കുപ്പി വെള്ളത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുണ്ട്

സമുദ്രത്തിലെ ഒരു മലിനീകരാരി മാത്രമല്ല മൈക്രോ പ്ലാസ്റ്റിക്കുകൾ. കുടിവെള്ളത്തിലും അതുണ്ട്. 5 ഭൂഖണ്ഡങ്ങളിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ച 150 ടാപ്പ് വെള്ളത്തിന്റെ സാമ്പിളുകളിൽ 83% ത്തിലും മനുഷ്യന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന കണ്ണുകൊണ്ട് കാണാൻ കഴിയാത്ത പ്ലാസ്റ്റിക് നാരുകൾ, ചെറിയ പ്ലാസ്റ്റിക് കണങ്ങൾ തുടങ്ങിയ കണ്ടെത്തി. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. ടാപ്പ് ജലത്തിലെ മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യത്തെക്കുറിച്ച് Orb Media, 10 മാസം കൊണ്ട് നടത്തിയ പഠനം ഇതാദ്യമായാണ്. അമേരിക്കയും, ലബനോനും കഴിഞ്ഞ് മൂന്നാം … Continue reading കുപ്പി വെള്ളത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുണ്ട്

സമുദ്രത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലേക്ക് എത്തുന്നു

തീരത്ത് നിന്ന് വളരെ അകലെയും സമുദ്രത്തിന് മുകളിലുള്ള വായുവിൽ ചെറു പ്ലാസ്റ്റിക് കണങ്ങളെ കണ്ടെത്തി എന്ന് Nature Communications ജേണലിൽ വന്ന പുതിയ പഠനം പറയുന്നു. സൂഷ്മ പ്ലാസ്റ്റിക്കുകൾ വരുന്നത് ഭാഗികമായി അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നാണ്. ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലെ സമുദ്ര അന്തരീക്ഷത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ കാണപ്പെടുന്നു. കര സ്രോതസ്സുകളിൽ നിന്നുള്ളതാണ് ഈ സൂഷ്മ കണികകൾ. എന്നാൽ അത് വീണ്ടും തിരിച്ച് അന്തരീക്ഷത്തിലേക്ക് ഉദ്‍വമനം ചെയ്യപ്പെടുന്നു എന്ന് University of Oldenburg ലെ ഗവേഷകർ … Continue reading സമുദ്രത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലേക്ക് എത്തുന്നു

മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും

വസ്ത്രങ്ങൾ, കാറിന്റെ ടയറുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയ പോളിമറുകളായ പദാർത്ഥങ്ങളുമായി മനുഷ്യൻ നിരന്തരം സമ്പർക്കത്തിലാണ്. ദൗർഭാഗ്യവശാൽ അവ പൊടിഞ്ഞുണ്ടാകുന്ന പദാർത്ഥങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി മൈക്രോ- നാനോ പ്ലാസ്റ്റിക്കുകളുടെ (MNPs) വ്യാപകമായ contamination ലേക്ക് നയിക്കുന്നു. ദോഷകരമായ പദാർത്ഥങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്ന blood–brain barrier (BBB) വളരെ പ്രധാനപ്പെട്ട ഒരു ജീവശാസ്ത്ര തടസ്സം ആണ്. എലികളിൽ നടത്തിയ പഠനത്തിൽ വായിലൂടെ കഴിച്ച polystyrene micro-/nanoparticles (9.55 µm, 1.14 µm, 0.293 µm) പദാർത്ഥങ്ങൾ രണ്ട് … Continue reading മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 - 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് … Continue reading പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

മനുഷ്യ ശരീരത്തിലാദ്യമായി മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി

മൈക്രോ പ്ലാസ്റ്റിക്ക് മലിനീകരണം മനുഷ്യശരീരത്തിൽ ആദ്യമായി കണ്ടെത്തി. പരിശോധിച്ച 80% ആളുകളിലും ഈ സൂഷ്മ കണികകളുണ്ടായിരുന്നു. ഈ കണികകൾക്ക് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിലും എത്താൻ കഴിയുന്നു എന്നാണ് കണ്ടെത്തെൽ പറയുന്നത്. ഇതിന്റെ ആരോഗ്യ പ്രത്യാഘാതം അറിയില്ല. ലാബിലെ മനുഷ്യ കോശങ്ങളെ മൈക്രോ പ്ലാസ്റ്റിക്കുകൾ നശിപ്പിക്കുന്നതിനാൽ ഗവേഷകർക്ക് വ്യാകുലതയുണ്ട്. വായൂ മലിനീകരണ കണികകൾ ശരീരത്തിലെത്തുന്നത് കാരണം പ്രതിവർഷം ദശലക്ഷക്കണക്കിന് മരണങ്ങളാണുണ്ടാകുന്നത് എന്ന് അറിയാവുന്ന കാര്യമാണ്. പരിസ്ഥിതിയിലേക്ക് വലിയ അളവ് പ്ലാസ്റ്റിക്കുകളും മൈക്രോ പ്ലാസ്റ്റിക്കുകളുമാണ് വലിച്ചെറിയപ്പെടുന്നത്. എവറസ്റ്റ് കൊടുമുടി … Continue reading മനുഷ്യ ശരീരത്തിലാദ്യമായി മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി

ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന്റെ വലുതം അതിവേഗം വർദ്ധിക്കുന്നതുമായ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം

e-commerce packaging ഡാറ്റ Oceana വിശകലനം ചെയ്തു. 2020 ൽ ആമസോൺ 27.2 കോടി കിലോഗ്രാം പ്ലാസ്റ്റിക് കവർ ചവർ ഉത്പാദിപ്പിച്ചു എന്ന് അതിൽ അവർ കണ്ടെത്തി. Oceana യുടെ 2019 ലെ കണക്കായ 21.1 കോടി കിലോഗ്രാമിനേക്കാൾ 29% കൂടുതലാണിത്. ആമസോൺ പൊതിയാനായി ഉപയോഗിക്കുന്ന വായൂ കയറ്റിയ പ്ലാസ്റ്റിക് തലയിണകൾ മാത്രം ഭൂമിയെ 600 പ്രാവശ്യം ചുറ്റാൻ വേണ്ടത്ര വലിപ്പമുണ്ട്. — സ്രോതസ്സ് oceana.org [പല കാരണങ്ങളാലും ആമസോണിനെ ബഹിഷ്കരിക്കുക. പ്രാദേശിക ഉല്‍പ്പന്നങ്ങൾ വാങ്ങുക.]

പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു

ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു

സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു

പണ്ടുമുതൽക്കേ വലിച്ചെറിയാനോ പുനചംക്രമണം ചെയ്യാനോ വേണ്ടി അതി സമ്പന്ന രാജ്യങ്ങള്‍ അവരടെ മാലിന്യങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഒരു കൂട്ടം സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ ഇരട്ടി മാലിന്യങ്ങളാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ആഗോള മാലിന്യ വാണിജ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഡാറ്റ തുണികൾ, മലിനപ്പെട്ട കടലാസ് bales, മറ്റ് വിഭാഗങ്ങൾ എന്നിവയിലെ മറക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ കണക്കാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പുതിയ വിശകലനം പറയുന്നു. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് … Continue reading സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു