കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍

അമിത മല്‍സ്യബന്ധവും മറ്റ് ഭീഷണികളാലും 1970 ന് ശേഷം കടലിലെ മീനിന്റെ എണ്ണം പകുതിയായി കുറഞ്ഞത് മല്‍സ്യസമ്പത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് WWF പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. വാണിജ്യ മല്‍സ്യബന്ധ മീനുകളായ ചൂര, mackerel, bonito തുടങ്ങിയവയുടെ എണ്ണം 75% കുറഞ്ഞു. WWF ഉം Zoological Society of London (ZSL) ആണ് ഈ പഠനം നടത്തിയത്. ശതകോടിക്കണക്കിന് ആളുകളുടെ ആഹാര സുരക്ഷിതത്വവും കടലിന്റെ ആവാസവ്യവസ്ഥയും പൂര്‍ണ്ണമായും തകര്‍ക്കുന്ന ദിശയിലേക്കാണ് നാം പോകുന്നതെന്ന് WWF International ന്റെ … Continue reading കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍

സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ. വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല. ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ … Continue reading സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

2014 അന്തര്‍ദേശീയ തീരദോശ ശുദ്ധീകരണ വിവരങ്ങള്‍

5.6 ലക്ഷം ആളുകള്‍ 2014 ല്‍ 7250 ടണ്‍ ചവറുകള്‍ 21000 കിലോമീറ്റര്‍ നീളത്തിലെ കടല്‍ തീരത്തു നിന്ന് ശേഖരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് Ocean Conservancy Cleanup ഈ പരിപാടി തുടങ്ങിയതിന് ശേഷമുള്ളതില്‍ വെച്ച് നടന്നതിലേറ്റവും വലുതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശുദ്ധീകരണം. 91 രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. — സ്രോതസ്സ് oceanconservancy.org

കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്കില്ല

തുറന്ന കടലില്‍ നേരെ വരുന്ന കപ്പലുകളില്‍ നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന്‍ ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന്‍ വരുന്ന ചരക്ക് കപ്പല്‍ എന്നത് അവയുടെ പരിണാമ ചരിത്രത്തില്‍ ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്‍ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല്‍ ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.

വാര്‍ത്തകള്‍

+ നിങ്ങളുടെ വസ്ത്രങ്ങള്‍ സമുദ്രത്തെ മലിനപ്പെടുത്തുന്നു + അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞു + കോംഗോയുടെ വിരുംഗയിലെ ഗോറില്ലകള്‍ അപകടത്തില്‍

വാര്‍ത്തകള്‍

+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്

വാര്‍ത്തകള്‍

+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി