കേംബ്രിഡ്ജ് അനലറ്റിക വിവാദത്തില്‍ ഫേസ്‌ബുക്കിന് ആദ്യത്തെ പിഴ

$664,000 ഡോളറിന്റെ ആദ്യത്തെ പിഴ ബ്രിട്ടണിലെ നിരീക്ഷണ സംഘമായ Information Commissioner’s Office പ്രഖ്യാപിച്ചു. ലോകം മൊത്തമുള്ള Cambridge Analyticaയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പൊതുജനാഭിപ്രായത്തെ കൌശലപൂര്‍വ്വം മാറ്റുന്നത് തടയാമായിരുന്ന ശക്തമായ സ്വകാര്യത സംരക്ഷ​ണം ഫേസ്‌ബുക്കിന് ഇല്ലായിരുന്നു എന്നും വിമര്‍ശനാത്മകമായ മുന്നറീപ്പുകള്‍ അവഗണിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2016 ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന വോട്ടെടുപ്പിലും Cambridge Analytica അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. — സ്രോതസ്സ് washingtonpost.com

ഡാറ്റാ പങ്കുവെക്കല്‍ പങ്കാളിത്തം ഫേസ്‌ബുക്ക് പുറത്ത് പറഞ്ഞു

52 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ഫേസ്‌ബുക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളുമുണ്ട്. House Energy and Commerce Committee നല്‍കിയ 700 താളിന്റെ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ Apple, Amazon, BlackBerry, Samsung തുടങ്ങിയ പ്രധാന സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. Alibaba, Qualcomm, Pantech തുടങ്ങിയ മറ്റ് കമ്പനികളും അതിലുണ്ട്. — സ്രോതസ്സ് thehill.com

ഫേസ്‌ബുക്കിന്റെ പിശക് കാരണം 1.4 കോടി ഉപയോക്താക്കളുടെ പങ്കുവെക്കല്‍ സെറ്റിങ്സ് പൊതുവായത് ആയി

മെയില്‍ നാല് ദിവസത്തേക്ക് ഫേസ്‌ബുക്കിന്റെ ലോകം മൊത്തമുള്ള ഏകദേശം 1.4 കോടി ഉപയോക്താക്കളുടെ എല്ലാ പോസ്റ്റുകളുടേയും default sharing setting പൊതുവായത് ആയി എന്ന് കമ്പനി അറിയിച്ചു. ഫേസ്‌ബുക്ക് പുതിയ ഒരു സൌകര്യം പരീക്ഷിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. ഫേസ്‌ബുക്ക് ജോലിക്കാന്‍ ഇത് കണ്ടുപിടിക്കുകയും സ്വകാര്യതാ സെറ്റിങ് കമ്പനി പഴയതു പോലെയാക്കുകയും ചെയ്തു. — സ്രോതസ്സ് money.cnn.com 2018/06/07

ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

"ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത" നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. "whitelists" എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ "ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു". Royal Bank of Canada, Nissan Motor … Continue reading ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് Marlene Weise നെ ഫേസ്‌ബുക്കില്‍ നിന്ന് 30 ദിവസത്തേക്ക് സെന്‍സര്‍ ചെയ്തു. 1970കളിലെ t-shirts ഉം shorts ഉം ധരിച്ച സ്ത്രീകളുടെ ഇറാന്‍ വോളീബോള്‍ സംഘത്തിന്റെ ഒരു ചിത്രവും, ഹിജാബും കാലും കൈയ്യും മറക്കുന്ന വസ്ത്രവും ധരിച്ച ഇപ്പോഴത്തെ ഇറാന്‍ ടീമിന്റെ ചിത്രവും. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കോടതി താല്‍ക്കാലികമായ ഒരു നിയന്ത്രണ ഉത്തരവ് ഫേസ്‌ബുക്കിനെതിരെ ഇറക്കി. $3 ലക്ഷം ഡോളര്‍ പിഴയും ജയില്‍ വാസവും നല്‍കുന്ന ഉത്തരവിന്റെ ഭീഷണിയില്‍ ഉപയോക്താവിന്റെ … Continue reading ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്‌ബുക്കുമായി വാട്ട്സാപ്പ് ഡാറ്റ പങ്കുവെക്കാന്‍ പാടില്ല എന്ന് ഫ്രാന്‍സ് ഉത്തരവിട്ടു

ഉപയോക്താക്കളുടെ ഡാറ്റ അവരുടെ മാതൃസ്ഥാപനമായ ഫേസ്‌ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്ട്സാപ്പിന് ഉത്തരവ് കിട്ടി. ഫ്രാന്‍സിലെ നിയമം അനുസരിച്ച് “business intelligence” ലക്ഷ്യത്തിനായി ഉപയോക്താക്കളുടെ ഡാറ്റ പങ്കുവെക്കുന്നതിന് നിയമപരമാ സാധുതയില്ലെന്ന് ഫ്രാന്‍സിലെ ഡാറ്റാ സംരക്ഷ ഏജന്‍സിയായ Commission Nationale de l’Informatique et des Libertés (CNIL) തിങ്കളാഴ്ച പറഞ്ഞു. സന്ദേശ ആപ്പ് ഒരു മാസത്തിനകം ഡാറ്റ പങ്കുവെക്കുന്ന പരിപാടി നിര്‍ത്തണം, ഉപയോക്താക്കളുടെ സമ്മതം നേടിയ ശേഷം മാത്രമേ ഡാറ്റ പങ്കുവെക്കാവൂ. — സ്രോതസ്സ് theguardian.com

തെരഞ്ഞെടുപ്പുകള്‍ ലളിതമല്ല

Part three: The Trump campaign — സ്രോതസ്സ് channel4.com സാമൂഹ്യമാധ്യമങ്ങളുണ്ടാക്കിയത് ഈ ആവശ്യത്തിനാണ്.

പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു

ഒരു പ്രധാന പാലസ്തീന്‍ മാധ്യമ outlet ന്റെ താള് അടച്ചുപൂട്ടിയതിനെ “വെറുപ്പ് പ്രസംഗ”ത്തിന് എതിരായ പ്രവര്‍ത്തിയായി ഫേസ്‌ബുക്ക് തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നു. Safa Palestinian Press Agency യുടെ താള് വായനക്കാര്‍ക്ക് ഒരു മുന്നറീപ്പും നല്‍കാതെ സാമൂഹ്യമാധ്യമ ഭീമന്‍ അടച്ചുപൂട്ടുകയാണുണ്ടായത്. ആ താളിന് 13 ലക്ഷം വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. Safaയുടെ ഇന്‍സ്റ്റാഗ്രാമിലെ അകൌണ്ടും അടച്ചുപൂട്ടപ്പെട്ടു. പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫേസ്‌ബുക്കിന്റെ ഈ പ്രവര്‍ത്തിയെ Palestinian Media Association അപലപിച്ചു. “പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകരെ അവരുടെ രാഷ്ട്രീയ … Continue reading പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു