വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

വാര്‍ത്തകള്‍

ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ ഫലം മരങ്ങളുടെ കൂട്ട മരണമാണ്. Forestry ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിതമായ 6.3 കോടി ഏക്കര്‍ സ്ഥലമാണ് സര്‍വ്വേ ചെയ്തത്. 10 … Continue reading വാര്‍ത്തകള്‍

കക്കൂസ് കടലാസ് നിരോധിക്കുക

ഇപ്പോള്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരം കക്കൂസ് കടലാസ് ഉപയോഗിക്കുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നമ്മുടെ ബംഗ്ലാവുകളില്‍ ഉപയോഗിക്കുന്ന ഈ മാര്‍ദ്ദവമേറിയ കക്കൂസ് കടലാസിന്റെ 98% പുതു മരത്തില്‍ (virgin wood) നിന്നാണ് എന്ന് നിങ്ങള്‍ക്കറിയുമോ? “കക്കൂസ് കടലാസ് നിര്‍മ്മിക്കുന്നത് നമ്മുടെ കാലത്തെ ഏറ്റവും വലിയ ധാരാളിത്തമായി ഭാവി തലമുറ മുദ്രകുത്തും. ആഗോളതാപന കാര്യത്തില്‍ ഹമ്മര്‍ കാറുകള്‍ ചെയ്യുന്നതിനേക്കാള്‍ മോശമായ കാര്യമാണ് കക്കൂസ് കടലാസ് നിര്‍മ്മിക്കാന്‍ പുതു മരങ്ങള്‍ ഉപയോഗിക്കുന്നത്,” എന്ന് Natural Resources Defence … Continue reading കക്കൂസ് കടലാസ് നിരോധിക്കുക

അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്

പ്രാദേശികമായ കാലാവസ്ഥാമാറ്റം അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള പ്രായമായ മരങ്ങളെ (old growth trees) കൊല്ലുന്നു. മരങ്ങള്‍ നശിക്കുന്നതിന്റെ തോത് 1955 ന് ശേഷം ഇരട്ടിയായെന്നാണ് പഠനം കാണിക്കുന്നത്. ഇത്തരം മരങ്ങളുടെ നാശം ആ പ്രദേശത്തിന്റെ ecology യെ ബാധിക്കുകയും വനം ശേഖരിക്കുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയും ചെയ്യും. Science ജേണലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. കീടങ്ങളുടെ ആക്രമണം, വായൂ മലിനീകരണം തുടങ്ങി പല കാരണങ്ങളും പരിശോധിച്ച്, അല്ല എന്നുറപ്പ് വരുത്തിയാണ് പ്രാദേശിക താപനിലാ വര്‍ദ്ധനവാണ് പ്രധാന കാരണം … Continue reading അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്

മരങ്ങള്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കൂറയുന്നു

മരങ്ങള്‍ക്ക് CO2 നെ സ്വീകരിക്കാനുള്ള കഴിവ് കൂറഞ്ഞതായി 2 പതിറ്റാണ്ട് ആയി 30 പ്രദേശങ്ങളില്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനമാണ്. താപനില കൂടുംതോറും മരങ്ങളുടേയും സൂഷ്മ ജീവികളുടേയും CO2 സ്വാംശീകരിക്കാനുള്ള കഴിവ് കുറയുകയും അത് ആഗോളതാപനത്തിന്റെ ശക്തി കൂട്ടുകയും ചെയ്യും. — സ്രോതസ്സ് guardian.co.uk | James Randerson