ദാ വരുന്നു സുനാമി ചവറുകള്‍

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ … Continue reading ദാ വരുന്നു സുനാമി ചവറുകള്‍

ഭൂമി ചൂടായിക്കൊണ്ടേയിരിക്കുന്നു

പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി സ്ഥിരമായി ചൂടായിക്കൊണ്ടേയിരിക്കുന്നു എന്ന് കണ്ടെത്തി. 2003 വരെ ഭൂമിയുടെ total heat content വിശകലനം ചെയ്ത 2009 ലെ Murphy നടത്തിയ പഠനഹ്ങളുടെ തുടര്‍ച്ചയാണ് 2011 ലെ Church et al. പുതിയ പഠനത്തില്‍ സമുദ്രത്തിന്റെ താപം, കരയിലേയും, അന്തരീക്ഷത്തിലേയും താപ വര്‍ദ്ധന, മഞ്ഞുരുകുന്നത് തുടങ്ങിയവ പരിശോധിച്ചു. 2008 വരെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവ് ഇതില്‍ നിന്ന് ലഭിക്കും. — സ്രോതസ്സ് skepticalscience.com

എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്

കടലിലെ ഉപ്പ് കടല്‍ വെള്ളത്തിന്റെ സാന്ദ്രത ഉയര്‍ത്തുന്നു. ശുദ്ധ ജലത്തിന് 1000 kg/m3 സാന്ദ്രതയുള്ളപ്പോള്‍ കടല്‍ ജലത്തിന് 1026 kg/m3 ആണ് സാന്ദ്രത. “brine rejection” എന്ന പ്രതിഭാസം കാരണം മഞ്ഞില്‍ ഉപ്പുണ്ടാവില്ല. കടലിലെ ഉപ്പിന് മഞ്ഞ് ക്രിസ്റ്റലില്‍ പ്രവേശിക്കാനാവില്ല. മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം കടല്‍ വെള്ളത്തില്‍ ചേര്‍ന്ന് അതിന്റെ ഉപ്പ് രസം കുറക്കുന്നു. ഉപ്പ് രസം കുറയുന്നതോടെ സാന്ദ്രതയും കുറയുന്നു. അതോടെ വ്യാപ്തം വര്‍ദ്ധിക്കുന്നു. കടലിലെ മഞ്ഞ് ഉരുകുന്നത് ദ്രവ്യത്തിന്റെ അളവ് കൂട്ടുന്നില്ല. പകരം … Continue reading എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്

കടലില്‍ ധാരാളം മീനുണ്ടോ?

1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch … Continue reading കടലില്‍ ധാരാളം മീനുണ്ടോ?

ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി

മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ ഓക്സിഡന്‍ പൂര്‍ണ്ണമായും വേണ്ടാതെ ജീവിക്കുന്ന ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇറ്റലിയിലെ Marche Polytechnic University യിലെ Roberto Danovaro ന്റെ നേതൃത്വത്തിലുള്ള സംഘമാണ് Loricifera കൂട്ടത്തിലെ മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. ഒരു മില്ലിമീറ്റര്‍ വലിപ്പമുള്ള ജെല്ലിഫിഷ് പോലെ തോന്നുന്ന ജീവികളാണിത്. ഒരു പുറംതോടും ഇവക്കുണ്ട്. അവയിലൊരണ്ണത്തിന് Spinoloricus Cinzia എന്ന പേരാണ് ഇട്ടിരിക്കുന്നത്. മറ്റ് രണ്ടെണ്ണം Rugiloricus നും Pliciloricus നും ഔദ്യോഗികമായി പേരിട്ടില്ല. മെഡിറ്ററേനിയനിലെ L'Atalante basin ലെ … Continue reading ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി