കേരളം ഹവാലക്കാരുടെയും കള്ളപ്പണക്കാരുടെയും കേന്ദ്രമാണെന്നും അവരെ രക്ഷിക്കാനാണ് ധനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാവ് റാം മാധവ് പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രസ്താവന കേരളത്തിനെ അപമാനിച്ചതിനു തുല്യമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും നിയമസഭ‘ ബുധനാഴ്ച ഐകകണ്ഠ്യേന (ഒ രാജഗോപാല്‍ സന്നിഹിതനായിരുന്നില്ല) വിലയിരുത്തി. ഇതു സംബന്ധിച്ച് ഞാന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവടെ നാലായിരത്തോളം ആളുകള്‍ കമന്റിട്ടു. ഇതില്‍ നല്ലൊരു പങ്ക് സംഘി സൈബര്‍ വക്താക്കളുടെ തെറി. ഇതിന് കാരണം വ്യക്തം. പാകിസ്ഥാന്‍ അതിര്‍ത്തി … Continue reading വീണ്ടുമൊരു മോഡി നാടകം
ടാഗ്: ധനകാര്യം
കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നുവരികയാണല്ലോ. പലരും പഴയ പാഠപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് സാമ്പത്തിക ശാസ്ത്ര വിശദീകരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം പണത്തിന്റെ ഉപഭോക്താവ് എന്ന അധികാരികള്‍ നമ്മേ പഠിപ്പിച്ച വീക്ഷണത്തിലുള്ള വിശകലനങ്ങളാണ്. ഒരു കുടുംബം, അതില്‍ അച്ഛന്‍ അമ്മക്ക് നൂറു രൂപ കൊടുത്തു അതില്‍ നിന്ന് പത്തു രൂപ ... എന്നൊക്കെയുള്ള അതീവ ലളിതവല്‍ക്കരണം അതിലെല്ലാം കാണാം. സത്യത്തില്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ … Continue reading കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഗര്‍ഭധാരണത്തില്‍ സാമ്പത്തിക മനഃക്ലേശത്തിന്റെ ഫലം
പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി
കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു. അതേ … Continue reading പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി
‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്
അമേരിക്കയിലെ ഡോമോക്രാറ്റിക് പ്രസിന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ ‘ഫെമിനിസ്റ്റ്’ എന്ന ലേബലില്‍ അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്‍ക്ക് ഒരോ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ സ്ത്രീ ജോലിക്കാര്‍ക്ക് 72 സെന്റ് വീതം മാത്രമാണ് നല്‍കുന്നത് എന്ന് വ്യക്തമായി. സെനറ്റര്‍ ആയിരുന്ന കാലത്ത് പോലും അത് അങ്ങനെയായിരുന്നു. 2011 ല്‍ Clinton Foundation സ്ത്രീകളേക്കാള്‍ പുരുഷ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശി $8,000 ഡോളര്‍ അധികം നല്‍കിയിരുന്നു എന്ന് … Continue reading ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്
മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു
പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു
ചവര്‍ സാമ്പത്തിക ശാസ്ത്രവും ഭാവിയും
ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു
ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില്‍ ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല്‍ സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള്‍ (tolls). ചുങ്കാലയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന്‍ അവര്‍ 20 … Continue reading ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു
നമുക്ക് എങ്ങനെയാണ് പൊട്ട സാമ്പത്തികശാസ്ത്രം കിട്ടിയത്
EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു


