കാലാവസ്ഥാ മാറ്റം കാരണം 1,400 സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

International Union for Conservation of Nature ന്റെ Red List ലെ പുതുക്കലിന് ശേഷം 22,000 ല്‍ അധികം മൃഗ സ്പീഷീസുകള്‍ ഉന്‍മൂലന ഭീഷണിയിലാണ് എന്ന് കണ്ടെത്തി. മുന്‍പ് പുതുക്കിയതിനെക്കാള്‍ 310 സ്പീഷീസുകളുടെ വര്‍ദ്ധനവ്. ഈ പട്ടികയില്‍ ഏകദേശം 12% മൃഗങ്ങള്‍ കാലാവസ്ഥാ മാറ്റത്തിനാല്‍ വംശനാശം സംഭവിച്ചതോ ഗൌരവകരമായ വംശനാശ ഭീഷണി നേരിടുന്നതോ ആണ്. 2014

മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം … Continue reading മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്