വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍

ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?

താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ … Continue reading ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു

കാലാവസ്ഥാ മാറ്റം ഏറ്റവും ആഘാതമുണ്ടാക്കുന്നത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നവര്‍ക്കാണ്. എന്നാല്‍ അതുപോലെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണ് എന്ന് ഐക്യരാഷ്ട്രസഭ വിദഗ്ദ്ധര്‍ പറയുന്നു. വികസനം, ആഗോള ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളിലെ കഴിഞ്ഞ 50 വര്‍ഷത്തെ പുരോഗതികള്‍ എല്ലാം കാലാവസ്ഥാ മാറ്റം ഇല്ലാതാക്കും. 2030 ഓടെ 12 കോടി ആളുകളെ അത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കുമാകും ഏറ്റവും അധികം ആഘാതമുണ്ടാകുക. കാലാവസ്ഥാ മാറ്റം അതിബൃഹത്തായതാണ്. പക്ഷേ മനുഷ്യാവകാശത്തിന്റെ … Continue reading കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു

കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു

വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു

‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല

Greta Thunberg a Vienna, Austria, May 28 thank you for inviting me and thank you for having me here and thank you everyone for coming my name is Greta timbale I am a climate activists from Sweden and for the last nine months I have been school striking for the climate every Friday in front … Continue reading കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല