ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത →

പ്രഭുവാഴ്ചയുടെ ആത്യന്തികമായ രാഷ്ട്രീയ ആയുധം

ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടെങ്കില്‍ അത് രൂപകല്‍പ്പനാപരമാണ്. നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കുന്നത്, നമ്മുടെ ഭൂമിയെ മലിനപ്പെടുത്തുന്നത്, വെറുപ്പ് പരത്തുന്നത് എല്ലാം നിങ്ങളെ പരാജയപ്പെടുത്താനാണ്. എന്നാല്‍ അവരെ അതിന് അനുവദിക്കരുത്. അവര്‍ രാഷ്ട്രീയ അധികാരമുളള അവരുടെ കൂട്ടാളികളെ ഉപയോഗിച്ച് സര്‍ക്കാരിനെ നിര്‍ത്തിവെപ്പിക്കുന്നു. അങ്ങനെ സര്‍ക്കാരാണ് പ്രശ്നമെന്നും പരിഹാരം സര്‍ക്കാരല്ലെന്നും ആളുകള്‍ കരുതുന്നു. ഈ മഹാമാരി സമയത്ത് നാം പഠിച്ച ഒരു പാഠം സര്‍ക്കാരിന്റെ ഇടപെടലാണ് ദാരിദ്ര്യവും കഷ്ടപ്പാടും ഇല്ലാതാക്കാനുള്ള വഴി എന്നതാണ്. നമുക്ക് … Continue reading പ്രഭുവാഴ്ചയുടെ ആത്യന്തികമായ രാഷ്ട്രീയ ആയുധം →

സ്വാതന്ത്ര്യം സ്വതന്ത്രമല്ല (അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്)

“സ്വാതന്ത്ര്യം സ്വതന്ത്രമല്ല,” എന്നത് പഴയ ഒരു ബമ്പര്‍ സ്റ്റിക്കറാണ്. അതിനോട് ചേര്‍ന്ന് ഒരു കൊടിയുടേയോ, പട്ടാളക്കാരുടേയോ മറ്റെന്തിങ്കിലും വിവരക്കേടിന്റേയോ ചിത്രം ഉണ്ടാകും. സ്വാതന്ത്ര്യം സ്വതന്ത്രമല്ല, എന്ന് ആ പറച്ചില്‍ പറയുന്നു. കാരണം നിങ്ങളോട് പറഞ്ഞത് നിങ്ങള്‍ക്ക് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും പണക്കാരെ കൂടുതല്‍ പണക്കാരാക്കാനായി അര്‍ത്ഥമില്ലാത്ത ജോലിയില്‍ ജീവതം ഒഴുക്കിക്കളയുന്നതിനും സൈനികര്‍ മുന്നണിയില്‍ പോയി അവരുടെ ജീവന്‍ കൊടുത്ത് യുദ്ധം ചെയ്യുകയാണ്. സ്വാതന്ത്ര്യം സ്വതന്ത്രമല്ല. കാരണം കോര്‍പ്പറേറ്റ് ലാഭത്തിനും, ഭൌമതന്ത്രപരമായ ആധിപത്യത്തിനും വേണ്ടി ഭൂമിയുടെ അപ്പുറത്തെ വശത്തുള്ള … Continue reading സ്വാതന്ത്ര്യം സ്വതന്ത്രമല്ല (അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്) →