അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം" തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell … Continue reading ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം
ടാഗ്: ജനാധിപത്യം
സിനിമ: ജനാധിപത്യത്തിന് മേലുള്ള യുദ്ധം
ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി
പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി
രാജ്യസ്നേഹത്തെക്കുറിച്ച്
രാജ്യത്തിന്റെ പതാക വെറുതെ വീശുന്നതല്ല ശരിക്കുള്ള രാജ്യസ്നേഹം. പുറത്തുള്ളവരില്‍ നിന്ന് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതുമല്ല രാജ്യസ്നേഹം. പൊതുവായ നന്മക്കായി എല്ലാവരും ഒത്തുചേരുന്നതാണ് രാജ്യസ്നേഹം. ശരിക്കുള്ള രാജ്യസ്നേഹം വിലകുറഞ്ഞതല്ല. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകായി തങ്ങളെക്കൊണ്ട് കഴിയുന്ന അളവില്‍ ഭാരം ഏറ്റെടുക്കുന്നതാണ് അത് - ഉദാഹരണത്തിന് നികുതി ദ്വാരങ്ങള്‍ കണ്ടുപിടിക്കുകയും പണം വിദേശത്ത് സൂക്ഷിക്കുകയും ചെയ്യാതെ തങ്ങളുടെ നികുതി കൊടുക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് രാജ്യസ്നേഹം. പണക്കാര്‍ രാഷ്ട്രീയക്കാരെ വിലക്ക് വാങ്ങാന്‍ അനുവദിക്കുന്നതല്ല. ശരിക്കുള്ള രാജ്യസ്നേഹികള്‍ സര്‍ക്കാരിനെ … Continue reading രാജ്യസ്നേഹത്തെക്കുറിച്ച്
നീതി വകുപ്പ് മന്ത്രി രാജിവെച്ചു
ഭീകരവാദത്തിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിച്ചാല്‍ പൌരത്വം ഇല്ലാതാക്കും എന്ന നിയമം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതിരെയുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ നീതി വകുപ്പ് മന്ത്രിയായ Christiane Taubira രാജിവെച്ചു. നവംബര്‍ 13 ന് പാരീസില്‍ 130 പേരെ കൊന്ന ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പദ്ധതി പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ഫ്രാന്‍സിലെ കറുത്ത വംശജയായ എണ്ണത്തില്‍ കുറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് Taubira. "ചില സമയത്ത് പിടിച്ച് നില്‍ക്കുന്നത് രാജിവെക്കുന്നതിന് തുല്യമാണ്, ചില സമയത്ത് രാജിവെക്കുക എന്നത് പിന്‍മാറുകയാണ്" എന്ന് അവര്‍ പറഞ്ഞു.
സിനിമ: സ്വാതന്ത്ര്യത്തിന്റെ വേനല്‍കാലം
രണ്ട് തരത്തിലുള്ള തിരിയുന്ന വാതിലുകള്‍
ജനങ്ങളുടെ പ്രതിഷേധത്താല്‍ റൊമേനിയയുടെ പ്രധാന മന്ത്രി രാജിവെച്ചു
ഒരു ക്ലബ്ബിലെ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചതിനെ തുടര്‍ന്ന് വളര്‍ന്ന വമ്പന്‍ പ്രതിഷേധനം കാരണം റൊമേനിയയുടെ പ്രധാന മന്ത്രി Victor Ponta രാജി വെച്ചു. അഴിമതി ഇല്ലാതാക്കണം എന്ന ആവശ്യവുമായി പതിനായിരക്കണക്കിന് ആളുകള്‍ Bucharest ലെ തെരുവിലിറങ്ങിയിരിക്കുകയാണ്. "അഴിമതിക്കാരായ ആളുകളെ വ്യവസ്ഥ സ്വയം പുറത്താക്കുന്നില്ലെങ്കില്‍ ജനം അവരുടെ നീതി നടപ്പാക്കും. 1989 ല്‍ ആളുകള്‍ സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുവെങ്കില്‍ ഇപ്പോള്‍ 2015 ല്‍ ഞങ്ങള്‍ നീതിക്കായി സമരം ചെയ്യുകയാണ്," എന്ന് ഒരു പ്രതിഷേധക്കാരന്‍ അല്‍ ജസീറയോട് പറഞ്ഞു.
ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു
ജനങ്ങളുടെ വലിയ പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ഓട്ടോ പെരസ് മൊലീന(Otto Pérez Molina) രാജിവെച്ചു. അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജഡ്ജി അംഗീകരിച്ച് മണിക്കൂറുകള്‍ക്കമായിരുന്നു രാജി. ജനത്തിന്റെ സമ്മര്‍ദ്ദം കാരണം അതിനെ തുടര്‍ന്ന് പ്രോസിക്യൂഷനില്‍ നിന്നുള്ള മൊലീനയുടെ രക്ഷയെ ഇല്ലാതാക്കുന്ന തീരുമാനം കോണ്‍ഗ്രസ് ഏകകണ്ഠേന എടുത്തു. തെറ്റായ സംഘത്തില്‍ ചേര്‍ന്നു, കൈക്കൂലി വാങ്ങി, കസ്റ്റംസ് തട്ടിപ്പ് നടത്തി. എന്നിവയാണ് മൊലീനക്കെതിരായ കുറ്റങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. [ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല … Continue reading ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു


