സമുദ്ര അമ്ലവൽക്കണം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാകും. ലോകത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഭാഗത്ത് ലംബമായി വളരുന്നതും ജൈവ വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതുമായ മാംസളമായ കടൽപായൽ, ആൽഗ പോലുള്ള പ്രധാനപ്പെട്ട സമുദ്ര സ്പീഷീസുകളെ ബാധിക്കുന്ന ഒരു നാടകീയമായ പരിസ്ഥിതി മാറ്റം. അതിവേഗം അമ്ലവൽക്കരിക്കപ്പെടുന്ന സമുദ്രത്തിൽ കടൽപായൽ എങ്ങനെ ഒത്തുപോകുന്നു എന്നത് മനസിലാക്കാൻ സ്വീഡനിലെ ഒരു കൂട്ടം സമുദ്ര ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാകുന്ന അമ്ലതക്ക് തുല്യമായ അമ്ലതയുള്ള ജലത്തിൽ ഒരു സാധാരണ കടൽപായൽ സ്പീഷീസിനെ വളർത്തി. അതിന്റെ … Continue reading സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
ടാഗ്: സമുദ്രം
സമുദ്രത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലേക്ക് എത്തുന്നു
തീരത്ത് നിന്ന് വളരെ അകലെയും സമുദ്രത്തിന് മുകളിലുള്ള വായുവിൽ ചെറു പ്ലാസ്റ്റിക് കണങ്ങളെ കണ്ടെത്തി എന്ന് Nature Communications ജേണലിൽ വന്ന പുതിയ പഠനം പറയുന്നു. സൂഷ്മ പ്ലാസ്റ്റിക്കുകൾ വരുന്നത് ഭാഗികമായി അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നാണ്. ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലെ സമുദ്ര അന്തരീക്ഷത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ കാണപ്പെടുന്നു. കര സ്രോതസ്സുകളിൽ നിന്നുള്ളതാണ് ഈ സൂഷ്മ കണികകൾ. എന്നാൽ അത് വീണ്ടും തിരിച്ച് അന്തരീക്ഷത്തിലേക്ക് ഉദ്‍വമനം ചെയ്യപ്പെടുന്നു എന്ന് University of Oldenburg ലെ ഗവേഷകർ … Continue reading സമുദ്രത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലേക്ക് എത്തുന്നു
കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 … Continue reading കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
സമുദ്ര അമ്ലവൽക്കരണം ആഗോളതപനത്തിന്റെ ഇരട്ടയാണ്
സമുദ്ര അമ്ലവൽക്കരണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ കടലിൽ കുളിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾ അലിഞ്ഞ് പോകുമെന്നാണ് അതിനർത്ഥം? അല്ല. mollusc, പവിഴപ്പുറ്റ്, കടൽ ചേന പോലെ നിങ്ങൾ കക്കയുണ്ടാക്കുന്ന ജീവിയല്ലെങ്കിൽ നിങ്ങൾക്ക് കുഴപ്പമില്ല. എന്തുകൊണ്ടാണ് സമുദ്ര അമ്ലവൽക്കരണം ഗൗരവകരമായിരിക്കുന്നത്? കാരണം അത് സമുദ്ര ഭക്ഷ്യ ശൃംഖലയിൽ വലിയ നാശം ഉണ്ടാക്കും. ഈ പദപ്രയോഗത്തിന്റെ അർത്ഥമെന്തെന്ന് നോക്കാം. — സ്രോതസ്സ് skepticalscience.com | John Mason, BaerbelW | 4 July 2023
ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു
അന്തരീക്ഷത്തിലെ അതിവേഗ കാലാവസ്ഥ ചാഞ്ചാട്ടങ്ങൾക്ക് സമാനമായി സാവധാനം മാറുന്ന സമുദ്രങ്ങൾ ശക്തമായ സ്ഥിരത അഥവാ "ഓർമ്മ" പ്രകടിപ്പിക്കുന്നുണ്ട്. അതായത് സമുദ്രത്തിന്റെ ഇന്നത്തെ താപനിലയോട് വളരെ സമാനമായിരിക്കും നാളത്തെ താപനില. വളരെ ചെറിയ വ്യത്യാസമേ ഉണ്ടാകൂ. അതിന്റെ ഫലമായി സമുദ്ര അവസ്ഥ പ്രവചിക്കാനായി സമുദ്ര ഓർമ്മയെ ഉപയോഗിക്കുന്നു. സമുദ്രത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയുടെ കനവും ആയി ബന്ധപ്പെട്ടതാണ് സമുദ്ര ഓർമ്മ. ആഴമുള്ള മിശ്രപാളിക്ക് കൂടുതൽ താപ ഉള്ളടക്കമുണ്ട്. അതിനാൽ കൂടുതൽ താപ ജഡത്വം ഉണ്ടാകും. അതാണ് ഓർമ്മ. എന്നിരുന്നാലും … Continue reading ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു
മൂന്ന് വർഷമായി തുടർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു
ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുടർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു
നമ്മുടെ സമുദ്രങ്ങൾ നമുക്ക് നഷ്ടപ്പെടുകയാണ്
ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്
മനുഷ്യാൻ കാരണമായുള്ള കാലാവസ്ഥാ മാറ്റം ഭൂമിയുടെ ഊർജ്ജ തുലനത്തെ വികലമാക്കുന്നു. കേന്ദ്രീകരിക്കുന്ന താപത്തെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത് എന്ന് പുതിയ പഠനം പറയുന്നു. കഴിഞ്ഞ 50 വർഷങ്ങളിലെ തപനത്തിന്റെ 89% ഉം സമുദ്രങ്ങൾ ആഗിരണം ചെയ്തു. ബാക്കി വന്നതാണ് കരയും cryosphere ഉം അന്തരീക്ഷവും സ്വീകരിച്ചത്. മനുഷ്യൻ നടത്തിയ ഉദ്വമനത്തിന്റെ ഫലമായി 1971-2020 കാലത്ത് 381 zettajoules (ZJ) താപം ഭൂമിയിൽ കേന്ദ്രീകരിച്ചു എന്ന് Earth System Science Data ൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. — … Continue reading മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്