അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

വായൂ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അമേരിക്കയിൽ അതിനാൽ വർഷം തോറും 50,000 പേരോളം മരിക്കുന്നുണ്ട്. എന്നാൽ എല്ലാ വായൂ മലിനീകരണവും ഒരേ ആഘാതമല്ല ഉണ്ടാക്കുന്നത്. "PM 2.5" മലിനീകരണത്തെ കുറിച്ച് ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ പിൻതുടരുന്നുണ്ട്. 2.5 microns ൽ താഴെ വ്യാസമുള്ള "particulate matter" ആണ് PM 2.5. എന്നാൽ അതിനേക്കാൾ കുറവ് വലിപ്പമുള്ള കണികകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഉണ്ടായിരുന്നില്ല. "submicron" എന്നോ "PM 1" particulate matter എന്നോ ആണ് അവയെ … Continue reading അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

ടെക്സാസിൽ ഏറ്റവും പുതിയതായ മരിച്ച രണ്ട് ഗർഭിണികളായ സ്ത്രീകളിൽ ഒരാളായ Josseli Barnica ഡോക്റ്റർമാർ അടിയന്തിര ചികിൽസ നൽകാൻ വൈകിയതിനാലാണ് മരിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിൽക്കാതെ ചികിൽസിക്കാനാകില്ല എന്ന ചികിൽസാസംഘം തന്നോട് പറഞ്ഞു എന്ന് അവർ അവരുടെ ഭർത്താവിനെ അറിയിച്ചിരുന്നു. ഗർഭം അലസിയതിനെ തുടർന്ന് ചികിൽസ വൈകിപ്പിച്ചതിനാൽ ജീവൻ നഷ്ടപ്പെടുന്ന ഏറ്റവും പുതിയതായ കുറഞ്ഞത് രണ്ടാമത്തെ ഗർഭിണിയാണ് Barnica. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്റ്റർമാർ നിർത്തുന്നതിനെ തടയുന്നത് സംസ്ഥാനത്തെ കടുത്ത ഗർഭഛിദ്ര നിയമത്തിന്റെ ഇരുണ്ട നിഴലിൽ … Continue reading ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

9/11 ന് ശേഷമുണ്ടായ ഭീകരതക്കെതിരായ യുദ്ധത്തിൽ ആറ് രാജ്യങ്ങളിലായി കുറഞ്ഞത് 45 ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. യുദ്ധത്തിന്റെ ചിലവ്, അത്യാഹിതങ്ങൾ, പ്രത്യാഘാതങ്ങൾ തുടങ്ങിയവ പഠിക്കുന്ന പ്രമുഖ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അമേരിക്കയുടെ ബോംബുകളും വെടിയുണ്ടകളും ഇപ്പോഴും ആളുകളെ കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്യുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, പാകിസ്ഥാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഭീകരതക്കെതിരായ യുദ്ധം നേരിട്ടല്ലാതെ കൊല്ലുന്ന ആളുകളെ പരിശോധിച്ച Brown Universityയുടെ Watson Institute for … Continue reading 9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്

ലോകം മൊത്തമുള്ള ക്യാൻസർ മരണങ്ങളിൽ 50% ഉം പുകവലി, മദ്യപാനം തുടങ്ങിയ തടയാവുന്ന അപകട കാരണങ്ങളാലുണ്ടാകുന്നത്. ക്യാൻസർ ഭാരവും അപകട കാരണങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 200 രാജ്യങ്ങളിലെ ക്യാൻസർ രോഗത്തിന്റേയും മരണങ്ങളുടേയും സ്ഥിതിവിവരക്കണക്കുകളാണ് ഗവേഷകർ ഉപയോഗിച്ചത്. അത് പ്രകാരം 2019 ലെ 45 ലക്ഷം ക്യാൻസർ മരണങ്ങൾക്ക് കാരണം ഒഴുവാക്കാവുന്ന അപകട കാരണങ്ങളായിരുന്നു. ലോകത്തെ ആ വർഷത്തിലെ മൊത്തം ക്യാൻസർ മരണങ്ങളുടെ 44% വരും അത്. പുകവലി, മദ്യപാനം, ഉയർന്ന body-mass … Continue reading ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്

ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു

10 വർഷത്തിന് ശേഷം ലോക കപ്പ് നടത്താനുള്ള അവസരം കിട്ടിയതിന് ശേഷം ഇൻഡ്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങ സ്ഥലങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു. സർക്കാരിന്റെ സ്രോതസ്സുകളിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. അതായത് 2010 ഡിസംബർ രാത്രിയിൽ ദോഹ തെരുവുകളിൽ ജനം ഖത്തറിന്റെ വിജയം ആഘോഷിച്ചച് മുതൽ 5 തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശരാശരി 12 കുടിയേറ്റ തൊഴിലാളികൾ എല്ലാ ആഴ്ചയിലും മരിച്ചുകൊണ്ടിരുന്നു. 2011–2020 കാലത്ത് 5,927 കുടിയേറ്റ തൊഴിലാളികൾ മരിച്ചു … Continue reading ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു

മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

2022 ലോക കപ്പ് ഖത്തറിൽ തുടങ്ങുകയാണ്. ലോകം മൊത്തമുള്ള ആരാധകർ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ട്ബാൾ മൽസരം കാണാനായി എത്തും. ഖത്തറിലെ തീവ വേനൽ ചൂട് കാരണം ഇത് ആദ്യമായാണ് ശീതകാലത്ത് കളി നടത്തുന്നത്. ലോക കപ്പ് നടത്തുന്ന മദ്ധ്യ പൂർവ്വേഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ. ഒരു ദശാബ്ദം മുമ്പ് ഡിസംബർ 2010 ൽ ആണ് അവർക്ക് ആദ്യമായി ലോക കപ്പ് നടത്താനുള്ള നറുക്ക് കിട്ടിയത്. കുറച്ച് കഴിഞ്ഞപ്പോൾ അറബ് വസന്ത പ്രതിഷേധം തുടങ്ങി. ദ്രവ … Continue reading മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

2020 - 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്. ജനുവരി 2020 - ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഈ രണ്ട് വർഷങ്ങളിൽ ലോകം … Continue reading കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

അമേരിക്കയിൽ കോവിഡ്-19 കാരണമുള്ള മരണം 10 ലക്ഷം കവിഞ്ഞു. അതേ സമയത്ത് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് $1.7 ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 58% ന്റെ നേട്ടമാണിത്. ഔദ്യോഗികമായ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 18, 2020 ന് അമേരിക്കയിളെ ശതകോടീശ്വരൻമാരുടെ മൊത്തം സമ്പത്ത് $2.947 ലക്ഷം കോടി ഡോളർ ആയിരുന്നു. മെയ് 4, 2022 ന് അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷം കവിഞ്ഞപ്പോൾ NBC യുടെ കണക്ക് പ്രകാരം അമേരിക്കയിലെ 727 ശത കോടീശ്വരൻമാരുടെ മൊത്തം … Continue reading കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു