തില്‍ കണ്ടെത്തി. പ്രകൃതിദത്തമായ കാരണങ്ങളാലാണ് പ്രധാനമായും ഈ മലിനീകരണം നടക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ ശോഷണം നൈട്രൈറ്റ് മലിനീകരണം തുടങ്ങിയ മനുഷ്യ ഘടകങ്ങള്‍ ഈ പ്രശ്നത്തെ വഷളാക്കുന്നു. യുറേനിയം അടങ്ങിയ കുടിവെള്ളം വൃക്ക രോഗങ്ങള്‍ക്ക് കാരണമാകും എന്ന് ധാരാളം പഠനങ്ങള്‍ കാണിക്കുന്നു. രാജസ്ഥാനില്‍ പരിശോധിച്ച എല്ലാ കിണറുകളിലേയും വെള്ളത്തിലെ യുറേനിയം നില ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ Environmental Protection … Continue reading ഇന്‍ഡ്യയിലെ ഭൂഗര്‍ഭ ജലത്തില്‍ വന്‍തോതില്‍ യുറേനിയം മലിനീകരണം

മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും സുന്ദര്‍ബന്‍ കാടുകള്‍ അതിവേഗത്തില്‍ നശിക്കുന്നു

500 കടുവകളുടെ വാസസ്ഥലമായ ഇന്‍ഡ്യയും ബംഗ്ലാദേശും പങ്കുവെക്കുന്ന വിശാലമായ കണ്ടല്‍കാട് അതിവേഗത്തില്‍ മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും കാരണം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് Zoological Society of London (ZSL) ഉം കൂട്ടരും നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉപഗ്രഹ പഠനത്തില്‍ നിന്ന് കാടുകളുള്ള തീരപ്രദേശത്തിന്റെ 71% പ്രതിവര്‍ഷം 200 മീറ്റര്‍ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലായി. ഈ രീതിയില്‍ മണ്ണൊലിപ്പ് തുടര്‍ന്നാല്‍ ഇപ്പോള്‍ കാട്ടില്‍ ജീവിക്കുന്ന ജീവികള്‍ക്ക് വളരെ അപകടകരമായിരിക്കും. 50 വര്‍ഷങ്ങളില്‍ ആ കണ്ടല്‍കാടുകള്‍ തന്നെ ഇല്ലാതാകും.