പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”

Guardian റിപ്പോര്‍ട്ട് ചെയ്യുന്നു: കാലാവസ്ഥാമാറ്റ ബോധത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന ജെയിംസ് ഹാന്‍സെന്‍ പറയുന്നത് പാരീസ് കാലാവസ്ഥാ കരാര്‍ ഒരു തട്ടിപ്പാണ് എന്നാണ്. “നമുക്ക് ഒരു 2 [degrees] C ചൂടാകല്‍ ലക്ഷ്യമാണ്, പിന്നീട് ഓരോ 5 വര്‍ഷം തോറും അത് കുറേശെ കുറച്ചുകൊണ്ടുവരും എന്ന് പറയുന്നത് വെറും ചാണകമാണ്(bullshit). അത് വെറും വിലയില്ലാത്ത വാക്കുകളാണ്. ഒരു പ്രവര്‍ത്തിയുമില്ല. വെറും പ്രഖ്യാപനം മാത്രം. ഫോസിലിന്ധനങ്ങള്‍ക്ക് വില കുറവായിരിക്കുന്നടത്തോളം കാലം ആളുകള്‍ അവ കത്തിക്കുകയും ചെയ്യും,” എന്ന് ഹാന്‍സന്‍ പറഞ്ഞു. … Continue reading പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”

ഓരോ സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ കാലാവസ്ഥാ കാരണത്താല്‍ ജനം അഭയാര്‍ത്ഥികളാവുന്നു

ചരിത്ര സംഭവമായി മാറിയ ചെന്നൈയിലെ പ്രളയത്തോടുകൂടി ലോകം മൊത്തമുള്ള പുതിയ സ്ഥിതിവിവരക്കണക്ക് ലഭ്യമായി. കാലാവസ്ഥാ കാരണത്താല്‍ ലോകം മൊത്തം സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ ജനം അഭയാര്‍ത്ഥികളാവുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2008 ന് ശേഷം കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥയുമായി ബന്ധമുള്ള സംഭവങ്ങളാല്‍ പ്രതിവര്‍ഷം 2.25 കോടിയാളുകള്‍ അഭയാര്‍ത്ഥികളാവുന്നു. അതായത് കഴിഞ്ഞ 8 വര്‍ഷത്തില്‍ സെക്കന്റില്‍ ഒരാള്‍ വീതം.