ചൈന പവനോര്‍ജ്ജ ശക്തി വര്‍ഷംതോറും ഇരട്ടിപ്പിക്കുന്നു 2005 ന് ശേഷം ചൈനയിലെ പവനോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ഷംതോറും ഇരട്ടിയാകുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ 18,928 മെഗാവവാട്ട് ആണ് പുതിതായി സ്ഥാപിച്ചത്. 5,115 MW സ്ഥാപിച്ച അമേരിക്കയാണ് ചൈനക്ക് പിറകില്‍. പവനോര്‍ജ്ജത്തില്‍ ചൈനക്ക് മൊത്തം 44,733 MW ശേഷിയും അമേരിക്കക്ക് 40,180 MW ശേഷിയുമുണ്ട്. ആമസോണ്‍ വനസംരക്ഷക ദമ്പതികള്‍ ബ്രസീലില്‍ കൊല്ലപ്പെട്ടു വനസംരക്ഷക ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് ബ്രസീലില്‍ അന്വേഷണം തുടങ്ങി. José Claudio Ribeiro da Silva യും … Continue reading വാര്‍ത്തകള്‍
ടാഗ്: പവനോർജ്ജം
207 MW ഉള്‍ക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
90 കാറ്റാടിയുള്ള 207 MW ന്റെ കാറ്റാടി പാടം Siemens ഉം E.ON ഉം ചേര്‍ന്ന് ബാള്‍ട്ടിക് കടലില്‍ ആറാഴ്ച്ച് നേരത്തെ പണിതീര്‍ത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി. 2.3 MW, 93 മീറ്റര്‍ നീളമുള്ള 90 കാറ്റാടികള്‍ Siemens Energy ജര്‍മ്മനിയിലെ E.ON ന് വേണ്ടി വെറും 122 ദിവസം കൊണ്ട് ഡന്മാര്ക്കില് സ്ഥാപിച്ചു. ഇവര്‍ രണ്ടു പേരും London Array എന്ന ബ്രിട്ടണിലെ ലോകത്തിലെ ഏറ്റവും വലിയ gigawatt-class ഉള്‍ക്കടല്‍ കാറ്റാടി പാടത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോഴുള്ള … Continue reading 207 MW ഉള്‍ക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
സഹകരണ കാറ്റാടി നിലയം
Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.
Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍
Enel North America Inc കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ കാറ്റാടി പാടം കന്‍സാസില്‍ (Kansas) പ്രവര്‍ത്തിക്കുന്നു. “Smoky Hills” എന്ന ഈ പ്രൊജക്റ്റിന് 85,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാവും. പ്രതിവര്‍ഷം 750,000 ടണ്‍ CO2 ഉദ്വമനം കുറക്കാന്‍ ഇതുമൂലം കഴിയും. 175,000 ടണ്‍ equivalent എണ്ണ ഉപഭോഗവും കുറക്കാനാവും. Smoky Hills പ്രൊജക്റ്റ് Enel ന്റെ ഉടമസ്ഥാവകാശത്തിലാണ്. TradeWind Energy LLC ആണ് ഇത് നിര്‍മ്മിച്ചത്. Salinas ന് 30 km പടിഞ്ഞാറ് Ellsworth, Lincoln … Continue reading Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍
ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്
അമേരിക്കയിലെ പവനോര്‍ജ്ജ നേതാവാണ് ടെക്സാസ്. ഈ രാവിലെ 6:37 a.m. ക്ക് അവര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. സംസ്ഥാനത്തെ ആവശ്യത്തിന്റെ 19% കാറ്റാടികള്‍ ഗ്രിഡ്ഡിലേക്ക് നല്കി. 6,272-megawatt peak — Panhandle ലെ കാറ്റാടികള്‍ ഇതിലുള്‍പ്പെടുന്നില്ല. കാരണം അവ വേറെ ഗ്രിഡ്ഡിലാണ്. കാറ്റാടിയില്‍ നിന്ന് ശരാശരി കിട്ടുന്ന ഊര്‍ജ്ജം ഈ spikes ല്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം ടെക്സാസ് 6.2% വൈദ്യുതിയാണ് കാറ്റാടിയില്‍ നിന്നുല്‍പ്പാദിപ്പിച്ചത്. അമേരിക്ക മൊത്തത്തില്‍ 2% ആണ് പവനോര്‍ജ്ജ സംഭാവന. ഗ്രിഡ്ഡിന് എത്രമാത്രം വൈദ്യുതി … Continue reading ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്
നിശബ്ദ കാറ്റാടി
തങ്ങളുടെ വീടിന്റെ മുകളില്‍ ഒരു കാറ്റാടി ഘടിപ്പിച്ച് സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കണം എന്നാഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ കാറ്റാടിയില്‍ നിന്നുള്ള ശബ്ദമലിനീകണം കാരണം അത് അയല്‍ക്കാര്‍ സൌഹൃദമല്ല. ബ്രിട്ടണില്‍ നിന്നുള്ള Sweet-Escott എന്ന കമ്പനി നിശബ്ദവും കാഴ്ച്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നതുമായ ഒരു പുതിയ തരം കാറ്റാടിയുമായി ഇതിന് പരിഹാരം കണ്ടിരിക്കുന്നു. Secret Energy Turbine (SET) എന്ന് വിളിക്കുന്ന ഈ കാറ്റാടി സാധാരണ ചിമ്മിനി പോലേ തോന്നൂ. ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇതളുകള്‍ കാറ്റ് പിടിച്ച് തിരിയും. … Continue reading നിശബ്ദ കാറ്റാടി
ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം
അന്റാര്‍ക്ടിക്കയിലെ Ross Island Wind Farm പൂര്‍ണ്ണ ശക്തിയോടെ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 1 MW ശേഷിയുള്ള നിലയത്തിന് $74 ലക്ഷം ഡോളര്‍ ചിലവായി. ന്യൂസിലാന്റിന്റെ Scott Base നും അമേരിക്കയുടെ McMurdo Station ഉം ഇനിമുതല്‍ 120,000 gallons ഡീസല്‍ ലാഭിക്കാം. പ്രതിവര്‍ഷം 1,370 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്വമനം ഇതിനാല്‍ തടയാനാവും. ന്യൂസിലാന്റിന്റെ സര്‍ക്കാര്‍ വൈദ്യുതി കമ്പനിയായ Meridian Energy ആണ് ഈ പ്രോജക്റ്റ് ചെയ്തത്. 333-kW ന്റെ മൂന്ന് Enercon E33 … Continue reading ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം
കാറ്റാടിക്ക് വേഗതകൂട്ടൂ, വവ്വാലിനെ രക്ഷിക്കൂ
വവ്വാലുകള്‍ക്ക് മറ്റ് പക്ഷികളേക്കാള്‍ അപകടകരമാണ് കാറ്റാടികള്‍. വവ്വാലുകള്‍ ചാകുന്നത് കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനുള്ള ഒരു വഴി Frontiers in Ecology and the Environment ല്‍ വന്ന ഒരു പഠനം വഴികാട്ടുന്നു. കാറ്റാടികളുടെ വേഗതയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നടത്തിയ പരീക്ഷണത്തില്‍ ഗവേഷകര്‍ വവ്വാലുകള്‍ ചാകുന്നത് 93% കുറക്കാനായി. അതുവഴി ഊര്‍ജ്ജോത്പാദനത്തില്‍ 1% മാത്രമേ കുറവുണ്ടായുള്ളു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 14 കിലോമീറ്റര്‍ വരെ എത്തുമ്പോഴാണ് അമേരിക്കയിലെ കാറ്റാടികള്‍ തിരിയാനും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും … Continue reading കാറ്റാടിക്ക് വേഗതകൂട്ടൂ, വവ്വാലിനെ രക്ഷിക്കൂ
ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
അമേരിക്കയിലെ പവനോര്‍ജ്ജ നേതാവായ ടെക്സാസ് കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തില്‍ പുതിയ റിക്കോഡ് നേടി. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വൈദ്യുതിയുത്പാദനത്തിന്റെ 19% വും വരുന്നത് കാറ്റാടികളില്‍ നിന്നാണ്. 6,272 മെഗാവാട്ട് peak. ഒരാഴ്ച്ചക്ക് മുമ്പ് അവരുടെ തന്നെ റിക്കോഡിനെ ഭേദിച്ചാണ് ഈ പുതിയ റിക്കോഡ് രേഖപ്പെടുത്തിയത്. ഇതില്‍ കാറ്റ് കൂടുതല്‍ കിട്ടുന്ന Panhandle ലെ കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി കണക്കാക്കിയിട്ടില്ല. കാരണം അവ മറ്റൊരു ഗ്രിഡ്ഡിലാണ് ബന്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശരാശരി പവനോര്ജ്ജോല്പ്പാദനം ഈ ശൃംഖത്തെക്കാള് (spikes) കുറവാണ്. കഴിഞ്ഞ വര്‍ഷം … Continue reading ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും. കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും. അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം … Continue reading പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം