Best Buy, Samsung, Westinghouse, JVC തുടങ്ങി 14 കമ്പനികള്‍ക്കെതിരെ Software Freedom Law Center (SFLC) പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു. സ്വതന്ത്ര-തുറന്ന സ്രോതസ്സ് സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് നിയമ സേവനം ചെയ്യാന്‍ വേണ്ടി 2005 ല്‍ സ്ഥാപിതമായ ലാഭത്തിനല്ലാത്ത സ്ഥാപനമാണ് SFLC. Software Freedom Conservancy (Conservancy), BusyBox, Erik Andersen, മറ്റ് ധാരാളം FOSS പ്രോജക്റ്റുകള്‍ എന്നിവക്ക് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. Erik Andersen ആണ് പ്രോഗ്രാമിന്റെ എഴുത്തുകാരനും പകര്‍പ്പവകാശ ഉടമയും. കുറ്റാരോപിതരായ കമ്പനികള്‍ … Continue reading SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു
ടാഗ്: നിയമം
IBM ഒരു പ്രശ്നമാണ്
സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യം വരുമ്പോള്‍ IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സുഹൃത്തല്ല. പേറ്റന്റിന്റെ കാര്യം മൊത്തത്തില്‍ നോക്കിയാല്‍ IBM ഒരു പ്രശ്നമാണ് പരിഹാരമല്ല. Bilski പേറ്റന്റിനെ അവര്‍ എതിര്‍ക്കുന്നെങ്കിലും അവര്‍ സൃഷ്ടിച്ച Bilski test വേണ്ടത്ര ഓടിയില്ല. പരിശോധിക്കാനായി USPTO ലേക്ക് അവര്‍ കൂടുതല്‍ ‘inventions’ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. (USPTO നടത്തുന്നത് പഴയ IBMകാരനാണ്.) patent trolls ആയ Acacia ല്‍ നിന്ന് വിഭിന്നമായി IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കുന്നില്ലെങ്കിലും അവര്‍ patent trolls ന് നിലനില്‍ക്കാനുള്ള അടിത്തറ നല്‍കുന്നു. … Continue reading IBM ഒരു പ്രശ്നമാണ്
പാട്ടു പാടാനും ഇനി പണം കൊടുക്കണം
ഡിജിറ്റല്‍, ഇന്റര്‍നെറ്റ് യുഗത്തിനനുസരണമായി 1957-ലെ പകര്‍പ്പവകാശനിയമം ഡല്‍ഹിയിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ് ഭേദഗതി ചെയ്യുതു. ഇതൊരു തുടക്കമാണ്. കൂടുതല്‍ അമേരിക്കന്‍ വിനോദ കമ്പനികള്‍ ഇന്‍ഡ്യയിലെ വിപുലമായ മാര്‍ക്കറ്റിലേക്ക് വരുന്നതോടെ അമേരിക്കയിലെ തീവൃമായ പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ താമസിയാതെ പടിപടിയായി ഇവിടെ നടപ്പാക്കും. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ആഹാരം പോലെ അവശ്യമായ ഒന്നല്ല വിനോദം. സ്വന്തം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, "നിങ്ങള്‍ പ്രൊഡക്റ്റിവിറ്റി കൂട്ടി ആസിയാനുമായി മത്സരിക്കൂ", എന്നു പറയുന്ന സര്‍ക്കാരാണ് ഡിജിറ്റല്‍, ഇന്റര്‍നെറ്റ് … Continue reading പാട്ടു പാടാനും ഇനി പണം കൊടുക്കണം
ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ
"ബൌദ്ധിക സ്വത്തവകാശം" (Intellectual property) എന്ന തത്വശാസ്‌ത്രപരമായി ഭാരം കൂടിയ വാക്കാണ്. അത് ഉച്ചരിച്ചാല്‍ തന്നെ തര്‍ക്കത്തിന് കാരണമായിത്തീരും. ഒരു കച്ചവട സംഘടനയായ World Intellectual Property Organization ഏറ്റെടുത്ത ഈ വാക്ക് 1960 കള്‍ വരെ പ്രചാരത്തിലില്ലായിരുന്നു. പീന്നീട് ഈ സംഘടനക്ക് UN ഏജന്‍സി എന്ന സ്ഥാനം ലഭിച്ചു. ആ വാക്ക് ഉപയോഗിക്കുന്നതില്‍ WIPO യുടെ താല്‍പ്പര്യം മനസിലാക്കാവുന്നതാണ്: "തങ്ങളുടെ വക മോഷണം പോയ ആളുകളോട്", "നിയന്ത്രണ കുത്തക ലംഘിക്കപ്പെട്ട വ്യവസായിക വസ്‌തു" എന്നതിനേക്കാള്‍ പൊതുജനത്തിന്റെ … Continue reading ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ
വിദേശി പീഡന നഷ്ടപരിഹാര നിയമം
ഒക്റ്റോബര്‍ 27 ന് Larry Bowoto സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ കാലിഫോര്‍ണിയയിലെ എണ്ണ ഭീമനായ ഷെവ്രോണിനെതിരെ(Chevron) മേയ് 1998 ന് നൈജീലിയയില്‍ നടന്ന ഒരു സംഭവത്തെച്ചൊല്ലി കേസ് കൊടുത്തു. ഷെവ്രോണ്‍ നൈജര്‍ ഡല്‍റ്റയില്‍ നടത്തുന്ന ദ്രോഹങ്ങള്‍ക്കെതിരെ അന്ന് Bowoto യും കൂടെ 100 പേരും എണ്ണക്കിണറിന് മുകളില്‍ കയറി മൂന്ന് ദിവസത്തെ സമരം നടത്തുകയായിരുന്നു. നൈജീരിയയിലെ പട്ടാളം അവര്‍ക്ക് നേരെ വെടിയുണ്ട പായിച്ച് രണ്ട് പേരെ കൊന്നുകൊണ്ട് ആ സമരം അവസാനിപ്പിച്ചു. Bowoto ഉള്‍പ്പടെ ധാരാളം പേര്‍ക്ക് പരിക്കുകള്‍ … Continue reading വിദേശി പീഡന നഷ്ടപരിഹാര നിയമം
ബോവോടോയും ഷെവ്‌റോണും തമ്മിലുള്ള കേസ്
നൈജീരിയയിലെ ഡെല്‍റ്റ (Nigeria's Delta) സംസ്ഥാനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നല്ല സ്ഥലമല്ല. യഥാര്‍ത്ഥത്തില്‍ നൈജീരിയക്കാര്‍ക്കും നല്ലതല്ല അവിടം. 1956 ല്‍ ബഹുരാഷ്ട്രകുത്തകകളായ Chevron ഉം Shell ഉം എണ്ണ നിക്ഷേപം അവിടെ കണ്ടെത്തിയതോടെ എണ്ണകമ്പനികള്‍ക്കാണ് അവിടം നല്ലതായിരിക്കുന്നത്. ശതകോടികണക്കിന് ബാരല്‍ എണ്ണ അവര്‍ അവിടെ നിന്ന് ഊറ്റിയെടുത്തു. ഇപ്പോഴും പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് പ്രതി ദിനം 18 ലക്ഷം ബാരല്‍ മുതല്‍ 25 ലക്ഷം ബാരല്‍ വരെ എണ്ണ ഖനനം ചെയ്യുന്നു. 2004 ല്‍ നൈജീരിയയുടെ കയറ്റുമതിയില്‍ … Continue reading ബോവോടോയും ഷെവ്‌റോണും തമ്മിലുള്ള കേസ്