ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന നഗരത്തിലെ വായൂ മലിനീകരണത്തെ നിയന്ത്രിക്കാനായി ലണ്ടന്‍ നഗരം കാറില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ബ്രിട്ടണിലെ വിഷമയമായ വായൂകാരണമാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. പ്രതിവര്‍ഷം 40,000 പേരാണ് വായൂ മലിനീകരണം കാരണമായ രോഗങ്ങളാല്‍ മരിക്കുന്നത്. ലണ്ടനില്‍ മാത്രം വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 9,000 പേര്‍ മരിക്കുന്നുണ്ട്. — സ്രോതസ്സ് theguardian.com എന്ത് വിവരക്കേട്. കാറുണ്ടാക്കുന്നു. അതോടിക്കാന്‍ റോഡ് വികസിപ്പിക്കുന്നു. പിന്നീട് മലിനീകരണം തടയാന്‍ കാറ് റോഡില്‍ നിന്ന് നിരോധിക്കുന്നു. ഈ പൊട്ടത്തരം … Continue reading വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു
വിഭാഗം: പരിസ്ഥിതി
ഭൂമിക്ക് അതിന്റെ ശീതീകരണി നഷ്ടപ്പെട്ടു
Dr. Peter Wadhams
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ലോകത്തെ പൌരന്‍മാരോട് ജെയിന്‍ ഗുഡ്ഡാള്‍ അഭ്യര്‍ത്ഥിച്ചു. കാരണം അല്ലെങ്കില്‍ ആഫ്രിക്കന്‍ ആനകള്‍ ഉന്‍മൂലനം ചെയ്യപ്പെടും. കഴിഞ്ഞ ആഴ്ച നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത 24 ടണ്‍ ആനക്കൊമ്പാണ് മലേഷ്യയില്‍ പിടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ടാന്‍സാനിയയിലെ പകുതി ആനകളും ഇല്ലാതായി. ചൈനക്കായി ആഭരണങ്ങളുണ്ടാക്കാനാണ് അവരുടെ ആനക്കൊമ്പ് ഉപയോഗിച്ചത്. റെബല്‍ സംഘങ്ങള്‍ യുദ്ധത്തിന് വേണ്ട് ധനശേഖരണത്തിന് നിയമവിരുദ്ധമായ ആനക്കൊമ്പ് വ്യവസായം നടത്തുന്നതായി World Wildlife Fund (WWF) റിപ്പോര്‍ട്ട് പറയുന്നു. — സ്രോതസ്സ് inhabitat.com
കാലാവസ്ഥാ മാറ്റം ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാക്കുന്നു
Nnimmo Bassey TheRealNews — source therealnews.com
വീണ്ടും ബന്ധിക്കാനായി വിച്ഛേദിക്കുന്നു
ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി
സമുദ്ര ജീവികള്‍ക്കും മനുഷ്യന്റേയും ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കുടുങ്ങിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മഞ്ഞിന്റെ സാമ്പിളെടുത്തതില്‍ ഓരോ ലിറ്റര്‍ കടല്‍ മഞ്ഞിലും മൈക്രോപ്ലാസ്റ്റിക്കിന്റെ 12,000 കഷ്ണങ്ങള്‍ ആണ് കണ്ടത്. മുമ്പ് ഇതുപോലെ നടത്തിയ പഠനത്തില്‍ കണ്ടതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ കാണുന്നത്. Alfred Wegener Institute, Helmholtz Centre for Polar and Marine Research (AWI) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനത്തില്‍ … Continue reading ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി
നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
സചേതനമായ വന്യ സസ്യങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതാണ് വായുവിലെ നൈട്രന്‍ മലിനീകരണം. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലെ ധാരാളം സ്ഥലത്ത് nettles, hogweed, hemlock തുടങ്ങിയ vegetation ന്റെ പരവതാനി കാണപ്പെടുന്നത്. ധാരാളം സ്ഥലങ്ങളില്‍ ഇത് നിയന്ത്രണാതീതമാണ്. ഗതാഗതത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ sensitive സസ്യങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശത്തെക്കുറിച്ച് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമോണിയ, വളങ്ങള്‍, manures എന്നിവയില്‍ നിന്നും അധികം നൈട്രജന്‍ പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശത്തെ കൂടുതല്‍ നൈട്രജനും വരുന്നത് കൃഷിയിടത്തു നിന്നും പുറത്തുവരുന്നതാണ്. … Continue reading നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
മഞ്ഞ് സ്തൂപം
മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്
ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം … Continue reading മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്
ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?
അപകടകരമായ ഉദ്വവമനത്തിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം: ആളുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ മുതല്‍ വീടിന്റെ പെയിന്റ് വരെയുള്ള വായൂ മലിനീകരണമുണ്ടാക്കുന്ന വിവിധ സാധനങ്ങളെക്കുറിച്ച് കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Science ജേണലില്‍ വന്നു. പ്രിന്റര്‍ മഷി, പശ, പെട്രോളിയം അടിസ്ഥാനത്തിലുള്ള രാസവസ്തുക്കളടങ്ങിയ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തിന് നിങ്ങളുടെ നാറ്റംമാറ്റി(deodorant) പോലും പുകമഞ്ഞിന് കാരണമായ കണികകള്‍ വായുവിലെത്തിക്കുന്നു (നിങ്ങളുടെ ശരീരത്തിലും). ലോസാഞ്ജലസിലെ പകുതി volatile organic … Continue reading ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?