AC ചൂടാക്കുന്നത് എങ്ങനെയാണ്

ചൂടുകാലമായിരിക്കുകയാണല്ലോ. AC കമ്പനികളുടെ കൊയ്ത്തുകാലമാണത്. എല്ലാവരും ഒരു പച്ച സ്റ്റിക്കറും ഒട്ടിച്ച് ഗ്രീന്‍വാഷ്(പച്ചയടി) ചെയ്ത് നമുക്ക് സുഖ ശീത അവസ്ഥ നല്‍കാനായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ AC തണുപ്പിക്കുകയല്ല ചെയ്യുന്നത്. ശരിക്കും അത് ചൂടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. സംശയമുണ്ടോ? എങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും. സാധാരണ ചൂട് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്കാണ് താപം ഒഴുകുന്നത്. ACയുടെ കാര്യത്തില്‍ അതിന് വിപരീത ദിശയില്‍ താപത്തിന് ഒഴുകണം. അതായത് മുറിക്കകത്ത് നിന്ന് പുറത്തേക്ക് … Continue reading AC ചൂടാക്കുന്നത് എങ്ങനെയാണ്

ഞങ്ങളാണ് ഇത് ബാധിക്കപ്പെടുന്ന ആള്‍ക്കാര്‍

Teen Climate Activist to Sen. Dianne Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/

അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Thwaites Glacier ന്റെ അടിയിലെ ഒരു ഭീമാകാരമായ ദ്വാരം, നശിക്കുന്ന ഹിമനദികളെക്കുറിച്ച് NASA നേതൃത്വം നല്‍കിയ പഠനം കാണിക്കുന്ന അസ്വസ്ഥമാക്കുന്ന കണ്ടുപിടുത്തമാണ്. ആഗോളതപനത്താല്‍ എത്ര വേഗത്തിലാണ് കടല്‍ നിരപ്പുയരുന്നതിനെക്കുറിച്ചുള്ള കണക്കുകൂട്ടലില്‍ അന്റാര്‍ക്ടിക്കയിലെ ഹിമനദികളെക്കുറിച്ച് ഇനി വിശദമായ പഠനം വേണ്ടിവരും. Thwaites ന്റെ അടിയില്‍ മഞ്ഞും പാറകളും തമ്മില്‍ കുറച്ച് വിടവുണ്ടെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചതാണ്. അവിടെ കല്‍ജലം അകത്തേക്ക് കടന്ന് ഹിമനദിയുടെ അടിയില്‍ കുറച്ച് ഉരുകല്‍ ഉണ്ടാക്കിയേക്കാം എന്ന് കരുതി. പുതിയതായി കണ്ടെത്തിയ ദ്വാരത്തിന്റെ വലിപ്പവും … Continue reading അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്

കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി

ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു. മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം … Continue reading കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി

ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു

4800 കിലോമീറ്റര്‍ ദൂരത്തെ ചക്രവര്‍ത്തി ചിത്രശലഭങ്ങളുടെ ദേശാടനം ഭൂതകാലത്തിലെ ഒരു സംഭവമായി മാറിയേക്കാം. ഓരോ ശരല്‍ക്കാലത്തും ചക്രവര്‍ത്തിമാര്‍ അവരുടെ വേനല്‍ക്കാല വീടുകളിലേക്ക് യാത്ര ചെയ്യുന്നു. അമേരിക്കയുടെ വടക്കും ക്യാനഡയില്‍ നിന്നും ശീതകാല വസതിയായ കാലിഫോര്‍ണിയയിലേക്കും മെക്സിക്കോയിലേക്കും. എന്നാല്‍ 2018 ല്‍ കാലിഫോര്‍ണിയയില്‍ എത്തിയ ചിത്രശലഭങ്ങളുടെ എണ്ണം വെറും 20,456 മാത്രമായി ചുരുങ്ങി എന്ന് Western Monarch Thanksgiving Count കണ്ടെത്തി. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 86% കുറവ്. മെക്സിക്കോയിലെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 15% കുറവുണ്ടായി. കഴിഞ്ഞ … Continue reading ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു

അന്റാര്‍ക്ടിക്കയില്‍ നിന്ന് കൂടുതല്‍ മഞ്ഞ് നഷ്ടമാകുന്നു

1980കളില്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് പ്രതിവര്‍ഷം 40 ഗിഗാ ടണ്‍ എന്ന തോതിലായിരുന്നു മഞ്ഞ് ഉരുകിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞ ദശാബ്ദമായപ്പോഴേക്കും പ്രതിവര്‍ഷം 252 ഗിഗാ ടണ്‍ എന്ന തോതിലേക്ക് വര്‍ദ്ധിച്ചു. (ഒരു ഗിഗാ ടണ്‍ എന്നത് 100 കോടി ടണ്‍ ആണ്.) 1979 ന് ശേഷം സമുദ്രനിരപ്പ് 14 മില്ലീ മീറ്റര്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക എറ്റവും വേഗത്തിലൊഴുകുന്നതും ഏറ്റവും വേഗത്തില്‍ ഉരുകുന്നതുമായ ഹിമനദികളുടെ കേന്ദ്രമായിരിക്കുകയാണ്. — സ്രോതസ്സ് scientificamerican.com | Jan 30, 2019

കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത … Continue reading ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു

കിഴക്കെ അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ എട്ടിലൊന്ന് വരുന്ന മഞ്ഞ്നദികള്‍ (glaciers) സമുദ്രം ചൂടാകുന്നതിനനുസരിച്ച് ഉരുകുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തിന് വന്‍ തോതില്‍ മഞ്ഞുണ്ട്. അവ നഷ്ടപ്പെട്ടാല്‍ ദീര്‍ഘകാലത്തേക്ക് ആഗോള സമുദ്ര നിരപ്പ് പത്തിലധികം മീറ്റര്‍ ഉയരും. ലോകത്തെ തീരപ്രദേശത്തെ വീടുകളെല്ലാം അത് മുക്കും. വിശാലമായ Totten മഞ്ഞ്നദി പിന്‍വാങ്ങുന്നതായി അറിയാം. പക്ഷേ പുതിയ പഠനം അനുസരിച്ച് സമീപത്തുള്ള മഞ്ഞ്നദികളില്‍ കൂടി മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008 ന് ശേഷം Vincennes Bay ല്‍ Totten ന് കിഴക്ക് … Continue reading കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു