ഭാഷ എന്നാല്‍ സാഹിത്യമല്ല

കഴിഞ്ഞ വര്‍ഷം മലയാള ഭാഷയെക്കുറിച്ച് ആലുവയിലെ യൂസി കോളേജില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തു. എല്ലായിപ്പോഴും കേള്‍ക്കുന്നതുപോലെ ഭാഷയെക്കാളേറെ ഭാവനാ സാഹിത്യ പൊങ്ങച്ചപ്രകടനങ്ങളും ഭാഷയുടെ ഔനിത്യം സാഹിത്യ കൃതികളാണെന്നുമുള്ള പ്രചാരവേല അവിടെയും കേട്ടു. സാഹിത്യം എന്നാല്‍ കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് വിക്കിപീഡിയ പറയുന്നത്. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം … Continue reading ഭാഷ എന്നാല്‍ സാഹിത്യമല്ല