- സ്രോതസ്സ് climateprogress
ടാഗ്: ആഹാരം
1970കളിലെ ജീവിതരീതി സുരക്ഷിതമാണ്
ബ്രിട്ടണില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുന്നു എന്നത് ബ്രിട്ടണ്‍ 40 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആഹാരത്തിന്റെ 19% അധികം ആഹാരം ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇതുമൂലം പ്രതിവര്‍ഷം 60 മെഗാ ടണ്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു എന്നാണ് കണക്കാക്കുന്നത്. തടി കൂടുന്നത് ഗതാഗതത്തിന് വേണ്ടിവരുന്ന ചിലവും വര്‍ദ്ധിപ്പിക്കുന്നു എന്നതും International Journal of Epidemiology യുടെ പഠനത്തില്‍ പറയുന്നുണ്ട്. London School of Hygiene and Tropical Medicine ലെ Dr Phil Edwards … Continue reading 1970കളിലെ ജീവിതരീതി സുരക്ഷിതമാണ്
8000 കിലോമീറ്റര്‍ അകലെ നിന്നുള്ള ആഹാരം
Hawaiian Pineapple=5,000 Miles കരീബിയന്‍ പ്രദേശത്തേയും ബ്രസീലിലേയും പരാഗ്വയിലേയും പ്രാദേശിക ചെടിയായ കടച്ച(Pineapple) കൊളംബസ് യൂറോപ്പിലെത്തിച്ചു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അത് ഫിലിപീന്‍സ്, ഹവായ്, സിംബാവേ, ഗ്വാം തുടങ്ങിയ സ്ഥലങ്ങളിലെത്തി. 1880 ഓടെ വാണിജ്യപരമായി കടച്ചക്ക കൃഷി തുടങ്ങി. ഇന്ന് കോസ്റ്റോറിക്ക, Côte d'Ivoire, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് കടച്ചക്ക കൃഷിയില്‍ മുമ്പില്‍. അമേരിക്കയിലെ കടകളില്‍ സാധാരണ കാണാവുന്ന Smooth Cayenne ഹവായിയില്‍ നിന്നുള്ളതാണ്. ചിലിയന്‍ വൈന്‍=8800 കിലോമീറ്റര്‍ NYC യിലെ വൈന്‍ കച്ചവടക്കാരന്റെ കൈവശം … Continue reading 8000 കിലോമീറ്റര്‍ അകലെ നിന്നുള്ള ആഹാരം
അറ്റ്‌ലാന്റിക് നീലച്ചിറക് ചൂരയെ തുടച്ച് നീക്കുന്നത്
അമിതമായ മത്സ്യബന്ധനം കാരണം അറ്റ്‌ലാന്റിക് നീലച്ചിറക് ചൂര (Atlantic bluefin tuna)ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് WWF പറയുന്നു. സമുദ്രത്തിലെ ഏറ്റവും വലിയയതും വേഗതയേറിയതുമായ ഇരപിടിയന്‍മാരാണ് ഈ ചൂരകള്‍. ഈ രീതിയില്‍ പോയാല്‍ നാല് വയസില്‍ പ്രായമായ ചൂരകള്‍ 2012 ഓടെ ഇല്ലാതാകും. 500 കിലോവരെ ഭാരവും ഒരു സ്പോര്‍ട്സ് കാറിന്റെ വേഗതയും ഇവ സൂഷി ഭക്ഷണപ്രീയരുടെ ഇഷ്ടാഹാരമാണ്. മെഡിറ്ററേനിയല്‍ കപ്പല്‍ കൂട്ടം നിയമവിരുദ്ധമായി മത്സ്യബന്ധനം തുടങ്ങിയതോടെ കഴിഞ്ഞ ദശാബ്ദത്തില്‍ ജപ്പാനില്‍ നിന്ന് ഇതിന്റെ ആവശ്യകത പൊട്ടിത്തെറിയുടെ തോതിലായിരുന്നു. ഒരു … Continue reading അറ്റ്‌ലാന്റിക് നീലച്ചിറക് ചൂരയെ തുടച്ച് നീക്കുന്നത്
തവളയെ തിന്നുന്നത്
ലോകത്തിലെ തവളകള്‍ നിലനില്‍പ്പിനായി വേറൊരു ഭീഷണി നേരിടുന്നു - മനുഷ്യന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും. ഐക്യ രാഷ്ട്രസഭയുടെ commodity-trading രേഖകളില്‍ നിന്ന് ആണ് അവര്‍ അന്താരാഷ്ട്ര തവളക്കാല്‍ കച്ചവടത്തിന്റെ കണക്ക് ശേഖരിച്ചത്. ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് എഴുതിയ ആസ്ട്രേലിയയിലെ University … Continue reading തവളയെ തിന്നുന്നത്
യാഥാര്‍ത്ഥ ആഹാരത്തില്‍ നിന്ന് നിങ്ങളുടെ വിറ്റാമിനുകള്‍ നേടുക
Center for Science in the Public Interest (CSPI) കൊടുത്ത ഒരു കേസിനെ നേരിടുകയാണ് കൊക്കകോള. തെറ്റിധരിപ്പിക്കുന്നതും unsubstantiated അവകാശവാദങ്ങളും ആണ് കോളയുടെ VitaminWater എന്ന വിഭാഗത്തിലുള്ള കുപ്പിവെള്ളങ്ങളെന്ന് CSPI ആരോപിക്കുന്നു. സോഡക്ക് പകരം ആരോഗ്യകരമായ ബദല്‍ എന്ന രീതിയിലാണ് കോക് VitaminWater നെ മാര്‍ക്കറ്റ് ചെയ്യുന്നത്. പരസ്യങ്ങള്‍ നിറയെ ആരോഗ്യ buzz words ആയ "defense," "rescue," "energy," "endurance" എന്നിവ ധാരാളം പ്രയോഗിക്കുന്നുണ്ട്. കൂടാതെ ഈ കുപ്പി വെള്ളങ്ങള്‍ കണ്ണിന്റെ രോഗങ്ങള്‍ കുറക്കും, … Continue reading യാഥാര്‍ത്ഥ ആഹാരത്തില്‍ നിന്ന് നിങ്ങളുടെ വിറ്റാമിനുകള്‍ നേടുക
കാപ്പിയെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍
caffeine ഒരു addictive മരുന്നാണ്. മറ്റ് പല പ്രവര്‍ത്തനങ്ങളോടൊപ്പം അത് amphetamines, cocaine, heroin എന്നിവ പോലെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. എന്നാല്‍ കാപ്പി amphetamines, cocaine, heroin ന്റെ ഒക്കെയത്ര ശക്തമല്ലെങ്കിലും തലച്ചോറിലെ അതേ ചാനലുകളെയാണ് manipulat ചെയ്യുന്നത്. അതാണ് കാപ്പിക്ക് addictive സ്വഭാവം നല്‍കുന്നത്. adenosine ഉണ്ടാവുന്നത് തലച്ചോറില്‍ ആണ്. അത് adenosine receptors മായി ചേരുന്നു. ഈ കൂടിച്ചേരല്‍ തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തന വേഗത കുറക്കുന്നു. തലച്ചോറിലെ രക്തക്കുഴല്‍ dilate ചെയ്യുന്നു. {most … Continue reading കാപ്പിയെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍
പട്ടിണി എന്തുകൊണ്ട്?
Article written by Frances Moore Lappé പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന … Continue reading പട്ടിണി എന്തുകൊണ്ട്?
മലിനീകരിക്കപ്പെട്ട ആഹാരം
ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവ: EWG യുടെ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവയായി കണ്ടത് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്. 12 മലിനീകരിക്കപ്പെട്ട ആഹാര വസ്തുക്കളില്‍ 7 എണ്ണം പഴവര്‍ഗ്ഗങ്ങളാണ്. പീച്ച് ആണ് ഏറ്റവും അധികം മലിനീകരിക്കപ്പെട്ടവ. അതിന് ശേഷം ആപ്പിള്‍, nectarines, ഞാവല്‍പ്പഴം(strawberries), ചെറി, ഇറക്കുമതിചെയ്ത മുന്തിരി, സബര്‍ജന്‍പഴം(pears) ഇവയാണ് 7 പഴവര്‍ഗ്ഗങ്ങള്‍. ഇവയില്‍: Nectarines സാമ്പിളുകളില്‍ 97.3% വും കീടനാശിനി അടങ്ങിയതായിരുന്നു. പീച്ച് 96.7% വും ആപ്പിള്‍ 94.1 വും മലിനീകരിക്കപ്പെട്ടിരുന്നു. ഒരു സാമ്പിളില്‍ തന്നെ പല കീടനാശിനി … Continue reading മലിനീകരിക്കപ്പെട്ട ആഹാരം
ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
ആദ്യം കുപ്പിയുടെ കാര്യമെടുക്കാം. കുപ്പി കൂടുതലും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചതാണ്. കുപ്പിവെള്ള വ്യവസായം മൊത്തത്തില്‍ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. ധാരാളം ശുദ്ധജലവും അതിന് ഉപയോഗിക്കുന്നുണ്ട്. ശൂന്യമായ ആ കുപ്പികള്‍ നിറക്കാനായി പല സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ട് വരണം. ഫിജിയില്‍ (Fiji) നിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം അമേരിക്കയില്‍ എത്തിക്കുന്നത് വഴി 250 ഗ്രാം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തും. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാനും കടത്താനും 7 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. കുപ്പിയില്‍ ഉള്ളതിന്റെ 7 മടങ്ങ്. … Continue reading ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്